District News
കുണ്ടറ : ലോകകപ്പ് ഫുട്ബോൾ മത്സരത്തെ വരവേൽക്കാൻ ഒരുങ്ങി വെള്ളിമണ്‍ സ്റ്റാര്‍ച്ച് മുക്ക് ഫുട്ബോള്‍ ഗ്രാമം. ഇവിടെ ഗ്രൂപ്പുകള്‍ മത്സരിച്ചാണ് ഫ്ളക്സ് ബോര്‍ഡുകള്‍ വയ്ക്കുന്നത്.
ഒറ്റക്കെട്ടായാണ് ഫുട്ബോള്‍ മാമാങ്കത്തെ വരവേല്‍ക്കുന്നത്. 11 വര്‍ഷത്തിലേറെയായി കൊച്ചു കുട്ടികള്‍ മുതല്‍ മുതുമുത്തഛന്മാര് വരെയുള്ള 150 ലേറെ പേര് ഗ്രൂപ്പിലുണ്ട്. സ്പോര്‍ട്സ് കോട്ടയില്‍ സേനാ വിഭാഗങ്ങളില്‍ കയറിയവരും കഴിഞ്ഞതവണ വേള്‍ഡ് കപ്പ് നേരിട്ട് പോയി കണ്ടവരും ഗ്രൂപ്പുകളിലുണ്ട്. കളികാണാനായി വലിയ ടിവിയും ക്രമീകരിച്ചിട്ടുണ്ട്. ഇവിടെയാണ് മത്സരങ്ങളില്‍ ലഭിച്ച അവാര്‍ഡുകളും വച്ചിരിക്കുന്നത്. ,
ഫുട്ബോള്‍ ഗ്രാമത്തിലെ ടീം അംഗങ്ങളെ അണിനിരത്തി കസേരയില്‍ ഇരിക്കുന്ന തരത്തിലുള്ള ജേഴ്സി അണിഞ്ഞ ഫോട്ടോ പതിച്ച കൂറ്റന്‍ ഫ്ളക്സ് ഒരുക്കിയിട്ടുള്ളത്.
ലോകകപ്പ് ലഹരിയിൽ സുധീർ : കാറും വീടും ബ്രസീൽ മഞ്ഞയിൽ
ഇരവിപുരം: ലോകകപ്പ് ഫുട്ബാളിന്റെ ആവേശാരവങ്ങൾ നെഞ്ചേറ്റുന്നതിൽ കൊല്ലൂർവിള പള്ളിമുക്ക് മഹാത്മാനഗർ കലവറപുത്തൻവീട്ടിൽ സുധീറിന്റെ കാൽവെപ്പുകൾ വേറിട്ട രീതിയിലാണ്. കേവലം ഒരു ജഴ്സി അണിഞ്ഞ് ഫുട്ബാൾ പ്രേമം കാട്ടുന്നവരിൽനിന്നു വ്യത്യസ്തമായി ഈ ഫുട്ബാൾ പ്രേമിയുടെ വീടും കടയും ബ്രസീലിന്റെ ഔദ്യോഗിക തിളക്കത്തിലാണ്. മഞ്ഞയും പച്ചയും ഇടകലർന്ന വരയും വർണചിത്രങ്ങളും കൊണ്ട് തന്റെ ഫുട്ബാൾ നിലപാട് പരസ്യപ്പെടുത്തുകയാണ് ബ്രസീൽ സുധീർ എന്ന് വിളിപ്പേരുള്ള ഈ 50 കാരൻ. തന്റെ ജന്മദിനമായ 12ന് ഫുട്ബാൾ മാമാങ്കത്തിനു കൊടിയേറുമ്പോൾ പള്ളിമുക്കും പരിസരവും ശ്രദ്ധിക്കപ്പെടുകയാണ്.
ഫുട്ബാൾ കളിക്കാരനായ സുധീർ 2002 മുതലാണ് ബ്രസീലിനോടുള്ള ആരാധന തുറന്നുകാട്ടിത്തുടങ്ങിയത്. ആദ്യം ഇരുചക്രവാഹനത്തിന് ബ്രസീലിന്റെ നിറം കൊടുത്തു. പിന്നീട് കാറിനു നിറം കൊടുത്തെങ്കിലും മോട്ടോർവാഹന വകുപ്പിന്റെ അനുമതി ലഭിക്കാത്തതിനാൽ പുറത്തിറക്കാനായില്ല. പിന്നീട് മഹാത്മാനഗറിലുള്ള വീടിനും ബ്രസീലിന്റെ നിറം കൊടുത്ത് വ്യത്യസ്തമാക്കി.
മാടൻനടയിൽ ദേശീയ പാതക്കരികിലുള്ള ഒമാൻ ബേക്കറിക്കും ബ്രസീലിന്റെ നിറമടിച്ച് ആകെ ഒരു ബ്രസീൽ മയമാക്കി. കടയാകെ ബ്രസീൽ താരങ്ങളുടെ ചിത്രങ്ങൾ പതിക്കുകയും ലോകകപ്പ് തീരും വരെ കരിക്കിൻ ഷേക്കിന് വിലയിൽ അമ്പതുശതമാനം ഇളവ് പ്രഖ്യാപിക്കുകയും ചെയ്തു.
നിരവധി ഫുട്ബാൾ ക്ലബുകളിൽ അംഗമായ ഇദ്ദേഹം തന്റെ വീടിനു മുന്നിലും ബ്രസീൽ സുധീർ എന്നാണ് എഴുതിവെച്ചിരിക്കുന്നത്. നെയ്മറുടെ നേതൃത്വത്തിൽ ഇത്തവണ ലോകകപ്പ് ബ്രസീൽ കൊണ്ടുപോകുമെന്നാണ് സുധീർ പറയുന്നത്. ലോകകപ്പ് അവസാനിക്കുന്നതുവരെ നാട്ടുകാരുടെ ബ്രസീൽ സുധീറിന് വിശ്രമമില്ലാത്ത നാളുകളാണ്.
സ്നേഹശില്പം ഒരുക്കി ഫുട്ബോൾ പ്രേമികൾ
അഞ്ചാലുംമൂട്: കാൽപ്പന്തുകളിയുടെ ആവേശത്തിരയില്‍ ജില്ലയും. ലോകകപ്പ് ഫുട്ബോളിനെ വരവേൽക്കാൻ പ്രകാശ് കലാകേന്ദ്രവും ഒരുങ്ങി. പരിസ്ഥിതി ദിനത്തിൽ കലാകേന്ദ്രം പ്രവർത്തകർ നാട്ടിൽനിന്ന് ശേഖരിച്ച പ്ലാസ്റ്റിക് കുപ്പിയും കവറും ഉപയോഗിച്ചു ബൂട്ടണിഞ്ഞ കൂറ്റൻ കാലിന്റേയും പന്തിന്റേയും ഇൻസ്റ്റലേഷൻ ഒരുക്കി. ഹരിതകർമ സേന അംഗങ്ങളാണ് ഇൻസ്റ്റലേഷൻ സമർപ്പിച്ചത്.
ശില്പി അജി എസ്.ധരന്റെ നേതൃത്വത്തിൽ കാളിദാസൻ, അകിര, അമാസ്, മഹേഷ് മഹി, ഗാഥ, മഹേഷ് മോഹൻ എന്നിവർ ചേർന്നാണ് ഇൻസ്റ്റലേഷൻ ഒരുക്കിയത്. വിവിധ ടീമുകളുടെ ആരാധകർ നീരാവിൽ ജംഗ്ഷനിൽ ഉയർത്തിയ ഫ്ലക്സ് ബോർഡുകൾക്കിടയിൽ ഇൻസ്റ്റലേഷൻ സ്ഥാപിക്കും.
അതിർത്തി, വംശഭേദങ്ങളില്ലാതെ മനുഷ്യർ പരസ്പരം ആലിംഗനം ചെയ്യുന്ന ഫുട്ബോളിനെ ഓർമിപ്പിക്കുകയാണ് കാലും പന്തും ഇൻസ്റ്റലേഷൻ.
District News
തിരുവനന്തപുരം: വട്ടിയൂർക്കാവിൽ കാപ്പ കേസ് പ്രതിയും വാഴോട്ടുകോണം ബിജെപി കൗണ്‍സിലറുമായ ആർ. സുഗതനെ പോലീസ് കസ്റ്റഡിയിൽ എടുക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. പോലീസ് തങ്ങളെ മർദിച്ചെന്ന് സുഗതനും ഭാര്യ അശ്വതിയും ഉന്നയിച്ച ആരോപണങ്ങൾക്ക് വിപരീതമായ ദൃശ്യങ്ങളാണ് ഇന്നലെ പുറത്തു വന്നത്.
സുഗതനെ കസ്റ്റഡിയിൽ എടുക്കുന്നത് ഭാര്യയും മറ്റു ചിലരും ചേർന്ന് തടസപ്പെടുത്തുന്നുവെന്നും കോടതി ഉത്തരവ് പ്രകാരമാണ് സുഗതനെ കസ്റ്റഡിയിൽ എടുക്കുന്നതെന്നും പോലീസുകാർ ആവർത്തിച്ചു പറയുന്നതും വീഡിയോയിൽ വ്യക്തമാണ്.
കഴിഞ്ഞ മാസം വട്ടിയൂർക്കാവിൽ നടന്ന ക്ഷേത്ര ഉത്സവത്തിനിടെ ഒരാളെ കൊല്ലാൻ
ശ്രമിച്ച കേസിൽ ജാമ്യം നിഷേധിക്കപ്പെട്ടതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം രാത്രി സുഗതനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. ജാമ്യം നിഷേധിക്കപ്പെട്ടതിനു പിന്നാലെ ഒളിവിൽ പോയ സുഗതൻ കഴിഞ്ഞ ദിവസം രാത്രി വീട്ടിലെത്തിയ വിവരം അറിഞ്ഞാണ് വട്ടിയൂർക്കാവ് പോലീസ് സ്ഥലത്തെത്തിയത്. എന്നാൽ സുഗതനെ കസ്റ്റഡിയിലെടുക്കാൻ പോലീസിനു നന്നേ പണിപ്പെടേണ്ടി വന്നു.
സുഗതനെ കസ്റ്റഡിയിൽ എടുക്കാൻ ശ്രമിക്കുന്പോൾ സുഗതൻ പോലീസുകാരെ പിടിച്ചു തള്ളുന്നതും ഭാര്യ അശ്വതി വഴി മുടക്കാൻ ശ്രമിക്കുന്നതും അടക്കം പോലീസ് പുറത്തുവിട്ട ദൃശ്യങ്ങളിലുണ്ട്. സുഗതനെ വീടിന് പുറത്തെത്തിക്കുന്പോൾ വീടിനു ചുറ്റും ബിജെപി പ്രവർത്തകരും നാട്ടുകാരും തടിച്ചു കൂടി. ബിജെപി പ്രവർത്തകർ വൻ പ്രതിഷേധമുയർത്തുകയും പോലീസ് നടപടി തടസപ്പെടുത്തുകയും ചെയ്യാൻ ശ്രമിച്ചു. പോലീസ് ജീപ്പിൽ കയറാതിരിക്കാൻ സുഗതൻ ശ്രമിക്കുന്നതും അനുയായികൾ പോലീസിനു നേരെ ഭീഷണി മുഴക്കുകയും ചെയ്യുന്നതിനിടെ പോലീസ് ആകാശത്തേക്ക് വെടിവെച്ചു.
ഇതിനു ശേഷമാണ് സുഗതനെ പോലീസ് വാഹനത്തിലേക്കു കയറ്റിയത്. പോലീസുകാരെ മർദിച്ച വകുപ്പുൾപ്പെടെ ചുമത്തിക്കൊണ്ട് സുഗതനെതിരേ പോലീസ് മറ്റൊരു കേസും രജിസ്റ്റർ ചെയ്തു. ഇതിൽ സുഗതന്റെ കൂട്ടാളികളും പ്രതികളാണ്. ഒൗദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും പോലീസുകാരെ മർദിച്ചതിനുമാണ് കേസെടുത്തിട്ടുള്ളത്.
അതേസമയം പോലീസ് ആകാശത്തേക്ക് വെടിയുതിർത്ത സംഭവത്തെ കുറിച്ച അന്വേഷണം നടത്തിവരികയാണെന്ന് സിറ്റി പോലീസ് കമ്മീഷണർ കെ. കാർത്തിക് അറിയിച്ചു.
തിരുവനന്തപുരം നഗരസഭ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് റിബൽ സ്ഥാനാർത്ഥി ഉണ്ടായിരുന്ന വാഴോട്ടുകോണം വാർഡിൽ നിന്ന് കഷ്ടിച്ച് നൂറിൽ താഴെ വോട്ടുകൾക്കാണ് സുഗതൻ കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടത്. കൗണ്‍സിലർ ആകുന്നതിനുമുന്പും ശേഷവും നിരവധി ക്രിമിനൽ കേസുകളിൽ ഇയാൾ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്.
അറസ്റ്റിനെ തുടർന്ന് വട്ടിയൂർക്കാവിൽ സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ സ്ഥലത്ത് പോലീസിന്റെ പ്രത്യേക നിരീക്ഷണം നടന്നുവരുന്നുണ്ട്.
District News
പാരിപ്പള്ളി: ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാർ വ്യാജ വായ്പാ രേഖകള്‍ ചമച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയതായി പരാതി. പാരിപ്പള്ളി തെറ്റിക്കുഴി ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഭാരത് ഫിനാന്‍സ് ഇന്‍ക്ലൂഷന്‍ ലിമിറ്റഡ് എന്ന മൈക്രോ ഫിനാന്‍സ് സ്ഥാപനത്തിന്റെ പാരിപ്പള്ളി ശാഖയിലെ ജീവനക്കാരായ ആറു പേര്‍ക്കെതിരേ യൂണിറ്റ് മാനേജര്‍ സുഭാഷ് പാരിപ്പള്ളി പോലീസില്‍ പരാതി നല്കി. നിലവില്‍ 17.47 ലക്ഷത്തിന്റെ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ടെങ്കിലും തട്ടിപ്പുതുക 40 ലക്ഷത്തോളം വരുമെന്നാണ് കമ്പനിയുടെ പ്രാഥമിക വിലയിരുത്തല്‍. വായ്പയെടുക്കാന്‍ യോഗ്യരായ ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ് നടത്തിയത്.
പഴയ വായ്പയുടെ ബാക്കിത്തുകയായ 2,000 രൂപ അക്കൗണ്ടിലുണ്ടെന്നും അത് കൈപ്പറ്റാന്‍ ബ്രാഞ്ചില്‍ എത്തണമെന്നു പറഞ്ഞ് ഉപയോക്താക്കളെ ഓഫീസിലേക്ക് വിളിച്ചുവരുത്തും. തുടര്‍ന്ന് അവരുടെ ഒപ്പും വിരലടയാളവും വാങ്ങി പുതിയ വായ്പകള്‍ പാസാക്കി തുക ജീവനക്കാർ തട്ടിയെടുത്തുവെന്നാണ് പരാതി. വായ്പ എടുത്തയാളിന് 2,000 രൂപ മാത്രം നല്കി ബാക്കി തുക ജീവനക്കാര്‍ തട്ടിയെടുക്കുകയായിരുന്നുവെന്നുമാണ് പരാതി.
2,70,300 രൂപ തട്ടിയെടുത്തതായി കണ്ടെത്തിയിട്ടുണ്ട്. ലഡ്ജര്‍ ബുക്കില്‍ ഉപയോക്താക്കളുടെ യഥാര്‍ഥ ഫോണ്‍ നമ്പരുകള്‍ മാറ്റി വ്യാജ നമ്പരുകള്‍ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. 348-ഓളം നിര്‍ധനരായ വനിതാ ഉപയോക്താക്കളെയാണ് ഇത്തരത്തില്‍ സംഘം ചതിക്കുഴിയില്‍ വീഴ്ത്തിയത്.
പഴയ വായ്പകള്‍ തീര്‍പ്പാക്കാൻ ഉപയോക്താക്കള്‍ ഏല്പിച്ച ഒരുലക്ഷത്തോളം രൂപ ഓഫീസില്‍ അടയ്ക്കാതെ ജീവനക്കാര്‍ സ്വന്തമാക്കുകയും ചെയ്തു. കമ്പനി നല്കിയ ടാബ്ലെറ്റില്‍ ഉപഭോക്താക്കളില്‍നിന്ന് തുക കൈപ്പറ്റിയതായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും 13,77,240 രൂപ ഓഫീസില്‍ അടച്ചിട്ടില്ലെന്ന് പരിശോധനയില്‍ വ്യക്തമായി. ഏപ്രില്‍ ഏഴിന് നടന്ന ഫില്‍ഡ് ഓഡിറ്റിംഗിലാണ് തട്ടിപ്പ് പുറത്തുവന്നത്.
തുടര്‍ന്ന് കമ്പനി ആസ്ഥാനത്ത് വിവരമറിയിക്കുകയും റീജണല്‍ ഓഫീസില്‍ നിന്ന് ഉദ്യോഗസ്ഥര്‍ അന്വേഷണത്തിനായി എത്തുകയും ചെയ്തു. പാരിപ്പള്ളി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
District News
പുനലൂര്‍ : പുനലൂര്‍ വലിയപാലത്തില്‍ നിന്ന് കല്ലടയാറ്റിലേക്ക് ചാടാനാഞ്ഞ തമിഴ്നാട് സ്വദേശിയായ യുവാവിനെ രക്ഷിച്ച് ഓട്ടോ ഡ്രൈവര്‍. പുനലൂരിലെ ഡ്രൈവറായ താജുദീനാണ് യുവാവിനെ രക്ഷിച്ചത്. ചൊവ്വാഴ്ച ആയിരുന്നു സംഭവം.
രാജപാളയം സ്വദേശിയും പുനലൂരിലെ ഹോട്ടല്‍ ജീവനക്കാരനുമായ യുവാവാണ് ശക്തമായ ഒഴുക്കുള്ള ആറ്റിലേക്ക് ചാടാൻ ശ്രമിച്ചത്. പാലത്തിന്റെ കൈവരിയില്‍ പിടിച്ചുകയറി ചാടാനായുന്നതിനിടെ കണ്ടുനിന്ന താജുദീന് ഓടിയെത്തി ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ച് പാലത്തിലേക്ക് വലിച്ചിറക്കുകയായിരുന്നു.
പിന്നീട് ഇയാളെ പോലീസ് സ്റ്റേഷനില്‍ ഹാജരാക്കി. ജോലി ചെയ്യുന്ന ഹോട്ടലിലെ അധികൃതരുടെ സഹായത്തോടെ നാട്ടിലേക്ക് മടക്കി അയക്കാൻ ഏര്‍പ്പാടാക്കി.
പുനലൂരില്‍ വലിയപാലത്തില്‍ നിന്നും തൂക്കുപാലത്തില്‍ നിന്നും ആളുകള്‍ ആറ്റിലേക്ക് ചാടുന്നത് പതിവാകുകയാണ്.
District News
കൊല്ലം: ദേശീയപാത 66 ൽ മൂന്ന് അടിപ്പാതകൾക്കു ദേശീയപാത അഥോറിറ്റി ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചതായി എൻ .കെ. പ്രേമചന്ദ്രൻ എംപി അറിയിച്ചു. കന്നേറ്റി, പരിമണം, നീണ്ടകര എന്നിങ്ങനെ മൂന്നു സ്ഥലങ്ങളിലാണ് പുതിയതായി കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ച് കടക്കുവാൻ കഴിയുന്ന അടിപ്പാതകൾക്ക് അനുമതി ലഭിച്ചത്.
മത്സ്യബന്ധന തുറമുഖവുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്ന നൂറുകണക്കിന് സ്ത്രീ തൊഴിലാളികൾക്ക് തലച്ചുമടായി മത്സ്യം കച്ചവടത്തിനായി കൊണ്ടുപോകേണ്ടതിനാൽ കാൽനടയാത്രക്കാർക്കുള്ള അടിപ്പാത വേണമെന്നത് ദീർഘകാലത്തെ ആവശ്യമാണ്.
പരിമണം, അമ്പലം ഉൾപ്പെടെയുള്ള ആരാധനാലയങ്ങളിലേക്കുള്ള ഭക്തരുടെയും പ്രദേശവാസികളുടെയും പ്രധാനപ്പെട്ട ആവശ്യമായിരുന്നു പരിമണത്തെ അടിപ്പാത. സർവീസ് റോഡുകളിൽ നിന്നും ദേശീയ പാതയുടെ ഇരുവശത്തേക്കും എത്തിച്ചേരുവാൻ കഴിയുന്നതാണ് പരിമണം അടിപ്പാത.
കന്നേറ്റി പാലത്തിനു സമീപം ദേശീയപാതയുടെ കിഴക്കും പടിഞ്ഞാറുമുള്ള പ്രദേശവാസികൾക്ക് ഇരു ദിശകളിലേക്കും എത്തിച്ചേരുവാൻ പര്യാപ്തമായ സൗകര്യമൊരുക്കുന്നതാണ് കന്നേറ്റി അടിപ്പാത.
ജനകീയ ആവശ്യത്തെ തുടർന്നാണ് കണ്ണേറ്റി പരിമണം നീണ്ടകര എന്നിവിടങ്ങളിൽ പുതിയ അടിപ്പാതകൾ എംപി എന്ന നിലയിൽ നടത്തിയ നിരന്തര ഇടപെടലുകളുടെ ഫലമായി അനുവദിച്ചത്. ദേശീയപാത അഥോറിറ്റി പ്രദേശവാസികളുടെ സൗകര്യം കണക്കിലെടുത്ത് അത് അനുവദിച്ചതിനെ എൻ. കെ. പ്രേമചന്ദ്രൻ എം പി സ്വാഗതം ചെയ്തു.
District News
കൊല്ലം: ജില്ലയില്‍ പ്രതിവര്‍ഷം 20 ലക്ഷം സഞ്ചാരികളെ ലക്ഷ്യമാക്കിയുള്ള വിനോദസഞ്ചാരവികസനത്തിന് വൈവിധ്യമാര്ന്നപദ്ധതികള് നടപ്പിലാക്കുമെന്നു മന്ത്രി പി. സി. വിഷ്ണുനാഥ്. അഷ്ടമുടികേന്ദ്രീകരിച്ച് രാജ്യാന്തരനിലവാരത്തിലുള്ള വിനോദോപാധികളാണ് ഉദ്ദേശിക്കുന്നത്. ജെന്‍സി മാത്രമല്ല ജെന്‍ ആല്ഫയെക്കൂടി കണക്കിലെടുത്തുള്ള ഗെയ്മിംഗ് സോണുകള്‍ സജ്ജമാക്കും.
കുടുംബത്തോടെയുള്ള സഞ്ചാരത്തിന് പ്രോത്സാഹനമാകുംവിധം താമസസൗകര്യവും മെച്ചപ്പെടുത്തും. സഞ്ചാരികള്‍ കൂടുതല്‍ ദിവസം തങ്ങുന്നരീതി പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.
പ്രാദേശികഉത്പന്നങ്ങള്ക്കുള്ള വിപണിയും അനുബന്ധമായി വികസിപ്പിക്കും. ഇതിലൂടെ പ്രദേശത്തുള്ളവരുടെ ജീവിതനിലവാരം ഉയര്‍ത്താനാകുമെന്നും അദ്ദേഹം പറഞ്ഞു.
വഞ്ചിവീടുകളിലൂടെ കായല്‍യാത്ര, തങ്കശ്ശേരി വിളക്കുമാടത്തിന്റെ സാധ്യതകളും പ്രയോജനപ്പെടുത്തിയുള്ള ലഘുസഞ്ചാരം എന്നിവയും യാഥാര്‍ഥ്യമാക്കും. വിനോദസഞ്ചാരമൂല്യവര്ധനയ്ക്കായി സാംസ്കാരിക പരിപാടികള്‍, പാരമ്പര്യകലാരൂപങ്ങളുടെ അവതരണം, കരകൗശലവിദഗ്ധര്ക്ക്ഇടമൊരുക്കല് തുടങ്ങിയവയുമുണ്ടാകും. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ഉന്നതനിലവാരത്തിലുള്ള സംവിധാനങ്ങളും ഏര്‍പ്പെടുത്തും.
ജൈവവൈവിധ്യസംരക്ഷണംഉറപ്പാക്കി സുസ്ഥിരവിനോദസഞ്ചാരമാണ് തലമുറകള്‍ക്കായി ഒരുക്കുക. കായലില്‍ ഒഴുകുന്ന ഭക്ഷണശാലയില്‍ 100 പേര്‍ക്കാണ് ഇടമൊരുക്കുന്നത്.
ജലകേളികള്‍ക്കുള്ള സൗകര്യവും സജ്ജമാക്കും. കണ്ടല്ക്കാടുകളിലേക്കുളള സഞ്ചാരമൊരുക്കി പ്രകൃതിസന്ദേശവും നല്‍കാനാകും. കായല്‍ മലിനമക്കുന്നത് തടയുന്നതിന് ക്യാമറ നിരീക്ഷണം ഏര്‍പ്പെടുത്തും. സാധ്യമായ ഇടങ്ങളില്‍ സംരക്ഷണവേലിയുമുണ്ടാകുമെന്ന് സന്ദര്‍ശനശേഷം നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ മന്ത്രി വ്യക്തമാക്കി.
District News
കൊല്ലം: കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ പൂര്‍ണമായും തുടച്ചുനീക്കുന്നതിന് എല്ലാ സര്‍ക്കാര്‍ വകുപ്പുകളും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് മന്ത്രി ബിന്ദു കൃഷ്ണ.
ജില്ലയിലെ ചില്‍ഡ്രന്‍സ് ഹോമുകളില്‍ കഴിയുന്ന കുട്ടികള്‍ക്കായി പൊതുജനങ്ങളില്‍നിന്നും സന്നദ്ധസംഘടനകളില്‍നിന്നും വസ്ത്രങ്ങള്‍ സംഭാവനയായി സ്വീകരിക്കുന്ന വനിതാ ശിശുവികസന വകുപ്പിന്റെ കുട്ടിക്കുപ്പായം പദ്ധതി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
എല്ലാ ജില്ലകളെയും സമ്പൂര്‍ണ ശിശുസൗഹൃദമാക്കി മാറ്റുകയാണ് ലക്ഷ്യം. മനുഷ്യത്വപരമായ സമീപനമായിരിക്കണം സര്‍ക്കാര്‍ വകുപ്പുകളുടെ മുഖമുദ്ര. കുഞ്ഞുങ്ങള്‍ക്ക് ഏറ്റവുംമികച്ച സുരക്ഷിതത്വവും സംരക്ഷണവും ഉറപ്പാക്കാന്‍ എല്ലാവര്ക്കും ഒരുപോലെ ഉത്തരവാദിത്തമുണ്ടെന്നും മന്ത്രി പറഞ്ഞു. കുട്ടിക്കുപ്പായം പദ്ധതിയിലൂടെ വസ്ത്രങ്ങള്‍ സംഭാവനയായി സ്വീകരിച്ച് അര്‍ഹരായ കുട്ടികള്‍ക്ക് എത്തിക്കും. വസ്ത്രങ്ങള്‍ നിക്ഷേപിക്കുന്നതിനായി സിവില്‍ സ്റ്റേഷനിലെ വനിത-ശിശുവികസന ഓഫീസിന് മുന്നില്‍ പെട്ടിയുണ്ട്. പ്രധാന ആശുപത്രികളിലും ചില്‍ഡ്രന്‍സ് ഹോമുകളിലും പെട്ടികള്‍ സ്ഥാപിക്കും. ബോധവല്ക്കരണപോസ്റ്ററുകളുടെ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു.
ശ്രദ്ധയും പരിചരണവും ആവശ്യമായ കുട്ടികളെ കണ്ടെത്തുന്നതിനുള്ള വള്‍നറബിള്‍ മാപ്പിംഗ് ഫോമുകളുടെ വിതരണോദ്ഘാടനം അധ്യക്ഷയായ ജില്ലാ കളക്ടര്‍ ആനി ജൂല തോമസ് നിര്‍വ്വഹിച്ചു. ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ എല്‍. രഞ്ജിനി, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജി. പ്രസന്നകുമാരി, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അംഗങ്ങളായ സനില്‍ വെള്ളിമണ്‍, മീനകുമാരി, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗം ആശാ ദാസ്, ചൈല്‍ഡ് ഹെല്‍പ്പ് ലൈന്‍ കോര്‍ഡിനേറ്റര്‍ എസ്. ദീപക് തുടങ്ങിയവര്‍ പ്രസംഗിച്ചു.
District News
കൊല്ലം: ആശ്രാമം ഭാഗത്തെ വീടുകളില്‍ തുടര്‍ച്ചയായി അതിക്രമിച്ചു കയറി ലക്ഷക്കണക്കിന് രൂപ വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷ്ടിച്ചയാൾ പിടിയില്‍. ആശ്രാമം നേതാജി നഗര്‍-74, ബിഎസ്വി ഭവനത്തില്‍ വിജയ് (20)നെയാണ് കൊല്ലം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതിയായ വിജയ് കഴിഞ്ഞമാസം ആശ്രാമം കാവടിപ്പുറം നഗറിലുള്ള ആളൊഴിഞ്ഞ രണ്ട് വീടുകളില്‍ കയറി ലക്ഷക്കണക്കിന് രൂപ വിലവരുന്ന ചെമ്പ് പാത്രങ്ങളും നിലവിളക്കുകളും വാട്ടര്‍ ടാപ്പുകളും മോഷണം നടത്തിയിരുന്നു. മോഷണവിവരമറിഞ്ഞ് വീട്ടുടമസ്ഥര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിില്‍ പ്രതിയെ തിരിച്ചറിഞ്ഞ് വലയിലാക്കുകയായിരുന്നു. അറസ്റ്റിലായ വിജയ് കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷന് പരിധിയിലെ നിരവധി മോഷണ, ക്രിമിനല്‍, മയക്കുമരുന്ന് കേസുകളില്‍ പ്രതിയാണ്. മുന്‍പ് ഇയാളുടെ നിരന്തര കുറ്റകൃത്യങ്ങള്‍ കണക്കിലെടുത്ത് കാപ്പ നിയമപ്രകാരം ആറു മാസത്തേക്ക് കൊല്ലം ജില്ലയില്‍ നിന്ന് നാടുകടത്തിയിരുന്നു. നാടുകടത്തല്‍ കാലാവധി പൂര്‍ത്തിയാക്കി ജില്ലയില്‍ തിരിച്ചെത്തിയ ഉടന്‍ വീണ്ടും സമാന രീതിയിലുള്ള മോഷണം നടത്തുകയായിരുന്നു.
ജില്ലാ പോലീസ് മേധാവി ഹേമലതയുടെ നിര്‍ദേശ പ്രകാരം കൊല്ലം എസിപി രാജേഷിന്റെ മേല്‍നോട്ടത്തില്‍ കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടറായ ആര്. സജീവിന്റെ നേതൃത്വത്തില്‍ എസ്ഐ ജഗ് മോഹന്ദത്ത് പ്രോബേഷന്‍ എസ്ഐ അതുല്‍ ക്യഷ്ണ സിപിഒമാരായ അജയകുമാര്‍, മുരുകേഷ്, ജയകൃഷ്ണന്, ശ്യാം, സാഗര്‍ തമ്പി എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
District News
കൊല്ലം: കളക്ടറേറ്റും പരിസരവും ശുചീകരിച്ചും വളപ്പില്‍ വൃക്ഷതൈനട്ടും ലോകപരിസ്ഥിതിദിനപരിപാടികള്ക്ക് നേതൃത്വം നല്കി കളക്ടര്‍ ആനി ജൂല തോമസ്. സിവില്‍ സ്റ്റേഷന് പരിസരം കൂടുതല്‍ മനോഹരവും വൃത്തിയുള്ളതുമാക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കൂടിയാണ് തുടക്കമായത്. സിവില്സ്റ്റേഷന് പരിസരത്തുള്ള കാലാവധി പിന്നിട്ട വാഹനങ്ങള്‍ നീക്കംചെയ്യും.
അനധികൃത പാര്‍ക്കിംഗ് ഒഴിവാക്കും. മാലിന്യംതള്ളുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കും. പ്രകൃതിയെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത് സാമൂഹികഉത്തരവാദിത്തമാണെന്ന് മാങ്കോസ്റ്റിന്‍ തൈനട്ട് ഉദ്ഘാടനം നിര്‍വഹിക്കവേ കളക്ടര്‍ ഓര്‍മിപ്പിച്ചു.
രാജഗിരി ബ്രൂക്ക് ഇന്റര്‍നാഷണല്‍ സ്കൂള്‍
ശാസ്താംകോട്ട രാജഗിരി ബ്രൂക്ക് ഇന്റർനാഷണല്‍ സ്കൂളില്‍ സംഘടിപ്പിച്ച വിപുലമായ പരിസ്ഥിതി ദിനാഘോഷം വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശം ശക്തമായി പകര്‍ന്നു. സ്കൂള്‍പിടിഎ പ്രസിഡന്റ് ഗിരികുമാര്‍ വിളംബരറാലി ഉദ്ഘാടനം ചെയ്തു.
പരിസ്ഥിതിദിനാഘോഷം ഉല്ലാസ് കോവൂര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ ഡയറക്ടര്‍ ഫാ.ഡോ.ജി. ഏബ്രഹാം തലോത്തില്‍ മുഖ്യസന്ദേശം നല്കി.കൊല്ലം അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കോശി ജോണ്‍ പ്രസംഗിച്ചു.
കെഎംഎംഎൽ
ചവറ : ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി കെഎംഎംഎല്ലില്‍ മിനറല്‍ സെപ്പറേഷന്‍ യൂണിറ്റിലും ടൈറ്റാനിയം പിഗ്മന്റ് യൂണിറ്റിലും പരിസ്ഥിതി ദിന സമ്മേളനം നടത്തി. മിനറല്‍ സെപ്പറേഷന്‍ യൂണിറ്റില്‍ സംസ്ഥാന മലിനീകരണ നിയന്ത്രണബോര്‍ഡ് കോല്ലം ജില്ലാ എന്വയോണ്മന്റല് എൻജിനിയര്‍ റേച്ചല്‍ തോമസ് ഉദ്ഘാടനം നിര്‍വഹിച്ചു.
പരിസരത്തെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായും ജീവനക്കാര്‍ക്കായും നടത്തിയ പരിസ്ഥിതി ക്വിസ് മത്സരത്തില്‍ വിജയികളായവര്‍ക്കുള്ള സമ്മാന വിതരണവും നടന്നു. ദേശീയ ദുരന്തനിവാരണ സേന അസിസ്റ്റന്റ് കമാണ്ടന്റ് കൃണാള്‍, ബിജിഎം ഗവ. കോളജ് പ്രിന്‍സിപ്പൽ ആർ.ജോളിബോസ്, കൊല്ലം ശിശുക്ഷേമ സമിതി കോർഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ മോഹന്‍, ബി ജിഎം ഗവ. കോളജ് എന്‍ എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. ഗോപകുമാര്‍,
കെഎംഎംഎല്‍ ഫാക്ടറി മാനേജറും ടിപി യൂണിറ്റ് തലവനുമായ പി.കെ മണിക്കുട്ടന്, എംഎസ് യൂണിറ്റ് തലവന്‍ എം.യു. വിജയകുമാര്‍, ടിഎസ്പി യൂണിറ്റ് തലവന്‍ റോബി ഇടിക്കുള, ഉദ്യോഗസ്ഥരായ ടി. കാര്ത്തികേയന്, എം.സഹില്‍ , ബി.പ്രതീപ്കുമാര് , എ.എം. സിയാദ്,ആന്റണി എഡ്വേര്‍ഡ്, സി.പി. ഹരി ലാല്‍, ടിപി യൂണിറ്റിലെ യൂണിയന് നേതാക്കൾ തുടങ്ങിയവര്‍ പ്രസംഗിച്ചു.
തങ്കശേരി ഇൻഫന്റ് ജീസസ്
കൊല്ലം: തങ്കശേരി ഇൻഫന്റ് ജീസസ് ആംഗ്ലോ-ഇൻഡ്യൻ ഹയർ സെക്കണ്ടറി സ്കൂളിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു. പ്രിൻസിപ്പൽ ഫാ. ഡോ. സിൽവി ആന്റണി നേതൃത്വം നൽകി. ഔഷധ സസ്യങ്ങളുടെ തോട്ടം (ഹെർബൽ ഗാർഡൻ) ഉദ്ഘാടനം വൈസ് പ്രിൻസിപ്പൽ ഫാ.മനോജ് ആന്റണി നിർവഹിച്ചു.
കുട്ടികൾ ഡെപ്യൂട്ടി മേയർ ഉദയാ സുകുമാരനെ സന്ദർശിച്ച് വൃക്ഷത്തൈകൾ നൽകി. ജൂണിയർ പ്രിൻസിപ്പൽ ഡോണാ ജോയി, വൈസ് പ്രിൻസി പ്പൽ ബിനു റാണി എന്നിവർ പ്രസംഗിച്ചു.
ഉളിയക്കോവിൽ സെന്റ് മേരീസ്
കൊല്ലം: ഉളിയക്കോവിൽ സെന്റ് മേരീസ് പബ്ലിക് സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം വാർഡ് കൗൺസിലർ സന്ധ്യ സജീവ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ചെയർമാൻ ഡോ. ഡി.പൊന്നച്ചൻ, അഡ്മിനിസ്ട്രേറ്റർ ലീലാമ്മ പൊന്നച്ചൻ, പ്രിൻസിപ്പൽ മഞ്ജു രാജീവ് തുടങ്ങിയവർ പ്രസംഗിച്ചു.
വാളത്തുംഗൽ സ്കൂൾ
കൊല്ലം: മാസ് ആർട്സ് സൊസൈറ്റി, ഒ.എൻ.വി മലയാള പഠനകേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വാളത്തുംഗൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ (ഗേൾസ്) പരിസ്ഥിതി ദിനാഘോഷം നടത്തി. സ്കൂൾ പരിസരത്ത് വൃക്ഷ തൈകൾ നട്ട ശേഷം പ്രകൃതിയിൽ മനുഷ്യന്റെ അതിജീവനം എന്ന സെമിനാർ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എക്സ് ഏണസ്റ്റ ഉദ്ഘാടനം ചെയ്തു. ഒഎൻവി മലയാള പഠന കേന്ദ്രം സെക്രട്ടറി എച്ച്. ഷാനവാസ് വിഷയാവതരണം നടത്തി. എ.റഷീദ്, സ്കൂൾ പ്രിൻസിപ്പൽ ജിഷ ,സ്കൂൾ ഹെഡ്മിസ്ട്രസ് ശോഭ എന്നിവർപ്രസംഗിച്ചു.
ചാരുംമൂട് സെന്റ് ജോസഫ്സ്
പുനലൂർ: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ചാരുംമൂട് സെന്റ് ജോസഫ്സ് ഐടിഐയിൽ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഫല വൃക്ഷ തൈ നട്ടു. വൈസ് പ്രിൻസിപ്പൽ വിജയചന്ദ്രൻ ഉണ്ണിത്താൻ, ഗ്രൂപ്പ് ഇൻസ്റ്റക്ടർ സുമ രാജേന്ദ്രൻ, അബക്കസ് ഡയറക്ടർ പ്രിയങ്ക, ബിജികുമാർ, അശ്വതി ഐ ടി ഐ യിലെ ട്രെയിനികൾ എന്നിവർ പങ്കെടുത്തു.
ആയുർ: മലങ്കര കാത്തലിക് അസോസിയേഷൻ ആയൂർ വൈദിക ജില്ലയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം നടത്തി. ആയൂർ ചെറുപുഷ്പസെട്രൽ സ്കൂളിൽ വാർഡ് മെമ്പർ ജ്യോതി വിശ്വനാഥ് ഫലവൃക്ഷതൈനട്ട് ഉത്ഘാടനം ചെയ്തു. ജില്ലാ വികാരി ഗീവർഗീസ് നെടിയത്ത് റമ്പാൻ പരിസ്ഥിതി സന്ദേശം നൽകി. ഫാ .അരുൺ ഏറത്ത് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ജേക്കബ് കളപ്പുരയ്ക്കൽ , ജില്ലാ സെക്രട്ടറി രാജീവ് കോശി, ട്രഷറാർ ഐസക്ക്, ശാമുവൽ പണയിൽ ,റീന കളപ്പില, മത്തായി കുട്ടി, ലാലു വർഗീസ്, എന്നിവർ നേതൃത്വം നൽകി.
District News
കൊല്ലം: മയക്കുമരുന്നിന്റെ ഒഴുക്ക് കൊല്ലം ജില്ലയിൽ നിൽക്കുന്നില്ല. രാസലഹരിയുടെ ഒരു കേന്ദ്രമായി കൊല്ലം മാറുന്നു. അടുത്ത കാലത്തു പിടിക്കപ്പെട്ടവർ രാസലഹരിയുടെ പ്രധാന കണ്ണികളായിരുന്നു.
ലഹരിക്കടത്ത് സംഘങ്ങളുടെഏറ്റുമുട്ടലും ആക്രമണവും കൊല്ലത്തിനു പുതുമയല്ലാതായി മാറിയിരിക്കുന്നു. പോലീസും എക്സൈസും ദിനം തോറും ലഹരിക്കടത്തുകാരെ പിടികൂടുന്നുണ്ട്. പക്ഷേ, എന്നിട്ടും വൻതോതിൽ ലഹരി ഒഴുകി കൊണ്ടിരിക്കുകയാണ്.
സ്കൂളും കോളജും തുറന്നു കഴിഞ്ഞാൽ ഇവിടം കേന്ദ്രീകരിച്ചാണ് സംഘം വിലസുന്നത്. രാസലഹരികളില്‍ കേരളത്തില്‍ ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്നത് എംഡിഎംഎ അഥവാ മെഥിലീന്‍ ഡയോക്സി മെതാം ഫെറ്റമിനാണ്.
പണത്തിനുവേണ്ടി കൊല
2024ലാണ് കൊല്ലം കുണ്ടറയിൽ മയക്കുമരുന്നിന് അടിമയായ 25 വയസുകാരനായ ഒരു യുവാവ്, തന്റെ 52 വയസുകാരിയായ അമ്മ പുഷ്പലതയെയും 75 വയസുകാരനായ മുത്തച്ഛൻ ആന്റണിയെയും കൊ ന്നത്. കൊലയ്ക്കുശേഷം അമ്മയുടെ ശവശരീരത്തിനരികിൽ ഇരുന്ന് സംഗീതം കേൾക്കുകയും, ഓംലെറ്റ് തയാറാക്കി കഴിച്ച ശേഷം നാടുവിട്ടുപോകുകയും ചെയ്തു.
പ്രതിയെ ശ്രീനഗറിൽ നിന്നാണ് പോലീസ് പിടികൂടിയത്.ലഹരിക്ക് അടിമയായ അഖില്‍ കുടുംബാംഗങ്ങളെ ആക്രമിക്കുന്നത് പതിവായിരുന്നു. മകന്റെ ആക്രമണത്തില്‍ സഹികെട്ട് ഇവര്‍ കുണ്ടറ പോലീസില്‍ പലതവണ പരാതി നല്‍കിയിരുന്നു. ലഹരിപദാര്‍ഥം വാങ്ങിക്കുന്നതിന് പണം ആവശ്യപ്പെട്ടതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് അഖിൽ ഇരുവരെയും ആക്രമിച്ചത്. പുഷ്പലത സംഭവ സ്ഥലത്തു തന്നെ മരിച്ചു.
ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുത്തച്ഛന് ആന്റണി രണ്ടാഴ്ചയോളം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന ശേഷമാണ് മരണത്തിന് കീഴടങ്ങിയത്.
ആക്രമണശേഷം അമ്മയുടെ മൊബൈല്‍ ഫോണുമായാണ് അഖില്‍ കടന്നത്. കൊട്ടിയത്തെ ഒരു കടയില്‍ ഈ മൊബൈല്‍ ഫോണ്‍ വിറ്റു. അതിനുശേഷം ഇയാള്‍ മൊബൈല്‍ ഫോണും മറ്റും ഉപയോഗിച്ചിരുന്നില്ല.
മുമ്പ് പലതവണ ഇന്ത്യയിലുടനീളം യാത്ര ചെയ്തിട്ടുള്ള അഖിലിന് പല സ്ഥലങ്ങളും പരിചിതമായിരുന്നു. ആദ്യം പോയത് ഡല്‍ഹിയിലേക്കാണ്. അമ്മയുടെ എടിഎം കാര്‍ഡ് ഉപയോഗിച്ച് അവിടെ നിന്ന് 2000 രൂപ പിന്‍വലിച്ചിരുന്നു. അങ്ങനെയാണ് അഖില്‍ ഡല്‍ഹിയിലെത്തിയെന്ന് മനസിലായത്. അവിടെനിന്നുമാണ് കാശ്മീരിലേക്കു കടന്നത്.
കാറിടിപ്പിച്ചു കൊല്ലാൻ ശ്രമം
രാസലഹരി കടത്തുകാരനെ പിടികൂടാൻ ശ്രമിച്ചാൽ കാറിടിപ്പിച്ചും പോലീസിനെ കൊല്ലാൻ ശ്രമിക്കും. പോലീസല്ല, ആരുമുന്നിൽ വന്നാലും കൊല്ലാനുള്ള ധൈര്യമാണ് സംഘത്തിനുള്ളത്. രക്ഷിക്കാൻ വൻതോക്കുകൾ എത്തുമെന്നറിയാം. ചാത്തന്നൂരിൽ നടന്ന എംഡിഎംഎ വേട്ടയിൽ മയക്കുമരുന്ന് സംഘത്തലവനാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. കണ്ണേറ്റ സനൂജ് മനസിലിൽ സനോജ് (38) ആണ് അറസ്റ്റിലായത്.
ചാത്തന്നൂർ പോലീസ് പ്രതിയെ പിടികൂടുന്നതിനിടയിൽ കൊല്ലം ഡാൻസ് സാഫ് ടീമിലെ ഷഫീഖിനെ കാർ കൊണ്ട് ഇടിച്ചു കൊല്ലാൻ ശ്രമിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ഷഫീക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. പോലീസിനെ വെട്ടിച്ചു കടന്നുകളയാന്‍ നോക്കിയ സനോജിനെ മറ്റ് ഉദ്യോഗസ്ഥര്‍ ജീവന് പണയം വെച്ചാണ് കീഴ്പ്പെടുത്തിയത്.
കാറിൽ എംഡിഎംഎയുമായി എത്തിയ പ്രതിയെ ജീപ്പിലും ബൈക്കിലും എത്തിയ ഡാൻസ് സാഫ് ടീമിലെ പോലീസുകാർ വളയുകയായിരുന്നു. ഇതിനിടയിൽ കാറിൽ റിവേഴ്സ് എടുത്ത് പ്രതി പോലീസ് ഉദ്യോഗസ്ഥരെ ഇടിച്ചു.
കുഞ്ഞ് ജനിച്ചതിന് ലഹരി പാർട്ടി
കുഞ്ഞ് ജനിച്ചതിനു ലഹരി പാർട്ടി നടത്തിയ നാടാണ് കൊല്ലം. തിരുവനന്തപുരം കഠിനംകുളം സ്വദേശികളായ നാലുപേരെയാണ് എക്സൈസ് പിടികൂടിയത്. മൂന്നാം പ്രതിയായ കിരണിന് കുഞ്ഞ് ജനിച്ചതിന്റെ ആഘോഷത്തിന്റെ ഭാഗമായിട്ടായിരുന്നു ലഹരി പാർട്ടി നടത്തിയത്. അപാർട്ട്മെന്റിൽ മുറിയെടുത്താണ് പരിപാടി നടത്തിയത്. 46 മില്ലി ഗ്രാം എംഡിഎംഎ, 22 ഗ്രാം കഞ്ചാവ്, സിറിഞ്ചുകൾ എന്നിവ പിടികൂടി. ലഹരിയുടെ അളവ് കുറവായിരുന്നതിനാൽ നാലുപേർക്കും ജാമ്യം ലഭിച്ചു.
കൂട്ടായി വനിതകൾ
പോലീസും എക്സൈസും സദാചാര ഗുണ്ടകൾ പോലും സംശയിക്കാത്തവിധമാണ് വനിതകളെ ഇറക്കിയുള്ള ലഹരിസംഘത്തിന്റെ ഇടപാടുകൾ. ബൈക്കിലും വാഹനത്തിലും ചുറ്റിക്കറങ്ങുന്ന സംഘത്തിന്റെ പ്രധാനപരിപാടി ലഹരിക്കടത്തു തന്നെയാണ്. ഇവർ പരസ്യമായി ഉപയോഗിച്ചാൽ പോലും നാട്ടുകാർക്കുചോദിക്കാൻ സാധിക്കാത്ത അവസ്ഥയാണ്. കാരണം അപ്പോൾ സദാചാരഗുണ്ടകളെന്ന വിളിപ്പേര് വരും.
ബംഗളൂരിൽനിന്നും നാട്ടിലേക്കു കൊണ്ടുവരുന്ന ലഹരികൾക്കു കൂട്ടായി ഒരു വനിതയുണ്ടായിരിക്കും. യുവതികളെ മുന്നിൽനിർത്തിയുള്ള സംഘത്തിന്റെ വ്യാപാരമാണ് ഇപ്പോൾ നടക്കുന്നത്. കഴിഞ്ഞ ഏതാനും നാളുകൾക്കുമുന്പ് പിടികൂടുന്പോഴും അനില എന്ന യുവതിക്കു യാതൊരു കൂസലും ഇല്ലായിരുന്നു. ശാസ്താംകോട്ട പോലീസ് പിടിയിലായി മണിക്കൂറുകൾ കഴിഞ്ഞിട്ടും ശരീരത്തിലെ സ്വകാര്യഭാഗത്ത് ഒളിപ്പിച്ച എംഡിഎംഎയുമായി മിണ്ടാതിരുന്നു.
പെരിനാട് ഇടവട്ടം സ്വദേശിനിയായ അനില രവീന്ദ്രൻ എഴുപത്തിയേഴു ഗ്രാം എംഡിഎംഎയുമായിട്ടാണ് പിടികൂടിലാകുന്നത്. അനിലയുടെ കൂട്ടാളിയായ ശരബിനും പിടിയിലായതോടെ രാസലഹരിയുടെ വൻ നെറ്റ്വർക്കാണ് പോലീസ് പൊളിച്ചത്.
എംഡിഎംഎ വില്പന നടത്താനായി കൊല്ലം തങ്കശേരി ഭാഗത്ത് ഇവർ ഒരു മുറി വാടകയ്ക്ക് എടുത്തിരുന്നു. മങ്ങാട് മാന്ത്രികപുരം പള്ളിപ്പടിഞ്ഞാറ്റതിൽ വീട്ടിൽ ശരബിന് പ്രായം മുപ്പത്.ബിരുദധാരിയാണെങ്കിലും ജോലിക്കൊന്നും പോകുന്നില്ല.
ട്രെയിനിലെ സൗഹൃദം
മൂന്നു വർഷം മുൻപ് ട്രെയിൻ യാത്രയിലാണ് അനിലയെ പരിചയപ്പെട്ടതെന്നാണ് ശരബിൻ പോലീസിനോട് പറഞ്ഞത്. സൗഹൃദവഴിയേ രാസലഹരിയുടെ ഇടനാഴി തുറക്കുകയായിരുന്നു. ബംഗളൂരുവിൽ നിന്ന് അനില വാങ്ങി നൽകുന്ന എംഡിഎംഎ കൊല്ലത്ത് വിൽപന നടത്തുന്ന ജോലി ശരബിനാണ് ചെയ്തിരുന്നത്.
കർണാടക രജിസ്ട്രേഷൻ കാറിൽ അനില വന്നു പോയിക്കൊണ്ടിരുന്നു. പെരിനാട് ഇടവട്ടം സ്വദേശിനിയായ അനിലയ്ക്ക് പ്രായം മുപ്പത്തിനാല്. ഏറെ നാളായി പനയത്ത് വാടക വീട്ടിലാണ് താമസിച്ചിരുന്നത്.
ബംഗളൂരുവിലാണ് ലഹരിയുടെ വൻ സൗഹൃദവലയം. ഭർത്താവിനെ ഉപേക്ഷിച്ചതാണെന്ന് അനില പോലീസിനോട് പറഞ്ഞു. പണം കണ്ടെത്താനുള്ള വഴി തേടിയാണ് രാസലഹരിയുടെ ‘കാരിയർ' ആയത്. അനില സഞ്ചരിച്ച കാറിലെ ബാഗിൽ ബാഗിൽ സൂക്ഷിച്ചിരുന്ന എംഡിഎംയ്ക്കു പുറമേ ഇവരുടെ ശരീരത്തിൽ ഒളിപ്പിച്ചു വച്ചിരുന്ന എംഡിഎംഎം വൈദ്യ പരിശോധനയിലാണ് കണ്ടെത്തിയത്.
വിദ്യാർഥിനി പിടിയിൽ
ബംഗളൂരുവിൽ നിന്നും കേരളത്തിലേയ്ക്ക് വൻ തോതിൽ രാസലഹരി കടത്തിയ സംഭവത്തിൽ റേഡിയോളജി വിദ്യാർഥിനി ഉൾപ്പെടെ രണ്ടു പേരാണ് അറസ്റ്റിലായത്. അതും ശാസ്താംകോട്ട പോലീസാണ് പിടികൂടിയത്.
കൊല്ലം മുണ്ടയ്ക്കൽ സ്വദേശിനി അദ്വൈത, കണ്ണൂർ പറശിനിക്കടവ് സൽവ മൻസിലിൽ മുഹമ്മദ് സിജാഹ് എന്നിവരാണ് അറസ്റ്റിലായത്. എംഡിഎംഎ ഉൾപ്പെടെയുള്ള രാസലഹരികളാണ് സംഘം കേരളത്തിലെ വിവിധ ജില്ലകളിലേയ്ക്ക് എത്തിച്ചുകൊണ്ടിരുന്നത്.
പ്രതികൾ വർഷങ്ങളായി കേരളത്തിലേയ്ക്കു ലഹരിമരുന്ന് കടത്തിയിരുന്നതായി പോലീസ് പറഞ്ഞു. അദ്വൈത ബംഗളൂരുവിൽ റേഡിയോളജി പഠനത്തിനായി പോയതായിരുന്നു. പഠനത്തിനിടെയാണ് ലഹരി ഇടപാടുകളിലേയ്ക്ക് തിരിഞ്ഞത്.
പിടിയിലായ മുഹമ്മദ് സിജാഹ് നേരത്തെയും നിരവധി എൻഡിപിഎസ് കേസുകളിൽ പ്രതിയാണ്. അമരവിളയിൽ 75 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിലും കണ്ണൂർ, ഇരിട്ടി എന്നിവിടങ്ങളിലെ എക്സൈസ് കേസുകളിലും ഇയാൾക്ക് പങ്കുണ്ട്. ഇരുവരും ബംഗളൂരുവിൽ വ്യാജ പേരിൽ ഫ്ലാറ്റ് വാടകയ്ക്കെടുത്ത് താമസിച്ചു വരികയായിരുന്നു.
107 ഗ്രാം എംഡിഎംഎ
ജില്ലയിൽ നടന്ന ഏറ്റവും വലിയ ലഹരി മരുന്ന് വേട്ടയിൽ ഗർഭനിരോധന ഉറകളിൽ നിറച്ച് മലദ്വാരത്തിൽ വച്ച് കടത്തിയ 107 ഗ്രാം എംഡിഎംഎയാണ് പോലീസ് പിടികൂടിയ ഒരു കേസാണ്.
ഇരവിപുരം ഉദയതാര നഗർ സ്വദേശി സക്കീർ ഹുസൈൻ ആണ് പിടിയിലായത്. കൊല്ലം ഈസ്റ്റ് പോലീസ് ബംഗളൂരുവിൽ എത്തി പ്രതിയെ പിടികൂടുകയായിരുന്നു. ഇയാളുടെ കൂട്ടാളിയായ തട്ടാമല സ്വദേശി അജ്മൽ ഷായെ ആണ് നേരത്തെ പിടികൂടിയത്.
District News
പാരിപ്പള്ളി: കഥകളി, മോഹിനിയാട്ടം, ശില്പകല, ചിത്രകല, ബ്യൂട്ടീഷ്യന് കോഴ്സ് എന്നിവ സൗജന്യമായി പരിശീലിപ്പിക്കുന്ന വേളമാനൂര്‍ ഗാന്ധിഭവന് സ്നേഹാശ്രമം അറിവിന്റെ കേന്ദ്രമാണെന്ന് എന്‍.കെ. പ്രേമചന്ദ്രന് എംപി. സ്നേഹാശ്രമത്തിന്റെ ഏഴാമത് വാര്‍ഷികാഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സ്നേഹാശ്രമത്തിന്റെ ഏഴു വര്‍ഷത്തെ വളര്‍ച്ച അഭിനന്ദനാര്‍ഹമാണെന്നും സ്നേഹാശ്രമം ഗ്രന്ഥശാലയ്ക്ക് നൂറിലേറെ പുസ്തകങ്ങളും കംപ്യൂട്ടര്‍ സംവിധാനങ്ങളും സ്നേഹാശ്രമത്തിനു മുന്നില്‍ ഹൈമാസ്റ്റ്ലൈറ്റും ഈ വര്‍ഷം എംപി ഫണ്ടില്‍ നിന്ന് അനുവദിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കുട്ടികളുടെ നാടക ക്യാമ്പ്, ലഹരിക്കെതിരെ കുട്ടികളുടെ തിയറ്റര്‍ മാര്‍ച്ച്, ലോക മാതൃദിനാഘോഷം സ്നേഹാശ്രമത്തില്‍ നൃത്തം പഠിച്ച കുട്ടികളുടെ അരങ്ങേറ്റം എന്നിവ നടന്നു. സ്നേഹാശ്രമത്തിലെ നൃത്ത അധ്യാപിക സരസ്വതി, ജന്‍ ശിക്ഷണ്‍ സന്സ്ഥാന് ഭാരവാഹികള്‍, തിരുവാതിര അവതരിപ്പിച്ച കേളി കിഴക്കനേല ശിവ-പാര്‍വതി തിരുവാതിര ടീം എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
നാടക ക്യാമ്പില്‍ പങ്കെടുത്ത 40 കുട്ടികള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ ജന്‍ ശിക്ഷണ്‍ സന്സ്ഥാന് സ്നേഹാശ്രമത്തില്‍ നടത്തിയ ബ്യൂട്ടീഷ്യന് കോഴ്സ് പാസായ 40 പേര്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ നല്കി.
സ്നേഹാശ്രമം ചെയര്മാന് ബി. പ്രേമാനന്ദ് അധ്യക്ഷത വഹിച്ചു. കേരള സ്റ്റേറ്റ് എക്സ് സര്‍വീസസ് ലീഗ് പാരിപ്പള്ളി യൂണിറ്റ് പ്രസിഡന്റ് ശശിധരന് നായര്‍, സെക്രട്ടറി മധുസൂദനന് പിള്ള, ജന്‍ ശിക്ഷണ്‍ സന്സ്ഥാന് കോ ഓര്‍ഡിനേറ്റര്‍ ജയകൃഷ്ണന്, ഫാക്കല്‍റ്റി ദീപ്തി എന്നിവര്‍ പ്രസംഗിച്ചു.
സ്നേഹാശ്രമം ഡയറക്ടര്‍ പത്മാലയം ആര്. രാധാകൃഷ്ണന്, സെക്രട്ടറി പി.എം. രാധാകൃഷ്ണന്, കെ.എം. രാജേന്ദ്രകുമാര്‍, ജി. രാമചന്ദ്രന്‍പിള്ള, ബി. സുനില്‍കുമാര്‍, ആര്.ഡി. ലാല്‍, ആലപ്പാട് ശശിധരന്, ഡോ. രവി രാജ് എന്നിവര്‍ പങ്കെടുത്തു. കുട്ടികളുടെ നൃത്ത അരങ്ങേറ്റവും നടന്നു.
District News
കൊല്ലം: ജനാധിപത്യ കേരളം മുന്നോട്ട് നയിക്കുവാൻ പ്രാപ്തിയുള്ള നേതാവാണ് വി.ഡി. സതീശനെന്നും ഭാവി കേരളം വിഡിയുടെ കൈകളിൽ സുരക്ഷിതമായിരിക്കുമെന്നും ഡിസിസി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്. മുഖ്യമന്ത്രിയായി വി.ഡി. സതീശനെ തീരുമാനിച്ചതിന് ശേഷം ചിന്നക്കടയിൽ നടന്ന ആഹ്ലാദ പ്രകടനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മേയർ എ.കെ. ഹഫീസ്, എസ്.വിപിനചന്ദ്രൻ, ജി.ജയപ്രകാശ്, ആർ.രമണൻ, വിഷ്ണു സുനിൽ പന്തളം, ഡി.ഗീതാകൃഷ്ണൻ, അഭിലാഷ് കുരുവിള, ലൈലകുമാരി, ബി.ശങ്കരനാരായണപിള്ള, എസ്.നാസർ, ഉദയ തുളസീധരൻ തുടങ്ങിയവർ പ്രസംഗിച്ചു. കൊല്ലം ഡിസിസിയുടെ നേതൃത്വത്തിൽ മധുരപലഹാരം വിതരണം ചെയ്തു സന്തോഷം പ്രകടിപ്പിച്ചു.
District News
പുത്തൂർ : മഴയോടൊപ്പം വീശിയടിച്ച കാറ്റിൽ ചെറുപൊയ്കയിൽ വ്യാപക കൃഷിനാശം. വാഴക്കൃഷിക്കാണ് വലിയ നാശം സംഭവിച്ചത്. രണ്ടായിരത്തോളം വാഴകൾ ഒടിഞ്ഞുവീണ് നശിച്ചതായി കണക്കാക്കപ്പെടുന്നു.
ചെറുപൊയ്ക ദേവകിസദനിൽ രഘുനാഥൻപിള്ളയുടെ 550നുമുകളിൽ കുലച്ച വാഴകളാണ് ഒരുദിവസം കൊണ്ട് ഒടിഞ്ഞുവീണത്. 300-നുമുകളിൽ കുലയ്ക്കാത്ത വാഴകളും നശിച്ചവയിൽപ്പെടുന്നു.
ശരവണ ശശിധരൻപിള്ളയുടെ പുരയിടത്തിലെ 350നുമുകളിൽ കുലച്ചവാഴകളും 300ഓളം കുലയ്ക്കാത്ത വാഴകളും നശിച്ചു. ചാത്തനല്ലൂർ രാധാകൃഷ്ണപിള്ളയുടെ 100നുമുകളിൽ കുലച്ച വാഴകളും 200നുമുകളിൽ കുലയ്ക്കാത്ത വാഴകളും ഒടിഞ്ഞുമറിഞ്ഞു.
ഇതുകൂടാതെ പ്രദേശത്തെ മറ്റു കർഷകരുടെയും ചെറുതും വലുതുമായ വാഴത്തോട്ടങ്ങളിൽ വ്യാപക നാശമാണ് സംഭവിച്ചിരിക്കുന്നത്.
District News
കൊല്ലം: പൊതുനിരത്തുകളിൽ വാഹനങ്ങൾ ഉപയോഗിച്ച് അഭ്യാസ പ്രകടനം നടത്തുന്നതും നടത്തുന്നതും കടുത്ത നിയമവിരുദ്ധ പ്രവർത്തനമാണെങ്കിലും ജില്ലയുടെ വിവിധ നഗരങ്ങളിൽ വർധിച്ചുവരികയാണ്.നഗരത്തിലും ഇടറോഡുകളിലും യുവാക്കളുടെ വാഹനാഭ്യാസം വര്‍ധിക്കുന്നത് നാട്ടുകാര്‍ക്ക് ഭീഷണിയാകുന്നു. നമ്പരില്ലാത്ത ബൈക്കുകള്‍ ഉള്‍പ്പെടെയുള്ളവയിലാണ് യുവാക്കളുടെ മത്സരയോട്ടം. തീ തുപ്പുന്ന കാറുകളിലും മിന്നൽ പിണറായ ബൈക്കുകളിലും തുറന്ന കാറിൽ സഞ്ചരിച്ചതിനും കേസെടുത്ത ജില്ലയിലാണ് വീണ്ടും അഭ്യാസപ്രകടനം തലപ്പൊക്കിയിരിക്കുന്നത്.
തലങ്ങും വിലങ്ങും ബൈക്കുകള്‍ വലിയ ശബ്ദത്തോടെ ചീറി പായുന്നത് ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു. യുവാക്കളുടെ കൈവിട്ട കളിയില്‍ പൊറുതിമുട്ടിയ ജനം പരാതിയുമായി രംഗത്തെത്തി. പോലീസിനെ കണ്ടാല്‍ ഇക്കൂട്ടര്‍ അമിതവേഗത്തില്‍ ചീറിപ്പായുന്നതു മറ്റു വാഹനയാത്രക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. വാഹനാഭ്യാസങ്ങള്‍ക്ക് എത്തുന്ന പല ഇരുചക്രവാഹനങ്ങള്‍ക്കും കൃത്യമായി നമ്പര്‍പ്ലേറ്റോ രേഖകളോ ഉണ്ടാകാറില്ല. ഇത്തരക്കാരെ പിടികൂടുമ്പോള്‍ പലര്‍ക്കും ലൈസന്‍സും കാണുകയില്ല.
കൂടുതലും പ്രായപൂര്‍ത്തിയാകാത്തവരാണ് ഇരുചക്ര വാഹനങ്ങളുമായി നിരത്തില്‍ ഇറങ്ങുന്നത്. അഭ്യാസം റീല്‍സിന് സാമൂഹ്യമാധ്യമങ്ങളില്‍ റീല്‍സ് ഉണ്ടാക്കി വീഡിയോ ഷെയര്‍ ചെയ്യാനായി നിയമവിരുദ്ധമായി വാഹനങ്ങളില്‍ ലൈറ്റുകള്‍ ഉള്‍പ്പെടെ ഘടിപ്പിച്ച് നടത്തുന്ന അഭ്യാസപ്രകടനങ്ങള്‍ പതിവാണ്. കൊല്ലം വര്‍ക്കല-കാപ്പില്‍ റോഡില്‍ അമിതവേഗത്തില്‍ വാഹനങ്ങള്‍ ഓടിക്കുന്നതുമൂലമുണ്ടാകുന്ന അപകടങ്ങളും പതിവാണ്. പോലീസ് പരിശോധന കര്‍ശനമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സിസിടിവി സ്ഥാപിക്കുകയും വേഗനിയന്ത്രണ സംവിധാനങ്ങള്‍ ഒരുക്കുകയും വേണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
സ്കൂൾ തുറന്നു കഴിഞ്ഞാൽ വിദ്യാലയങ്ങള്‍ക്കു സമീപത്തും ഇരുചക്രവാഹനങ്ങളില്‍ ഷോ കാണിക്കാന്‍ എത്തുന്നവരുടെ ശല്യം കൂടുതലാണ്. നിലവിൽ കോളജ് കാന്പസുകളിലും സമീപമുള്ളറോഡുകളിലും അഭ്യാസപ്രകടനം നടക്കുന്നു. വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഭാഗങ്ങളില്‍ പോലീസ് പരിശോധന കര്‍ശനമാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. അവധി ദിനങ്ങളിലാണ് അഭ്യാസ പ്രകടനക്കാര്‍ കൂടുതലായും എത്തുന്നത്.
പോലീസ്, മോട്ടോര്‍ വാഹന വകുപ്പുകളെ നോക്കുകുത്തിയാക്കിയാണ് യുവാക്കളുടെ മരണക്കളി. പിന്തുടര്ന്നാല് തന്നെ അമിതവേഗം കാരണം പിടികൂടാനാകുന്നില്ലെന്ന് പോലീസ് പറയുന്നു. ട്രാഫിക് നിരീക്ഷണ കാമറ സംവിധാനം ഉണ്ടെങ്കിലും പരിശോധന കാര്യക്ഷമമല്ലെന്നാണ് പരാതി. അമിതവേഗത്തില്‍ ഓടിക്കുന്ന ബൈക്കുകള്‍ പിടികൂടാന്‍ മോട്ടോര്‍ വാഹന വകുപ്പ് ജില്ലാ എന്‍ഫോഴ്സ്മെന്റ് വിഭാഗം നേരത്തെ ശക്തമായ നടപടി സ്വീകരിച്ചിരുന്നു. മത്സരയോട്ടം നടത്തി അപകടം വരുത്തിയവരുടെ ലൈസന്‍സ് റദ്ദാക്കാന്‍ നിയമപ്രകാരം കഴിയുമെങ്കിലും സമ്മര്‍ദത്തിന് വഴങ്ങി നടപടികള്‍ ലഘൂകരിക്കുന്നതായാണ് പരാതി.
ആംബുലൻസിനെ തടഞ്ഞു
രോഗിയുമായി പോയ ആംബുലൻസിനെ വഴിതടഞ്ഞു കാറിൽ അഭ്യാസ യാത്ര നടത്തിയതു കൊല്ലത്താണ്. മോട്ടോർ വാഹന വകുപ്പ് നടപടിയെടുത്തെങ്കിലും കുട്ടികളെ ഇതൊന്നും ബാധിക്കുന്നില്ല. മൈലക്കോട് സ്വദേശിയാണ് ആംബുലൻസിന് സൈഡ് നൽകാതെ അഭ്യാസ യാത്ര നടത്തിയത്. കൊല്ലം കുണ്ടറ കണ്ണനല്ലൂർ റോഡിലായിരുന്നു സംഭവം. മൂന്ന് കിലോമീറ്ററോളം ആംബുലൻസിന്റെ യാത്ര തടസപ്പെടുത്തി. സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തി സോഷ്യൽമീഡിയയിൽ പങ്കുവച്ചിരുന്നു. ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ട ഉടനടി കാർ മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു. പിന്നാലെ ഡ്രൈവറിന്റെ ലൈസൻസ് ആറ് മാസത്തേയ്ക്ക് സസ്പെൻഡ് ചെയ്തു.
തീ തുപ്പുന്ന കാറുകൾ
കുണ്ടറയിലെ വിവാഹ ചടങ്ങിന് എത്തിയ കാറാണ് തീ തുപ്പിയത്. വലിയ രീതിയിൽ തീ തുപ്പുന്ന വിധത്തിൽ മാറ്റങ്ങൾ വരുത്തിയ ഈ കാർ കനത്ത ശബ്ദത്തോടെയാണ് നിരത്തിൽ ഓടിയിരുന്നത്. കുണ്ടറ ഇളമ്പള്ളൂരിൽ തീ തുപ്പുന്ന സൈലൻസർ ഘടിപ്പിച്ച് അഭ്യാസപ്രകടനം നടത്തിയ കാറിനെതിരെ മോട്ടോർ വാഹന വകുപ്പ് നടപടിയെടുത്തു. നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കി. പൊതുനിരത്തിൽ തീ തുപ്പുന്ന സൈലൻസർ ഘടിപ്പിച്ച് അഭ്യാസപ്രകടനം നടത്തുന്ന കാറിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ചവറ എംഎസ്എന്‍ കോളജില്‍ പുക കുഴലില്‍ രൂപ മാറ്റം വരുത്തിയ വാഹനങ്ങളുമായി ഓട്ടോ ഷോ നടത്തി.
യാത്രക്കാരെ ബാധിക്കുന്നു
റോഡിലെ അഭ്യാസ പ്രകടനങ്ങളും, മത്സരയോട്ടം മൂലമുള്ള അപകടങ്ങളും മരണവും നാൾക്കുനാൾ വർധിച്ചുവരുന്ന കാഴ്ചയാണ്. ഒരു ചെറിയ വിഭാഗം ആളുകൾ റോഡിൽ നടത്തുന്ന ഇത്തരം അഭ്യാസ പ്രകടനങ്ങൾ സാധാരണക്കാരായ യാത്രക്കാരെയും ബാധിക്കുന്നു. റോഡ് സുരക്ഷയ്ക്ക് ഭീഷണിയാകുന്ന വാഹനങ്ങളുടെ രൂപമാറ്റങ്ങൾ, സൈലൻസറുകൾ മാറ്റി അതിതീവ്ര ശബ്ദം പുറപ്പെടുവിക്കുക, പൊതു നിരത്തുകളിൽ അഭ്യാസം പ്രകടനം/മത്സരയോട്ടം നടത്തുക, അമിത വേഗതയിലും അപകടകരമായും വാഹനമോടിക്കുക തുടങ്ങി പൊതുജനങ്ങളുടെ സുരക്ഷക്കും സ്വൈര ജീവിതത്തിനും, ഭീഷണിയും തടസവും സൃഷ്ടിക്കുന്ന വാഹനങ്ങളെ /ഡ്രൈവർമാരെ പറ്റിയുള്ള വിവരങ്ങൾ ഫോട്ടോകൾ / ചെറിയ വീഡിയോകൾ സഹിതം അതത് ജില്ലകളിലെ എൻഫോഴ്സ്മെൻ്റ് ആർ ടി ഒ മാർക്കു നടപടി സ്വീകരിക്കാം.
വേലി തന്നെ വിളവു തിന്നുന്നു
കൊല്ലം ജില്ലയിൽ ലൈസൻസ് കൊടുക്കുന്ന മോട്ടോർവാഹന വകുപ്പ് തന്നെ നിയമലംഘനത്തിനു കൂട്ടുനിൽക്കുകയാണെന്ന ആക്ഷേപം ശക്തമാണ്. എല്ലാ ജില്ലകളിലും ലൈസൻസ് കൊടുക്കുന്നതിനു മുന്‍പുള്ള ബോധവത്കരണക്ലാസുകൾ നൽകുന്നതു ആർടിഒയുടെ നേതൃത്വത്തിലാണ്. എന്നാൽ ഈ ജില്ലയുടെ കീഴിൽ മാത്രം ഒരു സൊസൈറ്റിയുടെ കീഴിലാണ്. ചില ഉന്നത ഉദ്യോഗസ്ഥരുടെ ജോലി പോലും ഈ പ്രസ്ഥാനത്തിലാണ്. വിരമിച്ചവരും വിരമിക്കുന്നതിനുമുന്പുള്ള കാലഘട്ടത്തിലുള്ളവരും ഇതിനെ കുത്തകയാക്കിയിരിക്കുന്നു.
സർക്കാർ ശന്പളം പറ്റുന്ന ഉദ്യോഗസ്ഥർക്ക് എങ്ങനെയാണ് ഈ സൊസൈറ്റിയിൽ പണിയെടുക്കാൻ സാധിക്കുന്നത്. ഇതു ചിലർ കുത്തകയാക്കി വച്ചിരിക്കുകയാണ്. ആർടിഒ ഓഫീസിൽനിന്നുള്ള ചില ഉദ്യോഗസ്ഥരുടെ മറ്റൊരു തൊഴിലായി മാത്രമേ ഇതിനെ കാണാൻ കഴിയൂ. ഇവിടെ ലൈസൻസ് ലഭിക്കുന്നതിനു മുന്‍പുള്ള ബോധവത്കരണക്ലാസിനു വരുന്നവർ പോലും ‘എൽ' ചിഹ്നം പോലും ഒട്ടിക്കാതെ വാഹനമോടിച്ചാണ് വരുന്നത്.
ലൈസൻസ് കിട്ടുന്നതിനു മുന്‍പുള്ള നടപടിക്രമങ്ങളൊന്നും പാലിക്കാതെ ഫീസ് വാങ്ങാനുള്ള ഒരു ഉപാധിമാത്രമായി ഇതിനെ കാണുകയാണ്. ഫീസ് വാങ്ങി ലൈസൻസിനുമുന്പുള്ള ബോധവത്കരണം നൽകുന്നതിനു ആരും എതിരല്ല.പക്ഷേ, ഇവിടം കണ്ടാൽ ആർടിഒ ഓഫീസാണെന്നു ആരും തെറ്റിദ്ധരിക്കും. കൺമുന്നിലെ നിയമലംഘനം കാണാതെ ഉദ്യോഗസ്ഥർ മറ്റൊരു തൊഴിൽ കൂടി ചെയ്യുകയാണ്. ഇവർക്കെതിരേയാണ് നടപടി വേണ്ടതെന്നാണ് നാട്ടുകാരും സമീപമുള്ള വ്യാപാരികളും പറയുന്നത്.
District News
എഴുകോൺ: ഇളംതെന്നല്‍ വീശിയടിക്കുന്ന മലമുകൾ... ആനച്ചന്തം കണക്കെ കരിമ്പാറക്കൂട്ടങ്ങൾ... മാനംതൊടും മരുതിമലയേറിയാൽ കാണുന്നത് മനംനിറയ്ക്കുന്ന കാഴ്ചകൾ. ജില്ലയുടെ വിനോദസഞ്ചാര ഭൂപടത്തിലെ പ്രധാന ആകർഷകമാണ് മരുതിമല.
മേഘങ്ങൾ തൊട്ടുനിൽക്കുന്ന മരുതിമല വിനോദസഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ്. കഠിനമായ കയറ്റം കയറിച്ചെന്നാൽ കാത്തിരിക്കുന്നതു മനം കുളിർക്കും കാഴ്ചകളും തണുപ്പിക്കുന്ന കാറ്റും. വേനലിലും വറ്റാത്ത മലമുകളിലെ കുളം സഞ്ചാരികളെ അദ്ഭുതപ്പെടുത്തുന്ന ഒന്നാണ്. വാനരക്കൂട്ടങ്ങളുടെ സാന്നിധ്യം മലകയറ്റത്തിനു മറ്റൊരു ഭംഗി നൽകുന്നു. മല മുകളിൽനിന്നുള്ള സൂര്യാസ്തമയ കാഴ്ചയും താഴേക്കു നോക്കുമ്പോഴുള്ള ഗ്രാമീണ കാഴ്ചകളും നയനസുന്ദരമാണ്. പ്രകൃതി ഒരുക്കിയ മരുതിമലയുടെ മടിത്തട്ടിലേക്കുള്ള യാത്ര വിനോദസഞ്ചാരികൾക്ക് ഒരിക്കലും നഷ്ടക്കച്ചവടമാകില്ല.
രാമനുവേണ്ടി മരുന്നുചെടി വളരുന്ന മലയുമായി ഹനുമാൻ ലങ്കയിലേക്കു പറക്കുമ്പോൾ താഴെവീണ ഭാഗമാണ് മരുതിമലയെന്നാണ് ഐതിഹ്യം. മാരുതിയുടെ കൈയിൽനിന്ന് വീണതിനാൽ മാരുതിമല എന്നറിയപ്പെട്ടു. ഇതു കാലക്രമേണ മരുതിമലയായി. സമുദ്രനിരപ്പിൽനിന്ന് 1100 അടി ഉയരത്തിലാണ് മരുതിമല സ്ഥിതിചെയ്യുന്നത്. അത്യപൂർവങ്ങളായ സസ്യങ്ങൾ മലയിലുണ്ട്. കസ്തൂരിപ്പാറ, ഭഗവാൻ പാറ, കാറ്റാടിപ്പാറ എന്നീ മൂന്ന് വലിയ പാറ ചേരുന്നതാണ് മല. അറപ്പത്തായം, വസൂരപ്പാറ, പുലിച്ചാൺ എന്നും ഇവിടുത്തെ പാറകൾക്കു പേരുണ്ട്.
ജില്ലയുടെ ബഹുഭൂരിപക്ഷം സ്ഥലങ്ങളും മലയിൽനിന്നാൽ കാണാം. കല്ലടത്തണ്ണി വട്ടത്തിക്കടവ് വെള്ളച്ചാട്ടത്തിന്റെ ദൂരക്കാഴ്ചയുമുണ്ട്. കേരളത്തിലെ ആദ്യ ഹരിതവന പദ്ധതി നടപ്പാക്കിയ വനാന്തര പ്രദേശം കൂടിയാണിത്. 38 ഏക്കർ വരുന്ന സ്ഥലത്താണ് മരുതിമല ഇക്കോ ടൂറിസം പദ്ധതി നടപ്പാക്കിയിരിക്കുന്നത്.
കേരളത്തിലെ ആദ്യ ഹരിതവനം പദ്ധതി നടപ്പാക്കിയ വനേതര പ്രദേശം കൂടിയാണിത്.
38 ഏക്കറിലാണ് മരുതിമല ഇക്കോടൂറിസം പദ്ധതി നടപ്പാക്കിയിരിക്കുന്നത്. പി. അയിഷാ പോറ്റി എംഎൽഎ ആയിരിക്കെയാണ് ഇക്കോ ടൂറിസം പദ്ധതിക്കു തുടക്കമിട്ടത്. കെ.എൻ. ബാലഗോപാലിന്റെ ഇടപെടലിൽ തെന്മല, ജടായുപ്പാറ, മരുതിമല ടൂറിസം സർക്യൂട്ട് പദ്ധതിക്കാണ് തുടക്കമിട്ടത്.
District News
കൊല്ലം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട വി. ഡി. സതീശൻ നിലപാടുകളുടെ രാജകുമാരനല്ല , ചക്രവർത്തിയാണെന്ന് മേയർ എ കെ ഹഫീസ്.
. കേരളത്തെ വിസ്മയിപ്പിക്കുന്നതായിരിക്കും ടീം യുഡിഎഫിന്റെ പുതുയുഗ ഭരണമെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലത്ത് യുഡിഫ് നടത്തിയ ആഹ്ലാദപ്രകടനവും തുടർന്ന് നടത്തിയ യോഗവും മേയർ ഉദ്ഘാടനം ചെയ്തു. ചെയർമാൻ പി.ആർ. പ്രതാപ ചന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെപിസിസി ജനറൽ സെക്രട്ടറി സൂരജ് രവി,ഡപ്യൂട്ടി മേയർ കരുമാലിൽ ഉദയ സുകുമാരൻ,
ഡിസിസി ഭാരവാഹികളായ പ്രസാദ് നാണപ്പൻ,കൃഷ്ണവേണി ശർമ, ആർ. രമണൻ,കൺവീനർ ആർ.സുനിൽ, ഡി.ഗീതാകൃഷ്ണൻ, പ്രാക്കുളം സുരേഷ്,കുരീപ്പുഴ മോഹനൻ,കൈപ്പുഴ ആർ.റാം മോഹൻ, ഹാഷിം,നവാസ്,നയാസ് മുഹമ്മദ്, ജമീർ ലാൽ, ആശ്രാമം സന്തോഷ്, മീരാ റാണി എന്നിവർ പ്രസംഗിച്ചു.
District News
പാരിപ്പള്ളി: പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ക്രിട്ടിക്കൽകെയർ ബ്ലോക്ക് കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാകുന്നു. കെട്ടിടത്തിനു പുറമേ അനുബന്ധ സംവിധാനങ്ങളും തസ്തികകളും സൃഷ്ടിച്ചാൽ ജില്ലയിലെ അത്യാഹിത ചികിത്സയ്ക്കു മുതൽക്കൂട്ടാവും. പ്രധാന മന്ത്രിയുടെ ആയുഷ്മാൻ ഭാരത് ഹെൽത്ത് ഇൻഫ്രാസ്ട്രക്ചർ മിഷനിലാണ് (പിഎം-അഭീം)പദ്ധതി നടപ്പാക്കുന്നത്.
നിലവിലെ അത്യാഹിത വിഭാഗത്തിനു സമീപം 50 കിടക്കകൾ ഉള്ള ക്രിട്ടിക്കൽ കെയർ ബ്ലോക്ക് നിർമിച്ചത്. 4250 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ബഹുനില കെട്ടിടത്തിന്റെ നിർമാണ ചെലവ് 12.46 കോടി രൂപയാണ്. പദ്ധതിയുടെ നടത്തിപ്പ് ചുമതല കിറ്റ്കോയ്ക്കാണ്.
സർജറി, മെഡിസിൻ, ശിശു രോഗ വിഭാഗം, ശിരസിനു പരുക്കേറ്റവർ, ന്യൂറോ സർജറി തുടങ്ങിയ വിഭാഗങ്ങളിൽ അത്യാഹിത സാഹചര്യങ്ങളിൽ അത്യാധുനിക സംവിധാനങ്ങളുടെ സഹായത്തോടെ വിദഗ്ധ ചികിത്സ നൽകാൻ കഴിയും. പാരിപ്പള്ളിയിൽ നിന്നു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശു പത്രിയിലേക്ക് റഫർ ചെയ്യുന്നത് ഇതോടെ വലിയ തോതിൽ കുറയ്ക്കാൻ കഴിയും.
District News
കൊല്ലം: നാലുമാസത്തിനിടെ ജില്ലയിൽ റിപ്പോർട്ട് ചെയ്തത് 298 ലഹരിമരുന്ന് കേസ്. കേസുകളിൽ 305 പ്രതികളെ കണ്ടെത്തി. 291പേരെ അറസ്റ്റ് ചെയ്തു. 28 കിലോ കഞ്ചാവും എംഡിഎംഎ, മെത്താംഫെറ്റമിൻ, ഹാഷിഷ് ഓയിൽ ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളും പിടിച്ചു. പുകയില ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട് മാത്രം 2983 കേസ് രജിസ്റ്റർ ചെയ്തുവന്ന് സെർച്ച് എൻജിൻ ഫോർ എക്സൈസ് ക്രൈം (എസ്ഇഇസി)റിപ്പോർട്ടിൽ പറയുന്നു.
അയൽ സംസ്ഥാനങ്ങളിൽനിന്ന് ലഹരി വസ്തുക്കൾ എളുപ്പത്തിൽ ലഭ്യമാകുന്നത് കേരളത്തിൽ വ്യാപനത്തിനു കാരണമാകുന്നുണ്ട്. മൊബൈൽ വഴി ബന്ധപ്പെടാനും വാങ്ങാനും എളുപ്പമാക്കുന്നുവെന്നതും ഗുരുതര പ്രതിസന്ധിയാണ്. സമൂഹമാധ്യമങ്ങളും ഓൺലൈൻ ഇടപാടുകളും ഇതിന് വഴിയൊരുക്കുന്നു. നാലുമാസത്തിനുള്ളിൽ സ്കൂളുകൾക്കു സമീപം 922 പരിശോധനകളും ബസ്സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷനുകൾ, തൊഴിലാളി ക്യാമ്പുകൾ തുടങ്ങിയ ഇടങ്ങളിൽ വ്യാപക പരിശോധനയും നടത്തി.
പത്തുവർഷത്തിനിടെ ലഹരിവസ്തുക്കളുടെ ഉപയോഗം ഗണ്യമായി വർധിച്ചതായും പുതുതലമുറയിലെ വിദ്യാർഥികളിലും യുവാക്കളിലും ലഹരിയുടെ സ്വാധീനം വർധിക്കുന്നതായും കൊല്ലം എക്സൈസ് ഇൻസ്പെക്ടർ കെ.വി. വിനോദ് പറഞ്ഞു. നിലവിൽ യുവതലമുറയിലെ 20ശതമാനം പേർ മാത്രമാണ് ഇത്തരം ഇടപാടുകളിൽ ഉൾപ്പെട്ടിട്ടുള്ളത്.
എക്സൈസ് വകുപ്പും നാർക്കോട്ടിക് വിഭാഗവും ചേർന്നുള്ള ഇടപെടലുകൾ വഴി വിദ്യാർഥികളിലേക്കുള്ള വ്യാപനം ഒരു പരിധിവരെ നിയന്ത്രിക്കാൻ കഴിഞ്ഞിട്ടുണ്ട്. ലഹരിയെ പൂർണമായും ഇല്ലാതാക്കാൻ കൂടുതൽ ശക്തമായ നിയമനടപടികളും സാമൂഹിക ഇടപെടലുകളും അനിവാര്യമാണെന്നും കെ. വി .വിനോദ് പറഞ്ഞു.
District News
എഴുകോൺ: വിവിധ സാഹചര്യങ്ങളിൽ ഒറ്റപ്പെട്ടുപോയവരും നിർധനരുമായ കുട്ടികൾക്കായി വിദ്യാഭ്യാസ സംരംഭത്തിന് തുടക്കമിട്ടു റിഫോർമ എഡ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾട്രസ്റ്റ്. കഴിഞ്ഞ ദിവസം വിരമിച്ച കൊട്ടാരക്കര കില ഐഎച്ച്ആർഡി ഡയറക്ടർ വി. സുദേശനാണ് വിശ്രമജീവിത നയിക്കാതെ സമൂഹത്തിലിറങ്ങി കുട്ടികൾക്കുവേണ്ടി പ്രവർത്തിക്കാൻ തീരുമാനിച്ചത്. റിഫോർമ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് എന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ സുദേശൻ വിരമിച്ച ഏപ്രിൽ 30ന് ആരംഭിച്ചു.
കൊട്ടാരക്കര കിലയിൽ നടന്ന വിരമിക്കൽ ചടങ്ങിൽ പുതിയ സംരംഭം സുദേശൻ പ്രഖ്യാപിച്ചു. ഗുണമേന്മയുള്ളതും എല്ലാവരെയും പരിഗണിക്കുന്നതുമായ സാമൂഹിക വിദ്യാഭ്യാസത്തിലൂടെ നിശബ്ദരാക്കപ്പെട്ട കുട്ടികളെ ശാക്തീകരിക്കുക എന്ന സന്ദേശം ഉയർത്തിയാണ് റിഫോർമ ട്രസ്റ്റ് കടന്നുവരുന്നത്.
ട്രസ്റ്റിന്റെ പേരിൽ പവിത്രേശ്വരം കാരുവേലിൽ പ്രദേശത്ത് വാങ്ങിയ ഒന്നര ഏക്കർ ഭൂമിയിലാണ് റിഫോർമ കെട്ടിടം ഉയരുന്നത്. 200 കുട്ടികൾക്ക് താമസിച്ചു പഠിക്കാനുള്ള സൗകര്യമൊരുക്കും. പല സാഹചര്യങ്ങളിൽ രക്ഷാകർത്താക്കളെ നഷ്ടമാകുന്നതും സാമ്പത്തികമായി ഏറെ പിന്നാക്കം നിൽക്കുന്നതുമായ കുട്ടികളെയും സമൂഹത്തിന്റെ ഉന്നതങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ സർക്കാരിന്റെ അനുമതിയോടെയാണ് റിഫോർമയ്ക്ക് രൂപം നൽകിയത്.
നിർധന കുടുംബത്തിൽ ജനിച്ച സുദേശൻ തന്നെ പരുവപ്പെടുത്തിയ സമൂഹത്തിനു നൽകുന്ന സമ്മാനമാണ് റിഫോർമ. മൺറോതുരുത്ത് എന്ന കൊച്ചുഗ്രാമത്തിൽ നിന്ന് ഐക്യരാഷ്ട്രസഭയിലേക്ക് വരെ സുദേശൻ എത്തി. ‘ഇടം' വികസനപദ്ധതി അവതരിപ്പിക്കാനാണ് 2018ൽ ഐക്യരാഷ്ട്രസഭയിൽ എത്തിയത്. സമ്പൂർണ ഭരണഘടനാ സാക്ഷരതാ ജില്ലയായി കൊല്ലത്തെ മാറ്റുന്നതടക്കമുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
ഇന്ത്യൻ ഭരണഘടന വെല്ലുവിളി നേരിടുന്ന കാലത്ത് സംസ്ഥാന സർക്കാരിന്റെ വിവിധങ്ങളായ ഭരണഘടനാ സംരക്ഷണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചു. കൊട്ടാരക്കര കിലയുടെ ഓഫീസ് സംവിധാനമാകെ ഭരണഘടനാ ശില്പികളുടെ പേരുകളിൽ അറിയപ്പെടും വിധമാക്കി.
ഡോ. ബി ആർ അംബേദ്കർ ചെയറും ദാക്ഷായണി വേലായുധൻ ഹോസ്റ്റലും ആരംഭിച്ചു.
മുഖ്യമന്ത്രിയുടെ ഇന്നൊവേഷൻ അവാർഡ്, തദ്ദേശ വകുപ്പിന്റെ പ്രതിഭാ പുരസ്കാരം, കളക്ടറുടെ എക്സലൻസ് അവാർഡ്, യുഎൻ അവാർഡ് എന്നിവ ലഭിച്ചു. 2015ൽ ഇന്ത്യയിൽ ആദ്യമായി ഗ്രീൻ ഇലക്ഷൻ ആശയം അവതരിപ്പിച്ച് കണ്ണൂർ ജില്ലയിൽ പൈലറ്റ് പദ്ധതി നടപ്പാക്കാനും വി. സുദേശൻ നേതൃത്വം നൽകി. പതിവുപോലെ ഭാര്യ റോഷ്നിയും മകൾ ഡോ. നടാഷയും റിഫോർമ ട്രസ്റ്റിന്റെ കാര്യത്തിലും കൂടെയുണ്ട്.
Kerala
കൊല്ലം: തൃശൂര്‍ പൂരം പ്രമാണിച്ച് കൊല്ലം- തൃശൂര്‍ റൂട്ടില്‍ ഇന്ന് അണ് റിസര്‍വ്ഡ് സ്പെഷല്‍ മെമു ട്രെയിന്‍ അനുവദിച്ച് റെയില്‍വേ.
ട്രെയിന്‍ നമ്പര്‍ 06187 കൊല്ലം - തൃശൂര്‍ മെമു കൊല്ലത്തുനിന്ന് രാവിലെ 8.20ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.30ന് തൃശൂരിലെത്തും. തിരികെയുള്ള സര്‍വീസ് ( 06188) തൃശൂരില്‍ നിന്ന് രാത്രി 9.30 ന് പുറപ്പെട്ട് അടുത്ത ദിവസം പുലര്‍ച്ചെ 2.30 ന് കൊല്ലത്തെത്തും.
ഇരു ട്രെയിനുകള്‍ക്കും കൊല്ലത്തിനും തൃശൂരിനും മധ്യേയുള്ള എല്ലാ സ്റ്റേഷനുകളിലും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
District News
കൊല്ലം: കടുത്ത ചൂടിലും സൂര്യകാന്തി പൂക്കൾ വിരിഞ്ഞുനിൽക്കുകയാണ്.ആരുടെ കണ്ണിനും കുളിരേകുന്ന സൗന്ദര്യമായി സൂര്യകാന്തിതോട്ടം നിറഞ്ഞുനിൽക്കുന്നു. വെളിയം തപോവൻ ഹാപ്പിനസ് വാലിയിൽ തപോവന്റെ ഭാഗമായ വിശാലമായ കരിമ്പിൻ തോട്ടത്തിൽ വിളവെടുപ്പിനു ശേഷമാണ് സൂര്യകാന്തി വിത്തുകൾ പാകിയത്. എല്ലാം മുളച്ചു.
വേണ്ട കരുതലോടെ വളവും വെള്ളവും നൽകി പരിപാലിച്ചുവെങ്കിലും പൊള്ളുന്ന ചൂടിൽ ചില ചെടികൾ തലയുയർത്താൻ മടിച്ചു.
ഏലായുടെ മധ്യത്തായി വിശാലമായ കുളം നിർമിച്ചതിനാൽ ജലക്ഷാമമില്ല. ഇതിനു ചുറ്റും ഇപ്പോൾ സൂര്യകാന്തിച്ചെടികൾ നിറഞ്ഞിരിക്കയാണ്. നിറയെ മൊട്ടുകൾ വന്നിട്ടുണ്ട്. ചന്തത്തിന് ഒട്ടും കുറവില്ലാതെ ഓരോന്നായി വിടരാൻ തുടങ്ങി. ഈ ആഴ്ചയിൽത്തന്നെ കൂടുതൽ മൊട്ടുകൾ വിരിയും. അതോടെ തപോവനിൽ സൂര്യകാന്തി പാടത്തിന്റെ വേറിട്ട ചന്തവുമാകും.
തമിഴ് നാട്ടിലെ സുന്ദരപാണ്ഡ്യപുരത്തേക്കാണ് സൂര്യകാന്തിപ്പൂക്കൾ കാണാൻ മലയാളികൾ സാധാരണ പോകാറുള്ളത്. എന്നാൽ ഇക്കുറി വെളിയത്തുതന്നെ സൂര്യകാന്തി പാടം കാഴ്ചകളൊരുക്കുന്നു. സെൽഫിയെടുക്കാനും മറ്റും അവസരമൊരുക്കുന്നുമുണ്ട്. അവധിക്കാലത്ത് കുട്ടികൾക്ക് അതൊരു രസാനുഭവമാകും.
സൂര്യകാന്തിപ്പൂക്കളോട് കിന്നരിക്കാനെത്തുന്നവർക്ക് തപോവനിൽ വേറിട്ട മറ്റു കാഴ്ചകളുമുണ്ട്. ആറേക്കർ ഭൂമിയിൽ വിവിധ ഇനം പ്ളാവുകൾ നിറയെ ചക്കയുമായി തണൽ വിരിക്കുന്നുണ്ട്. സ്വിമ്മിംഗ് പൂളും കുട്ടികളുടെ പാർക്കുമുണ്ട്. കുതിരയും വിവിധ ഇനം പക്ഷികളുമടക്കം കാഴ്ചകളുടെ വേറിട്ട അനുഭവമൊരുക്കുകയാണ് വെളിയത്തെ ഈ സുന്ദര തീരം.
District News
കൊല്ലം: ഉഷ്ണതരം ഇന്ന് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ചെയര്‍മാനായ ജില്ലാ കളക്ടര്‍ എന്‍. ദേവിദാസ് അറിയിച്ചു. അന്തരീക്ഷ താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാം. അന്തരീക്ഷത്തില്‍ ഈര്‍പ്പം കൂടുന്നത് അത്യുഷ്ണത്തിന് കാരണമാകും. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്കും ജീവഹാനിക്കും വരെ കാരണമായേക്കാമെന്ന നിലയിലാണ് താപനിലയിലെ വര്‍ധന.
സുരക്ഷാമുന്‍കരുതലുകള്‍ കര്‍ശനമായി പാലിക്കണം. പകല്‍ 11 മുതല്‍ ഉച്ചയ്ക്ക് മൂന്നു വരെ നേരിട്ട് വെയിലേല്‍ക്കുന്നത് പൂര്‍ണമായും ഒഴിവാക്കണം. ഹൃദ്രോഗം, പ്രമേഹം, ചര്‍മരോഗങ്ങള്‍, കാന്‍സര്‍ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവര്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ പ്രത്യേകംശ്രദ്ധിക്കണം. വീടിനും തൊഴിലിടത്തിനും അകത്തും പുറത്തും വായുസഞ്ചാരം ഉറപ്പാക്കണം. ധാരാളം ശുദ്ധജലംകുടിക്കണം. പുറംപണികളില്‍ ഏര്‍പ്പെടുന്നത് പകല്‍ 11 മുതല്‍ മൂന്നു വരെയുള്ള സമയത്ത് പൂര്‍ണമായി ഒഴിവാക്കണം. ഒഴിവാക്കാന്‍ സാധിക്കാത്ത ആവശ്യങ്ങള്‍ക്കായി പുറത്തിറങ്ങുന്നവര്‍ കുട ഉപയോഗിക്കണം. പാദരക്ഷകള്‍ ധരിക്കണം. സണ്‍ഗ്ലാസും ഉചിതം. ഇളംനിറത്തിലുള്ള അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കാം.
തളര്‍ച്ച അനുഭവപ്പെട്ടാല്‍ വൈദ്യസഹായം തേടണം. കന്നുകാലികള്‍ക്കും മറ്റ് വളര്‍ത്തുമൃഗങ്ങള്‍ക്കും വെള്ളവും തണലും ഉറപ്പാക്കണം. തുറസായ സ്ഥലത്തുള്ള പൊതുയോഗങ്ങള്‍, കലാകായികപരിപാടികള്‍, തൊഴില്‍മേളകള്‍ തുടങ്ങി എല്ലാം പുറംപരിപാടികളും പകല്‍ 11 മുതല്‍ മൂന്നു വരെയുള്ള സമയങ്ങളില്‍ കര്‍ശനമായി ഒഴിവാക്കണം.
ഉഷ്ണതരംഗ മുന്നറിയിപ്പിനെ അതീവ ഗൗരവത്തോടെ കാണണമെന്നും സുരക്ഷാനിര്‍ദേശങ്ങള്‍ പാലിച്ച് സഹകരിക്കണമെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി.
District News
അഞ്ചല്‍: ഗാർഹിക പാചക വാതക സിലിണ്ടര്‍ ഹോട്ടലുകളില്‍ ഉപയോഗിക്കുന്നതായ പരാതി വ്യാപകമായതോടെ പരിശോധന ശക്തമാക്കി സിവില്‍ സപ്ലൈസ് അധികൃതര്‍. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ഏരൂരില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ നിന്ന് ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് ഉപയോഗിയ്ക്കുന്ന ഏഴ് പാചക വാതക സിലിണ്ടറുകൾ പിടികൂടി.
സിവില്‍ സപ്ലൈസ് കമ്മീഷണറുടെ നിര്‍ദേശപ്രകാരം രൂപീകരിച്ച പ്രത്യേക എന്‍ഫോഴ്സ്മെന്റ് സംഘമാണ് സിലിണ്ടറുകള്‍ പിടികൂടിയത്. കണ്ടെത്തിയ സിലിണ്ടറുകള്‍ കസ്റ്റഡിയില്‍ എടുക്കാനുള്ള നീക്കം ഹോട്ടലുകാര്‍ തടഞ്ഞതോടെ അധികൃതര്‍ ഏരൂര്‍ പോലീസിന്റെ സഹായം തേടി. പോലീസ് എത്തിയാണ് ഏഴ് സിലിണ്ടറുകള്‍ കസ്റ്റഡിയില്‍ എടുത്തത്.
പിടികൂടിയവയില്‍ അഞ്ചു സിലിണ്ടര്‍ കാലിയും രണ്ടു സിലിണ്ടര്‍ പാചക വാതകം ഉള്ളവയുമായിരുന്നു. ഇവ പോലീസ് സാന്നിധ്യത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കി തൊട്ടടുത്ത ഗ്യാസ് ഏജന്‍സിയിലേക്ക് മാറ്റി. റിപ്പോര്‍ട്ട് ജില്ലാ സപ്ലൈ ഓഫീസര്‍ക്ക് കൈമാറുമെന്നും ജില്ലാ സപ്ലൈ ഓഫീസറുടെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി ജില്ലാ കളക്ടര്‍ നടപടി സ്വീകരിക്കുമെന്നും പരിശോധനയ്ക്ക് നേതൃത്വം നല്കിയ എന്‍ഫോഴ്സ്മെന്റ് അധികൃതര്‍ അറിയിച്ചു.
തടിക്കാട് പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ നിന്ന് 2000 ലെ പാചക വാതക സിലിണ്ടര്‍ നിയന്ത്രണ ചട്ടം ലംഘിച്ചതിനും 1955 ലെ ആവശ്യസാധന നിരോധന നിയമം അനുസരിച്ചുമുള്ള നടപടികള്‍ ഉണ്ടാകുമെന്നും അധികൃതര്‍ വ്യക്തമാക്കി. സിവില്‍ സപ്ലൈസ് കമ്മീഷണറുടെ നിര്‍ദേശപ്രകാരം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകള്‍ കേന്ദ്രീകരിച്ച് പ്രത്യേക എന്‍ഫോഴ്സ്മെന്റ് ് സംഘം രൂപീകരിച്ചിട്ടുണ്ട്. ഇതിന്റെ ചുമതലയും നേതൃത്വവും പത്തനംതിട്ട ജില്ലാ സപ്ലൈ ഓഫീസര്‍ ജി.എസ്. ഗോപകുമാറിനാണ്.
District News
ഓച്ചിറ: ഓച്ചിറ കെഎസ്ആർടിസി ബസ് സ്റ്റേഷനിൽ സൂപ്പർ ഫാസ്റ്റ് പ്രീമിയം ബസുകൾക്ക് സ്റ്റോപ്പ് അനുവദിക്കാത്തതിൽ പ്രതിഷേധവുമായി യാത്രികർ. പ്രീമിയം സൂപ്പർ ഫാസ്റ്റ് സംവിധാനം കെഎസ്ആർടിസി നടപ്പാക്കുന്നതിനുമുൻപ് എല്ലാ സൂപ്പർ ഫാസ്റ്റ് ബസുകൾക്കും ഓച്ചിറയിൽ സ്റ്റോപ്പുണ്ടായിരുന്നു. വടക്കുനിന്ന് തെക്കോട്ടു യാത്ര ചെയ്യുന്നവർ അടുത്ത സ്റ്റോപ്പായ കരുനാഗപ്പള്ളിവരെയും വടക്കോട്ട് യാത്രചെയ്യുന്നവർ കായംകുളംവരെയും ടിക്കറ്റ് എടുത്താൽ ഓച്ചിറയിൽ ഇറങ്ങാനും കയറാനും കഴിയുമായിരുന്നു.
എന്നാൽ പഴയ സൂപ്പർ ഫാസ്റ്റ് ബസുകളിൽ ഭൂരിഭാഗവും പ്രീമിയം ബസുകളായി മാറ്റിയതോടെ ഓച്ചിറയിലെ സ്റ്റോപ്പ് ഒഴിവായി. ദീർഘദൂര യാത്രികർ ഓച്ചിറയിൽനിന്ന് കായംകുളത്തോ, കരുനാഗപ്പള്ളിയിലോ എത്തി യാത്ര ചെയ്യേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ഓച്ചിറയിലും വള്ളിക്കാവിലും എത്തേണ്ടവരും ഏറെ ബുദ്ധിമുട്ടുകയാണ്.
District News
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പിനായി ജില്ലയിൽ ആകെയുള്ളത് 3,173 പോളിംഗ് ബൂത്തുകൾ. ഇന്നലെ നിശബ്ദ പ്രചാരണം പൂർത്തിയാക്കി ഇന്നു രാവിലെ ഏഴിനു പോളിംഗ് ആരംഭിക്കുന്പോൾ ദിവസങ്ങൾനീണ്ട മുന്നണികളുടെ പ്രചാരണങ്ങൾ പോളിംഗ് ശതമാനം കൂട്ടുമെന്ന പ്രതീക്ഷയിലാണ് മൂന്നു മുന്നണികളും. പോളിംഗ് ശതമാനം പരമാവധി ഉയരുന്നതു തങ്ങൾക്ക് അനുകൂലമെന്ന നിലപാടാണ് മൂന്നു മുന്നണികൾക്കുമുള്ളത്. തിരുവനന്തപുരം ജില്ലയിലെ പല മണ്ഡലങ്ങളിലും ത്രികോണ മത്സരമാണ് നടക്കുന്നത്. ഇത് ജില്ലയിലെ പോരാട്ടത്തിന്റെ വീര്യം വർധിപ്പിക്കുന്നു.
ജില്ലയിലെ 14 നിയോജകമണ്ഡലങ്ങളിലും പിങ്ക്, യൂത്ത്, ഹരിത, മാതൃകാ പോളിംഗ് ബൂത്തുകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ സജ്ജീകരിച്ചു. ഓരോ മണ്ഡലത്തിലും ഒന്ന് വീതം പിങ്ക്, യൂത്ത്, ഹരിത, മാതൃകാ ബൂത്തുകളാണ് ഉള്ളത്. പൂർണമായും വനിതാ ജീവനക്കാർ നിയന്ത്രിക്കുന്നതാണ് പിങ്ക് ബൂത്തുകൾ. യുവ ഓഫീസർമാരാണ് യൂത്ത് ബൂത്തുകൾ നിയന്ത്രിക്കുക. 14 ഹരിത ബൂത്തുകളും ക്രമീകരിച്ചിട്ടുണ്ട്. ജില്ലയിൽ ഒരു ഭിന്നശേഷി ബൂത്തും സജ്ജമാക്കിയിട്ടുണ്ട്. അരുവിക്കര മണ്ഡലത്തിലെ വെള്ളനാട് ഗവ. എൽ.പി.എസ് ആണ് ഭിന്നശേഷി ബൂത്തായി സജ്ജീകരിച്ചിരിക്കുന്നത്.
ജില്ലയിലെ പിങ്ക് പോളിംഗ് ബൂത്തുകൾ
ഓരോ നിയോജക മണ്ഡലത്തിലേയും ചുവടെ
തിരുവനന്തപുരം: ഗവ. ജിഎച്ച്എസ്എസ് മണക്കാട് (പടിഞ്ഞാറ് ഭാഗത്തെ കെട്ടിടം)
നേമം: ശ്രീ ചിത്തിര തിരുനാൾ എൻജിനീയറിംഗ് കോളജ്, പാപ്പനംകോട് (കെട്ടിടത്തിന്റെ പടിഞ്ഞാറു ഭാഗം)
വർക്കല: ഗവ.എൽപിഎസ് ഹരിഹരപുരം
ആറ്റിങ്ങൽ: ഐടിഐ ആറ്റിങ്ങൽ (പ്രധാന കെട്ടിടം - പടിഞ്ഞാറ് ഭാഗം)
ചിറയിൻകീഴ്: ഗവ. ലോവർ പ്രൈമറി സ്കൂൾ, പാട്ടത്തിൽ (പുതിയ കെട്ടിടത്തിന്റെ വടക്ക് ഭാഗം)
നെടുമങ്ങാട്: എൻഇഎസ് ബ്ലോക്ക് ഓഫീസ് നെടുമങ്ങാട് വെസ്റ്റ്
വാമനപുരം: ഗവ. എൽപിഎസ് ചുള്ളിമാനൂർ-വടക്ക് ഭാഗം
കഴക്കൂട്ടം: മേരിനിലയം ഇംഗ്ലീഷ് മീഡിയം യുപിഎസ് പോങ്ങുമൂട്
വട്ടിയൂർക്കാവ്: കേന്ദ്രീയ വിദ്യാലയം, പട്ടം (പ്രധാന കെട്ടിടത്തിന്റെ പടിഞ്ഞാറ് ഭാഗം)
അരുവിക്കര: ഗവ. വിഎച്ച്എസ്എസ് വെള്ളനാട് സൗത്ത് ബിൾഡിംഗ് ഈസ്റ്റ്
പാറശാല: ഗവ.ഗേൾസ് എച്ച്എസ് പാറശാല (പ്രധാന കെട്ടിടം തെക്ക് ഭാഗം)
കാട്ടാക്കട: സെന്റ് മാത്യൂസ് എൽപിഎസ് കുച്ചപ്പുറം.
കോവളം: സെന്റ് മേരീസ് എച്ച്എസ് കോട്ടപ്പുറം (വടക്ക് കിഴക്ക് ഭാഗം).
നെയ്യാറ്റിൻകര: ജെബിഎസ് യുപി സ്കൂൾ നെയ്യാറ്റിൻകര (പടിഞ്ഞാറ് കെട്ടിടം, മധ്യഭാഗം)
ജില്ലയിലെ യൂത്ത്
പോളിംഗ് സ്റ്റേഷനുകൾ
തിരുവനന്തപുരം: വൈഎംഎ ഹാൾ, ചാക്ക
നേമം: വുമണ്‍ പോളിടെക്നിക് (കിഴക്ക് ഭാഗം)
വർക്കല: ഗവ. എച്ച്എസ്എസ് പാളയംകുന്ന് വെസ്റ്റ് ബിൾഡിംഗ് (വടക്ക് ഭാഗം)
ആറ്റിങ്ങൽ: ഗവ.ഗേൾസ് എച്ച്എസ്എസ് ആറ്റിങ്ങൽ (പ്രധാന കെട്ടിടം, വടക്ക് ഭാഗം)
ചിറയിൻകീഴ്: ശ്രീ സേതുപാർവതിഭായ് ഹൈസ്കൂൾ, കടയ്ക്കാവൂർ (മധ്യഭാഗം)
നെടുമങ്ങാട്: എൻഇഎസ് ബ്ലോക്ക് ഓഫീസ് നെടുമങ്ങാട് ഈസ്റ്റ്.
വാമനപുരം: പിഡബ്ലുഡി റോഡ് ഓഫീസ് പാലോട്.
കഴക്കൂട്ടം: വുമണ്‍ ശാക്തീകരണ്‍ സെന്റർ, മലപ്പരിക്കോണം.
വട്ടിയൂർക്കാവ്: ഗവ. ജിഎച്ച്എസ്എസ്, പേരൂർക്കട (പുതിയ കെട്ടിടത്തിന്റെ വടക്ക് ഭാഗം)
അരുവിക്കര: ഗവ. എൽപിഎസ് ചാങ്ങ (തെക്ക് പടിഞ്ഞാറ് ഭാഗം)
പാറശാല: ഗവ. ഗേൾസ് എച്ച്എസ് ധനുവച്ചപുരം എസ്എസ്എ ബിൾഡിംഗ് (വടക്ക് ഭാഗം)
കാട്ടാക്കട: പി.ആർ. വില്യം എച്ച്എസ്എസ് കാട്ടാക്കട (പ്രധാന കെട്ടിടം മധ്യഭാഗം)
കോവളം: ഗവ. എച്ച്എസ്എസ് ബാലരാമപുരം (എച്ച്എസ്എസ് ബ്ലോക്ക് ഒന്നാം നില വടക്ക് ഭാഗം)
നെയ്യാറ്റിൻകര: ഗവ. പോളിടെക്നിക് കോളേജ് ഓഡിറ്റോറിയം പെരുന്പഴത്തൂർ, നെയ്യാറ്റിൻകര
ഹരിത ബൂത്തുകൾ
തിരുവനന്തപുരം: ഗവ. എച്ച്എസ്എസ് മണക്കാട്
നേമം: വുമണ്‍സ് പോളിടെക്നിക്, നീറമണ്‍കര
പാറശാല: ആർസിഎസ് ശ്രീ ചിത്തിര തിരുനാൾ സ്കൂൾ, കുന്നത്തുകാൽ (വടക്ക് കിഴക്ക് ഭാഗം).
നെയ്യാറ്റിൻകര: ജെബിഎസ് നെയ്യാറ്റിൻകര ന്യൂ ബിൽഡിംഗ് (തെക്ക് ഭാഗം).
കാട്ടാക്കട: ഗവ. എച്ച്എസ്എസ് കുളത്തുമ്മൽ.
കോവളം: ഗവ. ഹൈസ്കൂൾ, വെങ്ങാനൂർ (എച്ച്എസ് ബ്ലോക്ക് പന്പ പടിഞ്ഞാറ് കെട്ടിടം, വടക്ക് ഭാഗം)
നെടുമങ്ങാട്: വില്ലേജ് ഓഫീസ്, കരിപ്പൂര്‍.
വട്ടിയൂർക്കാവ്: കേന്ദ്രീയ വിദ്യാലയ, പട്ടം.
കഴക്കൂട്ടം: മേരിനിലയം യുപിഎസ് പോങ്ങുംമൂട്.
ചിറയിൻകീഴ്: കടക്കാവൂർ വൈഎൽഎം യുപിഎസ് ഏലാപ്പുറം.
വാമനപുരം: എൽപിഎസ് അരുവിപ്പുറം (തെക്ക് ഭാഗം).
വർക്കല: വില്ലേജ് ഓഫീസ്, കടവൂർ.
ആറ്റിങ്ങൽ: ഗവ. കോളജ് ആറ്റിങ്ങൽ, റൂഫ് ബിൽഡിംഗ്, തെക്ക് ഭാഗം.
അരുവിക്കര: ജി.വി രാജ സ്പോട്സ് സ്കൂൾ മൈലം (കിഴക്ക് ഭാഗം)
മാതൃകാ പോളിംഗ് ബൂത്തുകൾ
തിരുവനന്തപുരം: കോട്ടണ്‍ ഹിൽ എൽപിസ്കൂൾ.
നേമം: ഗവ. പോളിടെക്നിക്ക്, നീറമണ്‍കര
വട്ടിയൂർക്കാവ്: ഗവ. മോഡൽ ജിഎച്ച്എസ്എസ് പട്ടം.
കഴക്കൂട്ടം: മേരിനിലയം ഇംഗ്ലീഷ് മീഡിയം യുപിഎസ് പോങ്ങുംമൂട്
കോവളം: ഗവ.ഹൈസ്ക്കൂൾ വെങ്ങാനൂർ.
വർക്കല: വില്ലേജ് ഓഫീസ്, കുടവൂർ.
പാറശാല: ആർസിഎസ് ശ്രീ ചിത്തിര തിരുനാൾ സ്കൂൾ, കുന്നത്തുകാൽ.
നെയ്യാറ്റിൻകര: ജെബിഎസ് നെയ്യാറ്റിൻകര
വാമനപുരം: എൽപിഎസ് അരുവിപ്പുറം.
നെടുമങ്ങാട്: വില്ലേജ് ഓഫീസ്, കരിപ്പൂര്‍.
അരുവിക്കര: ജി.വി. രാജ സ്പോർട്സ് സ്കൂൾ, മൈലം.
ആറ്റിങ്ങൽ: ആർആർവി സെൻട്രൽ സ്കൂൾ
കാട്ടാക്കട: ഗവ. എച്ച്എസ്എസ്, കുളത്തുമ്മൽ
ചിറയിൻകീഴ്: ശ്രീ സേതു പാർവതി ഭായ് ഹൈസ്കൂൾ, കടയ്ക്കാവൂർ.
District News
വിഴിഞ്ഞം: ഇന്നലെ പ്രചാരണം നിശബ്ദമായിരുന്നെങ്കിലും പരമാവധി വോട്ടർമാരെ നേരിൽക്കണ്ട് തങ്ങൾക്ക് അനുകൂലമാക്കാനുള്ള ശ്രമത്തിലായിരുന്നു കോവളം മണ്ഡലത്തിലെ പ്രമുഖ മുന്നണി സ്ഥാനാർഥികൾ. ജാതി, മത, സാമുദായിക സംഘടനാ നേതാക്കളെയും വോട്ടർമാർ കൂടുതലുള്ള കോളനികളും സന്ദർശിച്ച് വോട്ടു പിടിത്തം നടത്തി മുന്നേറിയ സ്ഥാനാർഥികൾ ആരാധനാലയങ്ങളിൽ എത്താനും മറന്നില്ല. കോൺഗ്രസ് സ്ഥാനാർഥി അഡ്വ. എം. വിൻസന്റും ഇടതുപക്ഷ സ്ഥാനാർഥി ഭഗത് റൂഫസും എൻഡിഎയിലെ ടി.എൻ. സുരേഷും മണ്ഡലം മുഴുവനുമുള്ള പര്യടനത്തിലായിരുന്നു ഇന്നലെ.
ഊണും ഉറക്കവുമില്ലാതെ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ നെട്ടോട്ടത്തിലും കാര്യമായി മനസുതുറക്കാത്ത വോട്ടർമാരുള്ള മണ്ഡലമാണ് കോവളം. അത് ഇന്നു നടക്കുന്ന വോട്ടെടുപ്പിൽ എങ്ങനെ പ്രതിഫിക്കുമെന്ന ആശങ്കയും മുന്നണികളുടെ ചങ്കിടിപ്പ് കൂട്ടുകയാണ്. ആരോപണ പ്രത്യാരോപണങ്ങൾ കളം നിറഞ്ഞാടിയ മണ്ഡലത്തിൽ അടിയെഴുക്കിന് സാധ്യതയെന്ന വിലയിരുത്തൽ മന്നു മുന്നണികൾക്കുമുണ്ട്.
പ്രചാരണത്തിലും ജനപിന്തുണയിലും യുഡിഎഫ് മുന്നിലെന്നു പറയുമ്പോഴും പാർട്ടിക്കുള്ളിലെ വിമത ശബ്ദങ്ങൾ പ്രശ്നമാകുമേ എന്ന സംശയവും കോൺഗ്രസിനുണ്ട്. പിണങ്ങിനിന്നവരെ നേതാക്കൾ ഇടപെട്ട് അനുനയ നീക്കത്തിലൂടെ ഒന്നിപ്പിച്ചെങ്കിലും ചില പ്രാദേശിക നേതാക്കളുടെ മനസു മാറ്റാനായിട്ടില്ല.
ഘടക കക്ഷിയായ ജനതാദളിൽ നിന്ന് സീറ്റ് സിപിഎം കൈയടക്കി സ്വതന്ത്രനെ കളത്തിലിറക്കിയെങ്കിലും മുന്നണി ബന്ധത്തിന് വിള്ളലേറ്റു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് സ്ഥാനാർഥിനിർണയവും പ്രചാരണവും കഴിഞ്ഞ് ഇന്നു പോളിംഗ് ബൂത്തിലേക്കുള്ള ദിനത്തിനിടയിലും എൽഡിഎഫ് യോഗം ചേ ർന്നത് ഒരു പ്രാവശ്യം മാത്രമാണെന്നാണറിവ്. ഘടക കക്ഷികളെ വിശ്വാസത്തിലെടുക്കാതെയുള്ള സിപിഎമ്മിന്റെ പോ ക്ക് തിരിച്ചടിയാകുമോ എന്ന ആശങ്കയും ഇടതു മുന്നണിക്കുണ്ട്. സ്ഥാനാർഥി പ്രഖ്യാപനവും ചിഹ്നം കിട്ടാൻ വൈകിയതും പ്രചാരണ പ്രവർത്തനങ്ങൾ മന്ദഗതിയിലാക്കി.
ജനതാദളിൽകൂടി ചുറ്റിയടിച്ച് അവസാനവട്ടം എത്തിയതാണ് ബിജെപി സ്ഥാനാർഥി യെന്ന വികാരം പാർട്ടി അണികളിലുമുണ്ട്. അത് പ്രചരണത്തിലും പ്രവർത്തനത്തിലും പ്രകടമായിരുന്നു. എന്നാൽ വിജയത്തിൽ കുറഞ്ഞു മറ്റൊന്നില്ലെന്ന പ്രഖ്യാപനവുമായി വീറും വാശിയോടുമുള്ള ശബ്ദ - നിശബ്ദ പ്രചാരണം നടത്തി മുന്നേറുന്നതിൽ എല്ലാ മുന്നണികളും മുന്നിലായിരുന്നു.
District News
കുറ്റിച്ചൽ: ആനയും കാട്ടുപോത്തും മേയുന്ന കൊടുംകാട്ടിൽ ഒരു പോളിംഗ് സ്റ്റേഷൻ. അഗസ്ത്യമലയിലെ വിവിധ കേന്ദ്രങ്ങളിലായി ചിതറിക്കിടക്കുന്ന ആദിവാസികൾക്കുവേണ്ടിയാണ് ഈ പോളിംഗ് സ്റ്റേഷൻ അനുവദിച്ചിരിക്കുന്നത്.
പുറംനാട്ടിൽനിന്നും 14 കിലോമീറ്റർ അകലെയാണ് പൊടിയം. 26 കിലോമീറ്റർ അകലെയുള്ള പാറ്റാംപാറ സെറ്റിൽമെന്റ് മുതൽ അടുത്തുകിടക്കുന്ന ചോനംപാറ വരെയുള്ളവർക്കുവേണ്ടി സ്ഥാപിച്ചതാണ് ഈ പോളിംഗ് ബൂത്ത്. കുറ്റിച്ചൽ പഞ്ചായത്തിലെ 1000 ളം വോട്ടർമാർ ഇവിടെയുണ്ട്. വോട്ടിംഗിന് തലേദിവസം പുലർച്ചെ കാട്ടിൽനിന്നും യാത്ര തിരിച്ചാലെ ഇവിടെ എത്താനാകൂ.
വോട്ട് ചെയ്തു കഴിഞ്ഞാൽ പുലർച്ചെ ഊരിലെത്തും. വരൾച്ച കാരണം കാട്ടുമ്യഗങ്ങൾ സദാ ഊരുചുറ്റുന്ന കാട്ടിലൂടെവേണം പോളിംഗ് ബൂത്തിലെത്താൻ. പോളിംഗ് സാമഗ്രികളുമായി ഉദ്യോഗസ്ഥർ ജീപ്പിലാണ് ഇവിടെ എത്തുന്നത്. ഇപ്പോൾ വൈദ്യുതി എത്തിയതിനാൽ പ്രയാസവുമില്ല. രാത്രിയിൽ കാട്ടാന ശല്യമുള്ളതിനാൽ തീയിട്ട് ആനയെ ഓടിക്കുകയാണ് പതിവ്. കഴിഞ്ഞ തവണ കാട്ടാനകൂട്ടം പോളിംഗ് സാധങ്ങളുമായി പോയ ഉദ്യോഗസ്ഥരെ വളഞ്ഞിരുന്നു. ആദിവാസികൾ ചില തന്ത്രങ്ങൾ ഉപയോഗിച്ചാണ് ആനകളെ ഓടിച്ചുവിട്ടത്.
ജില്ലയിലെ പ്രധാന ആദിവാസി മേഖലകളിലെങ്ങും നിലവിൽ പോളിംഗ് ബൂത്തുകളില്ല. കുറ്റിച്ചൽ പഞ്ചായത്തിലെ അണകാൽ, ആയിരംകാൽ, പാറ്റാംപാറ, എറുമ്പിയാട്, പൊത്തോട് ഊരുകളിലുള്ള ആദിവാസികൾ കിലോമീറ്ററുകൾ താണ്ടിയാണ് ഇവിടെ എത്തുന്നത്. ഇന്നലെ പോളിംഗ് ഡൂട്ടിക്കായി പോളിംഗ് ഉദ്യോഗസ്ഥർ കൊടുംകാട്ടിലെത്തിക്കഴിഞ്ഞു.
District News
വിഴിഞ്ഞം: തീരദേശ മണ്ഡലമായ കോവളത്തെ പ്രശ്നബാധിത ബൂത്തുകളിൽ പഴുതടച്ചുള്ള സുരക്ഷയൊരുക്കാൻ തയാറെടുത്ത് പോലീസ്. കേരള പോലീസിനു പുറമെ ആർപിഎഫ്, ഒഡീഷ പോലീസ് ഉൾപ്പെടെയുള്ളവർ ബൂത്തുകളിൽ സുരക്ഷയൊരുക്കും. ഇതിനുപരി ആവശ്യമെന്നു കണ്ടാൽ കൂടുതൽ ഫോഴ്സിനെ എത്തിക്കുമെന്നും അധികൃതർ അറിയിച്ചു. വിഴിഞ്ഞം, കാഞ്ഞിരംകുളം, പൂവാർ, സ്റ്റേഷൻ പരിധികളിലായി 65 ഓളം പ്രശ്നബാധിതവും പ്രശ്നമുണ്ടാകാൻ സാധ്യതയുള്ളതുമായ ബൂത്തുകളുള്ളതായാണറിവ്. ഇതിൽ കാഞ്ഞിരംകുളത്തും വിഴിഞ്ഞത്തും മാത്രമായി കുഴപ്പങ്ങൾ നിറഞ്ഞ 60 ഓളം ബൂത്തുകളുണ്ട്.
പുല്ലുവിള, കരുംകുളം, പൂവാർ, അടിമലത്തുറ, വിഴിഞ്ഞം ഉൾപ്പെടെയുള്ള സ്ഥലങ്ങൾ എക്കാലവും പ്രശ്നബാധിതമായതിനാർ ഇവിടങ്ങളിൽ കൂടുതൽ പോലീസിനെ നിയോഗിക്കും. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും തമ്മിലടിച്ച പാർട്ടി പ്രവർത്തകരെ നിയന്ത്രിക്കാനും പിരിച്ചു വിടാനുമായി പോലീസ് ഏറെ പാടുപെടേണ്ടിവന്നു. അതു കണക്കിലെടുത്താണ് കൂടുതൽ ഉദ്യോഗസ്ഥരെ ഇക്കിറി തീരദേത്തിന്റെ സുരക്ഷയ്ക്കായി നിയോഗിച്ചത്. കോവളത്ത് നാലു ബൂത്തുകൾ പ്രശ്നബാധിതമായുണ്ടായിരുന്നെങ്കിലും ഇക്കുറി അതില്ലെന്നും പറയുന്നു.
District News
നെയ്യാർഡാം: ഇലക്ഷൻ കമ്മീഷൻ കനിഞ്ഞില്ല, ഇക്കുറിയും നെയ്യാർ വനത്തിൽ ബൂത്തില്ല. എന്നാൽ കാടിന്റെ മക്കൾ ഇക്കുറിയും വോട്ട് ചെയ്യാനെത്തും. നെയ്യാർ വനത്തിലാണ് ഇത്തവണയും ബൂത്തില്ലാത്തത്. നെയ്യാർ വന്യജീവി സങ്കേത്തിലാണ് അമ്പൂരി പഞ്ചായത്തിലെ പുരവിമല മുതൽ കൊമ്പൈക്കാണി വരെയുള്ള കാണിക്കാരുള്ളത്. പാറശാല മണ്ഡലത്തിൽപ്പെട്ടതാണ് ഈ മലനിരകൾ. ഉൾവനത്തിലടക്കം താമസിക്കുന്ന കാണിക്കാർക്ക് വോട്ട് ചെയ്യണമെങ്കിൽ പോളിംഗ് ബൂത്തായ മായം സ്കൂളിലെത്തണം. ഇതിനുവേണ്ടി കാടും താണ്ടണം, കടത്തും കടക്കണം.
കൊമ്പൈക്കാണിയിലും പുരവിമലയിലുമുള്ള രണ്ടു വള്ളങ്ങളിൽ കയറിവേണം കാണിക്കാർക്കു വോട്ടിംഗ് ബൂത്തിലെത്താൻ. വനത്തിൽ കാട്ടുമൃഗശല്യം രൂക്ഷമാണ്. കാട്ടാനകളും കാട്ടുപോത്തും പന്നികൂട്ടങ്ങളും ഇഷ്ടം പോലെ വിഹരിക്കുന്ന സ്ഥലംകൂടിയാണിവിടം.വനത്തിൽ പോളിംഗ് സ്റ്റേഷൻ വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. കഴിഞ്ഞ തവണ ഇവർ നാമമാത്രമായി മാത്രമേ വോട്ട് ചെയ്യാൻ എത്തിയുള്ളൂ.
District News
നെയ്യാറ്റിന്‍കര : സംസ്ഥാനത്തെ ഏറ്റവും തെക്കേ അറ്റത്തെ 140-ാമത് മണ്ഡലമായ നെയ്യാറ്റിന്‍കര നിയോജക മണ്ഡലത്തിലെ പോളിംഗ് ബൂത്തുകള്‍ സുസജ്ജമായി. 1,67,377 സമ്മതിദായകര്‍ ഇന്ന് ഈ മണ്ഡലത്തിലെ അഞ്ച് സ്ഥാനാര്‍ഥികളുടെ വിധി നിര്‍ണയിക്കും. നെയ്യാറ്റിന്‍കര ഗവ. ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലായിരുന്നു നെയ്യാറ്റിന്‍കര മണ്ഡലത്തിലെ 214 പോളിംഗ് സ്റ്റേഷനുകളിലേയ്ക്കുള്ള വോട്ടെടുപ്പ് സാമഗ്രികളുടെ വിതരണം. രാവിലെ ആരംഭിച്ച വിതരണ പ്രവൃത്തികള്‍ ഉച്ചയോടെ പൂര്‍ത്തിയായി. നെയ്യാറ്റിന്‍കര ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ കോവളം നിയോജക മണ്ഡലത്തിലെ 269 പോളിംഗ് സ്റ്റേഷനുകളിലേയ്ക്കുള്ള വോട്ടെടുപ്പ് സാമഗ്രികളുടെ വിതരണം നടന്നു.
എല്ലാ പോളിംഗ് ബൂത്തുകളിലും പോലീസിന്റെ സേവനം കൃത്യമായി വിനിയോഗിച്ചിട്ടുണ്ടെന്ന് നെയ്യാറ്റിന്‍കര സിഐ അറിയിച്ചു. നെയ്യാറ്റിന്‍കര സ്റ്റേഷന്റെ പരിധിയില്‍ 81 പോളിംഗ് സ്റ്റേഷനുകളേയുള്ളൂ. മണ്ഡലത്തിലെ മറ്റു പോളിംഗ് സ്റ്റേഷനുകള്‍ മറ്റു പോലീസ് സ്റ്റേഷനുകളുടെ അതിര്‍ത്തിയില്‍ ഉള്‍പ്പെടുന്നു. വിതരണ കേന്ദ്രങ്ങളിലെ വിതരണ നടപടികള്‍ പൂര്‍ത്തിയായെങ്കിലും കേന്ദ്രം ഇന്നും പ്രവര്‍ത്തനനിരതമാണ്.
ഏതെങ്കിലും പോളിംഗ് സ്റ്റേഷനുകളിലെ ഇലക്ട്രോണിംഗ് വോട്ടിംഗ് മെഷീനു കേടുപാടുകള്‍ വരികയോ പ്രവര്‍ത്തനരഹിതമാവുകയോ ചെയ്ത് പുതിയത് പുനഃസ്ഥാപിക്കണമെങ്കില്‍ നെയ്യാറ്റിന്‍കരയിലെ ഈ വിതരണ കേന്ദ്രത്തില്‍നിന്നും പുതിയ മെഷീന് എത്തിക്കും. സാധാരണ നിലയില്‍ ഒരു പോളിംഗ് സ്റ്റേഷനില്‍ രണ്ടു പോലീസുകാരുടെ സേവനമാണ് നിലവില്‍ ക്രമീകരിച്ചിട്ടുള്ളത്.
ഒരു സെന്ററില്‍ തന്നെ രണ്ടോ മൂന്നോ പോളിംഗ് സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അതിനു ആനുപാതികമായി കൂടുതല്‍ പോലീസുകാരെ നിയോഗിച്ചിട്ടുണ്ട്. പോളിംഗ് സ്റ്റേഷനുകളെല്ലാം നേരത്തെ തന്നെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും പോലീസും നേരില്‍ സന്ദര്‍ശിച്ച് വിലയിരുത്തിയതാണ്.
ഇന്നു വൈകുന്നേരം വോട്ടെടുപ്പ് പൂര്‍ത്തിയായാല്‍ അതാത് പോളിംഗ് സ്റ്റേഷനുകളിലെ തെരഞ്ഞെടുപ്പു നടപടികള്‍ക്കായി ചുമതലപ്പെട്ട ഉദ്യോഗസ്ഥര്‍ സമ്മതിദാനാവകാശം വിനിയോഗിക്കപ്പെട്ട ഇലക്ട്രോണിക് വോട്ടിംഗ് മെഷീന് തിരുവനന്തപുരത്തെ സ്ട്രോംഗ് റൂമിലെത്തിക്കും.
നെയ്യാറ്റിന്‍കര നിയോജക മണ്ഡലത്തില്‍ ആകെ അഞ്ച് സ്ഥാനാര്‍ഥികളാണുള്ളത്. സിറ്റിംഗ് എംഎല്‍എ കൂടിയായ എൽഡിഎഫിലെ കെ. ആന്‍സലന്‍, യുഡിഎഫിലെ എന്‍. ശക്തന്, എന്‍ഡിഎയിലെ ചെങ്കല്‍ എസ്. രാജശേഖരന്‍നായര്‍ എന്നിവരാണ് മുന്നണി സ്ഥാനാര്‍ഥികള്‍.
ബഹുജന്‍ സമാജ് പാര്‍ട്ടിയിലെ കെ. സുരേന്ദ്രനാഥന്‍, സ്വതന്ത്രനായ എസ്.ബി. ബിബിന്‍ എന്നിവരും ഈ മണ്ഡലത്തില്‍ ജനവിധി തേടുന്നു.
District News
വെള്ളറട : വെള്ളറട സര്‍ക്കിള്‍ പരിധിയില്‍ 78 പോളിംഗ് ബൂത്തുകളാണുള്ളത്.
78 ബൂത്തുകളിലും ഓരോ എന്‍സിസി കേഡറ്റുകളെ വീതം നിയമിച്ചിട്ടുണ്ട്. അവര്‍ക്ക് ഇന്നലെ സര്‍ക്കിള്‍ സ്റ്റേഷനില്‍വച്ച് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ നിസാമുദ്ദീന്‍, എസ്ഐമാരായ പ്രദീഷ്കുമാര്‍, ശശികുമാര്‍, സിവില്‍ പോലീസുകാരായ ക്രിസ്റ്റഫര്‍, ദീപു എന്നിവരുടെ നേതൃത്വത്തില്‍ പരിശീലനം നല്കി. ഓരോ ബൂത്തിലും പോലീസ് ഉദ്യോഗസ്ഥര്‍ക്കും അര്‍ധസൈനിക ഉദ്യോഗസ്ഥര്‍ക്കും പുറമേയാണ് എന്‍സിസി കേഡറ്റുകളെ കൂടെ നിയമിച്ചിട്ടുള്ളത്.
അവര്‍ക്കു മതിയാവുന്ന പരിശീലനം ഇന്നലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ നല്കി. ഇന്നലെ പരിശീലനം നല്‍കിയതില്‍ പലരും മുന്‍പും തെരഞ്ഞെടുപ്പു ഡ്യൂട്ടിയില്‍ പങ്കെടുത്തിട്ടുള്ളവരാണ്. ആരോടും മമതയോ- പരിചയഭാവമോ കാണിക്കരുതെന്നും എന്ത് ആവശ്യമുണ്ടെങ്കിലും സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ അറിയിക്കണമെന്നും ഫോണ്‍ റിങ്ങ് ചെയ്യാത്ത വിധത്തില്‍ സൈലന്റില്‍ തന്നെ സൂക്ഷിക്കണമെന്നും പോളിംഗ് ബൂത്തിന്റെ സുരക്ഷ പൂര്‍ണമായും 100 ശതമാനം കാര്യക്ഷമതയോടെ ചെയ്യണമെന്നുള്ള നിര്‍ദേശങ്ങളാണ് നല്‍കിയിട്ടുള്ളത്.
കേഡറ്റുള്ക്ക് കൈയില്‍ കെട്ടാനുള്ള പോലീസിന്റെ ആംബാഡ്ജും നല്‍കിയിട്ടുണ്ട്. വെള്ളറട സ്റ്റേഷന് പരിധിയില്‍ വെള്ളറടയും കൂതാളിയും പ്രശ്നബാധിത ബൂത്തുകളാണ്. ശക്തമായ സുരക്ഷാസംവിധാനത്തോടെ തെരഞ്ഞെടുപ്പ് പര്യവസാനിപ്പിക്കാനുള്ള തീവ്രമായ പരിപാടികളാണ് പോലീസ് ഒരുക്കിയിട്ടുള്ളത്.
Kerala
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന ദമ്പതികളെ കാട്ടുപോത്ത് ആക്രമിച്ചു. ഞായറാഴ്ച വൈകുന്നേരം കൊല്ലം അഞ്ചലിലുണ്ടായ സംഭവത്തിൽ ആനക്കുളം സ്വദേശികളായ ഷിനു മാത്യു, ഷിബിന എന്നിവർക്കാണ് പരിക്കേറ്റത്.
ആലഞ്ചേരിയിൽ നിന്നും ആനക്കുളത്തെ വീട്ടിലേക്ക് പോകുന്ന വഴി കടവറത്ത് വച്ചാണ് ഇരുവരെയും കാട്ടുപോത്ത് ആക്രമിച്ചത്. സ്കൂട്ടറിന്റെ നേരെ പാഞ്ഞെടുത്ത കാട്ടുപോത്ത് വാഹനം ഇടിച്ചിടുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ ഇരുവരെയും നാട്ടുകാർ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അഞ്ചൽ അലയമൺ ഭാഗത്ത് കാട്ടുപോത്തിന്റെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു. മൂന്നു ദിവസമായി തുടർച്ചയായി ജനവാസ മേഖലയിൽ കാട്ടുപോത്ത് ഇറങ്ങുന്നുണ്ട്. വനംവകുപ്പ് അധികൃതരെ വിവരം അറിയിച്ചെങ്കിലും അവർ നടപടി സ്വീകരിച്ചില്ലെന്നും ആരോപണമുണ്ട്.
District News
കുളത്തൂപ്പുഴ: മുന്‍ എംഎല്‍എ ജോണ്‍ ഫെര്‍ണാണ്ടസ് രചിച്ച ‘മത്തായിയുടെ മരണം' എന്ന ലഘു നാടകം അവതരിപ്പിച്ച് കുളത്തുപ്പുഴ' നാടകക്കൂട്ടായ്മ. നാടകം ആസ്വാദക ഹൃദയം കീഴടക്കി. രക്ഷാധികാരി എം.എം. ബഷീറിന്റെ സാന്നിധ്യത്തില്‍ അമ്പലക്കടവ് ഗ്രീന്‍ വാലി ഓഡിറ്റോറിയത്തിലാണ് നാടകം അരങ്ങേറിയത്.
പി.എന്‍. മോഹന്‍രാജ് സംവിധാനം നിര്‍വഹിച്ച നാടകത്തില്‍ കുളത്തൂപ്പുഴ ഷാനവാസ് ഖാന്, എം.കെ. ശിവകുമാര്‍ എന്നിവര്‍ മുഖ്യവേഷമിട്ടു.
District News
ചവറ: ചവറ ചുമപ്പാണെങ്കിലും മനസ് ആർക്കും പിടികൊടുക്കാറില്ല. അവസാനനിമിഷം വരെ മനസ് തുറക്കാതെ നില്‍ക്കാനുള്ള കഴിവാണ് ചവറയുടെ കൈക്കരുത്ത്. കരിമണലിന്റെ നാട്ടില്‍ രാഷ്ട്രീയ മണലിനും നിറം ചുമപ്പാണ്. എന്നാല്‍ യുഡിഎഫിനൊപ്പം നില്ക്കുന്ന സോഷ്യലിസത്തിന്റെ ചുമപ്പാണ്. പക്ഷേ കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളില്‍ സോഷ്യലിസ്റ്റുകള്‍ക്ക് അടിതെറ്റി. എന്നാല്‍ ഇത്തവണ പിതാവിന്റെ മണ്ഡലം തിരിച്ചു പിടിക്കാന്‍ കച്ചകെട്ടിതന്നെയാണ് ഷിബു ബേബി ജോണിന്റെ പോരാട്ടം. അതേ സമയം മണ്ഡലം നില നിര്‍ത്താന്‍ സുജിത് വിജയന്‍പിള്ളയും ഒപ്പത്തിനൊപ്പം നീങ്ങുമ്പോള്‍ ചവറയില്‍ ആരു വാരും ആര് വീഴും.
ബിജെപി കൊല്ലം വെസ്റ്റ് ജില്ലാ വൈസ് പ്രസിഡന്റ് കെ.ആര്. രാജേഷിനെയാണ് എന്‍ഡിഎ കളത്തിലിറക്കിയിരിക്കുന്നത്. 2016 ൽ ബിജെപിക്കുവേണ്ടി മത്സരിച്ച എം.സുനിൽ 10,276 വോട്ടാണ് പിടിച്ചത്. എന്നാൽ 2021 ൽ ബിജെപിക്കു വേണ്ടി വിവേക് ഗോപൻ 14211 വോട്ട് പിടിച്ചു. ഇക്കുറി മത്സരിക്കുന്ന രാജേഷ് കേന്ദ്ര സർക്കാരിന്റെ വികസനമന്ത്രമാണ് മണ്ഡലത്തിൽ പ്രചരിപ്പിക്കുന്നത്.
മുന്നണി സ്ഥാനാര്‍ഥികള്‍ മാത്രമുള്ള ചവറയില്‍ പോരാട്ടം കടുക്കുമ്പോള്‍ ആര്‍എസ്പിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളും മുന്‍മന്ത്രിയുമായിരുന്ന ബേബി ജോണിനെ മൂന്ന് പതിറ്റാണ്ട് നിയമസഭയിലെത്തിച്ച മണ്ഡലത്തിന്റെ മനസ് ഇത്തവണ ആരോടൊപ്പമാകും. മണ്ഡലം രൂപീകൃതമായ 1977 മുതല്‍ 1996 വരെയുള്ള ആറു തെരഞ്ഞെടുപ്പിലും ബേബി ജോണായിരുന്നു മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയത്. പിന്നീട് അദ്ദേഹത്തിന്റെ മകന് ഷിബു ബേബി ജോണും ചവറയില്‍ നിന്ന് തന്നെ നിയമസഭയിലെത്തി. ആര്എസ്പിയുടേത് അല്ലാത്ത ഒരു സ്ഥാനാര്‍ഥി ചവറയില്‍ നിന്ന് ജയിക്കുന്നത് 2016ല്‍ മാത്രമാണ് എന്ന പ്രത്യേകതയുമുണ്ട്.
ബേബി ജോണ്‍ 1967 മുതല്‍ അടുത്ത പത്ത് വര്‍ഷം കരുനാഗപ്പള്ളിയില്‍ നിന്നുമാണ് നിയമസഭയിലെത്തുന്നത്. ആദ്യ തവണ സ്വതന്ത്രനായും പിന്നീട് ആര്‍എസ്പി സ്ഥാനാര്‍ഥിയായും ജനവിധി തേടിയ ബേബി ജോണ്‍ രണ്ട് തവണയും വിജയം കണ്ടെത്തി. 1977ല്‍ മണ്ഡലം മാറിയാണ് ബേബി ജോണ്‍ ചവറയിലെത്തുന്നത്. 1996 വരെ നിയമസഭ അംഗമായിരുന്ന ബേബി ജോണ്‍ അച്യുത മേനോന്, കെ കരുണാകരന്, എകെ ആന്റണി, പികെ വാസുദേവന്‍ നായര്‍, ഇ.കെ നായനാര്‍ മന്ത്രിസഭകളിലും അംഗമായിരുന്നു.
തുടര്‍ച്ചയായി ബേബി ജോണ്‍ വിജയിച്ചിരുന്ന മണ്ഡലത്തില്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയായി എത്തിയത് മകന് ഷിബു ബേബി ജോണ്‍ തന്നെയായിരുന്നു. ആദ്യ അങ്കത്തില്‍ ജയം കണ്ടെത്തിയെങ്കിലും 2006ല്‍ അടിതെറ്റി. അന്ന് ഇടതുപക്ഷത്തിന്റെ ഭാഗമായിരുന്ന ആര്‍എസ്പിയുടെ എന്‍.കെ പ്രേമചന്ദ്രനാണ് ഷിബു ബേബി ജോണിനെ പരാജയപ്പെടുത്തിയത്. എന്നാല്‍ 2011ല്‍ ഷിബു ബേബി ജോണ്‍ മണ്ഡലത്തില്‍ നിന്ന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
2006ല്‍ എന്‍.വിജയന്‍പിള്ള ഇടതു മുന്നണി പിന്തുണയോടെ വിജയം കണ്ടെത്തി ചരിത്രം തിരുത്തി. വിജയന്‍പിള്ളയുടെ മരണത്തിനു പിന്നാലെ 2021ലെ തെരഞ്ഞെടുപ്പില്‍ മെഡിക്കല്‍ ബിരുദധാരിയായ മകന് സുജിതിനെ സ്ഥാനാര്‍ഥിയാക്കി. തീരമേഖലയായതിനാല്‍ ആഴക്കടല്‍ മല്സ്യബന്ധനക്കരാറടക്കമുള്ള വിഷയങ്ങള്‍ ഉയര്‍ത്തി യുഡിഎഫ് പ്രചാരണം നടത്തിയെങ്കിലും ഒന്നാം പിണറായി സര്‍ക്കാരിന്റെ നേട്ടങ്ങളും മണ്ഡലത്തില്‍ വിജയന് പിള്ളയുടെ പ്രവര്‍ത്തനങ്ങളും ഉയര്‍ത്തിക്കാട്ടിയായിരുന്നു ഇടതിന്റെ പ്രചാരണം.
വിജയന് പിള്ളയുടെ നിര്യാണത്തെത്തുടര്‍ന്നുള്ള സഹതാപ വോട്ടുകളും അനുകൂലമായി. 63282 വോട്ടുകളാണ് 2021ലെ തെരഞ്ഞെടുപ്പില്‍ സുജിത്തിന് ലഭിച്ചത്. ഷിബു ബേബി ജോണ്‍ 62186 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെടുകയായിരുന്നു.
കുന്നത്തൂർ മണ്ഡലം
ഉല്ലാസം വിതച്ച് ഉല്ലാസ് കോവൂർ
കുന്നത്തൂർ:കുന്നത്തൂർ നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ഉല്ലാസ് കോവൂരിന് കുന്നത്തൂർ പഞ്ചായത്തിലെ നാൽപ്പതോളം കേന്ദ്രങ്ങളിൽ ഉജ്ജ്വല സ്വീകരണം നൽകി.രാവിലെ ഏഴാംമൈൽ ജംഗ്ഷനിലെ ഇന്ദിരാജി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് പ്രചരണം ആരംഭിച്ചത്.
ഡിസിസി ജനറൽ സെക്രട്ടറി കെ.സുകുമാരൻ നായർ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.ടി.എ.സുരേഷ്കുമാർ അധ്യക്ഷത വഹിച്ചു.തുടർന്ന് കൊച്ചുപ്ലാമൂട്ടിലേക്ക്. ഇവിടെയും മാണിക്യമംഗലം ഉന്നതിയിലും കാത്തു നിന്ന പ്രായമായവർ ഉൾപ്പെടെയുള്ളവർ ഉല്ലാസിനെ പൂക്കൾ നൽകിയാണ് വരവേറ്റത്.
കുന്നത്തൂരിൽ ഉല്ലാസം വിതച്ച് മുന്നേറിയ ഉല്ലാസ് കോവൂരിനെ കാത്ത് ഓരോ കേന്ദ്രങ്ങളിലും സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ കാത്തു നിന്നു. കത്തിയെരിയുന്ന മീനച്ചൂടിനെ പോലും കൂളായി നേരിട്ടാണ് സ്വീകരണ കേന്ദ്രങ്ങളിൽ ഉല്ലാസെത്തിയത്.
ആവേശം നിറഞ്ഞ് കോവൂർ കുഞ്ഞുമോന്റെ പ്രചാരണം
കുന്നത്തൂർ: നിയോജകമണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി കോവൂർ കുഞ്ഞുമോന് മൈനാഗപ്പള്ളി തെക്കത്ത് കാവിൽ ആവോശോജ്വല സ്വീകരണം.ആനുർകവിൽ മേഖലയിലും വൻവരവേല്പാണ് ലഭിച്ചത്. കുഞ്ഞുമോന്റെ വിജയത്തിനായി എൽ ഡി വൈ എഫിന്റെ "കുഞ്ഞുമോനൊപ്പം വാക്ക് വിത്ത് യൂത്ത് കാമ്പയിൻ' സംഘടിപ്പിച്ചു. ശാസ്താംകോട്ട ചന്തയിലും പരിസരപ്രദേശങ്ങളിലും പ്രഭാത സവാരിക്കാരായ വോട്ടർമാരോട് സ്ഥാനാർഥി പരിചയം പുതുക്കി വോട്ട് അഭ്യർഥിച്ചു.
മൈനാഗപ്പള്ളിയെ ഇളക്കിമറിച്ചു രാജി പ്രസാദിന്റെ പര്യടനം
ശാസ്താംകോട്ട: വോട്ടർമാരുടെ ആവേശവും പ്രവർത്തകരുടെ കരുത്തും തെളിയിച്ച് എൻഡിഎ സ്ഥാനാർഥി രാജി പ്രസാദിന്റെ മൈനാഗപ്പള്ളി പഞ്ചായത്ത് പര്യടനം. ഓരോ കേന്ദ്രങ്ങളിലും സ്ഥാനാർഥിയെ കാത്തുനിന്ന ജനക്കൂട്ടം രാജി പ്രസാദിന്റെ ജനപ്രീതിയുടെ സാക്ഷ്യപത്രമായി മാറി.
പര്യടനത്തിലുടനീളം മഹിളാമോർച്ചയുടെ പ്രത്യേക സ്ക്വാഡിന്റെ സാന്നിധ്യം ശ്രദ്ധേയമായി. ഓരോ സ്വീകരണ കേന്ദ്രങ്ങളിലും സ്ഥാനാർഥിക്കൊപ്പം സജീവമായി നിലയുറപ്പിച്ച സ്ക്വാഡ്, വീടുകൾ കയറിയുള്ള പ്രചാരണത്തിലും മുന്നിലുണ്ട്.
സ്ത്രീ വോട്ടർമാരുടെ ഇടയിൽ സ്ഥാനാർഥിക്കുള്ള വലിയ സ്വാധീനം വ്യക്തമാക്കുന്നതായിരുന്നു പലയിടങ്ങളിലെയും സ്വീകരണം.
District News
കൊല്ലം: അന്തരീക്ഷവും പ്രചാരണരംഗവും ഒരു പോലെ കത്തിക്കയറുകയാണ്. ഓരോ മണ്ഡലവും വീറും വാശിയും പ്രകടിപ്പിച്ചുകഴിഞ്ഞു. വാക്പോരിലും പ്രവർത്തകരുടെ വാശിയേറിയ വോട്ട് അഭ്യർഥനയിലും തീപിടിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം. ജില്ലയിലെ വഴികളിലെല്ലാം രാഷ്ട്രീയ പാർട്ടികളുടെ തെരഞ്ഞെടുപ്പ് സ്ക്വാഡുകളും അനൗൺസ്മെന്റ് വാഹനങ്ങളുമാണ്. ആവേശത്തിരയിളക്കി സ്ഥാനാർഥികളുടെ സ്വീകരണ പര്യടനവും ജില്ലയിലാകെ മുന്നേറുന്നു.
സ്ഥാനാർഥികൾ വോട്ട് തേടി ഫീൽഡിലിറങ്ങുമ്പോൾ പാർട്ടി നേതാക്കൾ അണിയറയിൽ കണക്കുകൾ കൂട്ടിക്കിഴിക്കുകയാണ്. മൂന്നു മുന്നണികളും ലഭിക്കാൻ സാധ്യതയുള്ള വോട്ടുകൾ ബൂത്ത് അടിസ്ഥാനത്തിൽ പരിശോധിച്ച് വരികയാണ്. ചാഞ്ചാടി നിൽക്കുന്ന വോട്ടുകൾ പെട്ടിയിലാക്കാനുള്ള തന്ത്രങ്ങളും പയറ്റിത്തുടങ്ങി. അടിയൊഴുക്കിനുള്ള ശ്രമങ്ങളും നേതാക്കൾ നടത്തുന്നുണ്ട്.
കനത്ത ചൂടിനെ അവഗണിച്ചാണ് സ്ഥാനാർഥികളുടെ സ്വീകരണ പര്യടനങ്ങൾ മുന്നേറുന്നത്. ഇരുചക്ര വാഹനങ്ങളുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെയാണ് സ്ഥാനാർഥി സ്വീകരണ കേന്ദ്രങ്ങളിലേക്ക് എത്തുന്നത്. ചിലയിടത്ത് നൃത്തച്ചുവടുകളിലൂടെയും സ്ഥാനാർഥിയെ വരവേൽക്കുന്നു. എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും സ്ഥാനാർഥികളുടെ പ്രചാരണ പരിപാടികളുടെ ചിത്രങ്ങളുടെയും വീഡിയോകളുടെയും പ്രളയമാണ്. പരിപാടികൾ സോഷ്യൽ മീഡിയയിൽ തത്സമയം അപ്പ് ലോഡ് ചെയ്യാൻ എല്ലാ സ്ഥാനാർഥികൾക്കും ഒപ്പം സോഷ്യൽ മീഡിയ സംഘങ്ങളും സഞ്ചരിക്കുന്നുണ്ട്.
ജില്ലയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എൽഡിഎഫ് പ്രവർത്തകർക്ക് വലിയ ആവേശം പകർന്നാണ് മടങ്ങിയത്. ശശിതരൂരും സച്ചിൻ പൈലറ്റും കോൺഗ്രസിനെ ആവേശത്തിലാക്കി. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ കൊല്ലത്തും കരുനാഗപ്പള്ളിയിലും എൻഡിഎയുടെ പ്രചാരണ പരിപാടികളിൽ പങ്കെടുത്തു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു. യുഡിഎഫ് ക്യാമ്പിന് ആവേശം പകരാൻ പ്രിയങ്ക ഗാന്ധി എംപി ഇന്ന് കൊല്ലത്തെത്തും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ നേരത്തെ ജില്ലയിൽ വന്നുപോയിരുന്നു.
District News
കൊല്ലം : പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച "വോട്ടും വാക്കും' സംവാദ പരിപാടി രാഷ്ട്രീയ മുന്നണികളുടെ വാശിയേറിയ വാദപ്രതിവാദങ്ങള്‍ക്ക് വേദിയായി. പ്രസ് ക്ലബ് പ്രസിഡന്റ് ് ഡി. ജയകൃഷ്ണന് അധ്യക്ഷനായ ചടങ്ങില്‍ ജില്ലയിലെ പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ പങ്കെടുത്തു.
കഴിഞ്ഞ പത്തു വര്‍ഷത്തെ ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി എല്‍ഡിഎഫ് മൂന്നാം ഊഴം ഉറപ്പിക്കുമ്പോള്‍ സര്‍ക്കാരിന്റെ അഴിമതിയും സാമ്പത്തിക തകര്‍ച്ചയും ജനവിരുദ്ധ നയങ്ങളും ഭരണമാറ്റത്തിന് വഴിയൊരുക്കുമെന്ന് യുഡിഎഫും എന്‍ഡിഎയും വാദിച്ചു.
പത്തു വര്‍ഷം ട്രഷറി പൂട്ടാത്ത, പ്രതിസന്ധികളില്ലാത്ത കാലഘട്ടമായിരുന്നുവെന്നും വര്‍ഗീയ കലാപങ്ങളില്ലാത്ത സമാധാനപരമായ അന്തരീക്ഷമാണ് കേരളത്തിലുള്ളതെന്നും സിപിഎം ജില്ലാ സെക്രട്ടറി സുദേവന് അവകാശപ്പെട്ടു.
കൊലപാതക കേസുകളില്‍ പ്രതികളെ വേഗത്തില്‍ പിടികൂടിയതും ക്ഷേമ പെന്‍ഷനുകള്‍ കൃത്യമായി നല്കിയതും ദേശീയപാത വികസനം യാഥാര്‍ഥ്യമാക്കിയതും പ്രളയാനന്തര പുനര്‍നിര്‍മാണവും എല്‍ഡിഎഫിന്റെ ജനസ്വാധീനം വര്‍ധിപ്പിക്കുമെന്നും മൂന്നാം തവണയും അധികാരത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു. 2016-ലെ വിജയം ആവര്‍ത്തിക്കുമെന്നും ജാതി-മത ശക്തികള്‍ക്ക് ഭരണത്തില്‍ ഇടപെടാന്‍ അവസരം നല്‍കാതെ ലൈഫ് പദ്ധതിയും പട്ടയ വിതരണവും അരിപ്പ ഭൂസമര പരിഹാരവും അടക്കം സമസ്ത മേഖലയിലും മാറ്റം കൊണ്ടുവരാന്‍ കഴിഞ്ഞതായി സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി സാം കെ. ഡാനിയേല്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ആറ് ലക്ഷം കോടി രൂപയുടെ കടബാധ്യതയിലേക്ക് കേരളത്തെ തള്ളിയിട്ട സര്‍ക്കാരിനെ താഴെയിറക്കാനാണ് യുഡിഎഫ് മത്സരിക്കുന്നതെന്ന് ഡിസിസി പ്രസിഡന്റ് ് പി. രാജേന്ദ്ര പ്രസാദ് തിരിച്ചടിച്ചു. കോവിഡ് കാലത്ത് പോലും കോടികളുടെ അഴിമതി നടന്നുവെന്നും പിആര്‍ വര്‍ക്കിനും പരസ്യങ്ങള്‍ക്കുമായി സര്‍ക്കാര്‍ പണം ദുര്‍വിനിയോഗം ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു.
മോഹന്‍ലാലിന്റെ പരിപാടിക്കായി 11.7 കോടി രൂപ ധൂര്‍ത്തടിച്ചുവെന്നും ആശാ വര്‍ക്കര്‍മാരുടെ സമരം ക്രൂരമായി നേരിട്ടുവെന്നും കുറ്റപ്പെടുത്തിയ അദ്ദേഹം, ആരോഗ്യമേഖല തകര്‍ന്നുവെന്നും ആയിരം ബാറുകള്‍ തുറന്ന് കേരളത്തെ മദ്യത്തില്‍ മുക്കിയെന്നും പരിഹസിച്ചു.
നൂറിലധികം സീറ്റുകളോടെ യുഡിഎഫ് അധികാരത്തില്‍ വരുമെന്നും ഇന്ദിര ഗ്യാരന്റി നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തെ സാമ്പത്തിക തകര്‍ച്ചയും പിന്‍വാതില്‍ നിയമനങ്ങളും ഉയര്‍ത്തിക്കാട്ടിയാണ് ബിജെപി ജില്ലാ പ്രസിഡന്റ് പി. പ്രശാന്ത് സംസാരിച്ചത്. ദേശീയപാത വികസനം കേന്ദ്രസര്‍ക്കാരിന്റെ നേട്ടമാണെന്നും ശബരിമലയിലെ ആചാരങ്ങള്‍ തകര്‍ക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ശബരിമലയിലെ സ്വര്‍ണം മോഷ്ടിച്ച സിപിഎം നേതാക്കള്‍ ജയിലില്‍ പോയെന്നും രണ്ട് മുന്നണികളും മാറിമാറി വരുന്നത് നാടിന് അപകടമാണെന്നും പ്രശാന്ത് പറഞ്ഞു.
ഭരണഘടനയും ജനാധിപത്യവും വെല്ലുവിളിക്കപ്പെടുന്ന അവസ്ഥയാണെന്നും കേരളം വയോജന സംസ്ഥാനമായി മാറുന്നുവെന്നും മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി സുല്‍ഫീക്കര്‍ സലാം ആരോപിച്ചു. സിപിഎം ഒരു കോര്‍പ്പറേറ്റ് സ്ഥാപനമായി മാറിയെന്നും ലഹരി വ്യാപനം തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വയനാട് ദുരന്തബാധിതര്‍ക്ക് വീട് നല്കുന്നതില് പോലും സര്‍ക്കാര്‍ തടസം നില്‍ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
കോവിഡ് കാലത്തെ പിആര്‍ വര്‍ക്കിലൂടെയാണ് ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ തുടര്‍ന്നതെന്നും പാരമ്പര്യ വ്യവസായ മേഖല തകര്‍ന്നടിയുകയാണെന്നും ആര്‍എസ്പി സംസ്ഥാന സെക്രട്ടറി കെ.എസ്. വേണുഗോപാല്‍ പറഞ്ഞു. ഇഎസ്ഐ മെഡിക്കല്‍ കോളേജ് വിഷയത്തില്‍ മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും ചതി കാണിച്ചുവെന്നും സഹകരണ ആശുപത്രികള്‍ക്കായി സര്‍ക്കാര്‍ ആശുപത്രികളെ തകര്‍ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
എല്‍ഡിഎഫിന് വര്‍ഗീയ ശക്തികളുമായാണ് സഖ്യമെന്നും ബിജെപി-സിപിഎം ഡീല്‍ വ്യക്തമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ചടങ്ങില്‍ ജില്ലാ നിര്‍വാഹക സമിതി അംഗം എ.കെ.എം. ഹുസൈന്, ജില്ലാ വൈസ് പ്രസിഡന്റ് എം. മഹേഷ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
District News
കൊല്ലം: ന്യായാധിപനാകാൻ പാദസേവ ചെയ്യണമെന്ന പൊതുബോധം തെറ്റാണെന്നും നല്ല അഭിഭാഷകനായി കഠിന പ്രയത്നം ചെയ്താൽ മതിയെന്നും സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് സിറിയക് ജോസഫ്.
ജസ്റ്റിസ് സിരി ജഗൻ സ്മാരക ഓൾ കേരള ലീഗൽ ക്വിസ് മത്സരത്തിന്റെ സമ്മാനദാന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കൊല്ലത്ത് നടന്ന സംസ്ഥാനത്തെ വിവിധ ബാർ അസോസിയേഷനുകളെ പ്രതിനിധീകരിച്ച് 100 യുവ അഭിഭാഷകർ മത്സരത്തിൽ പങ്കെടുത്തു.
നെടുമങ്ങാട് ബാർ അസോസിയേഷനിലെ എം. ബി. ശ്രീഹരി , എ. ദേവിനാഥ് എന്നിവർ ഒന്നാം സ്ഥാനം നേടി. ഇവർക്ക് 25,000 രൂപയും ട്രോഫിയും സമ്മാനമായി ലഭിച്ചു.
ആറ്റിങ്ങൽ ബാർ അസോസിയേഷനിലെ എസ്.ശരത്, എസ്. വിവേക് എന്നിവർ രണ്ടാം സ്ഥാനം നേടി. ഇവർക്ക് 20,000 രൂപയും ട്രോഫിയും ലഭിച്ചു. കൊല്ലം ബാർ അസോസിയേഷനിലെ സൂസൻ ബേസിൽ, എ.എസ്. ആര്യ എന്നിവർ മൂന്നാം സ്ഥാനം നേടി. ഇവർക്ക് 15,000 രൂപ സമ്മാനമായി ലഭിച്ചു.
District News
കുളത്തൂപ്പുഴ: കിഴക്കൻ മലയോര മേഖലയിലെ വിവിധ പ്രദേശങ്ങളിൽ ചിക്കൻപോക്സ് പടരുന്നു.
കഴിഞ്ഞ ഒരാഴ്ചയിലധികമായി വിവിധ സ്കൂളുകളിൽ നിന്നുള്ള കുട്ടികളും മുതിർന്നവരുമായി നിരവധി പേരാണ് കുളത്തൂപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രത്തിലും പ്രദേശത്തെ സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടിയെത്തിയത്.
വൈറസ് രോഗമായ ചിക്കൻപോക്സ് വായുവിലൂടെയും സമ്പർക്കത്തിലൂടെയും പടരാൻ സാധ്യതയുള്ളതിനാൽ വിദ്യാർഥികളും രക്ഷിതാക്കളും ഏറെ ശ്രദ്ധിക്കണമെന്നും രോഗലക്ഷണം കണ്ടാലുടൻ സ്വയം ചികിത്സക്ക് മുതിരാതെ ആശുപത്രിയിൽ ചികിത്സ തേടണമെന്നും ആരോഗ്യ പ്രവർത്തകർ പറയുന്നു.
തലവേദനയും പനിയും കലശലായ ശരീര വേദനയും പ്രകടമാകാമെന്നും കടുത്ത ചൊറിച്ചിലോടു കൂടിയുള്ള കുരുക്കൾശരീരത്ത്പ്രത്യക്ഷപ്പെടുന്നതുമാണ് രോഗലക്ഷണം. ശരിയായ ചികിത്സയും വിശ്രമവും ആണ് രോഗം മാറാനുള്ള വഴി . ഭയപ്പാട് വേണ്ട ജാഗ്രത മതി എന്നാണ് ആരോഗ്യ പ്രവർത്തകർ പറയുന്നത്.
Kerala
കൊല്ലം: യുഎസ്- ഇസ്രയേൽ സംയുക്ത ആക്രമണം ആരംഭിച്ചതിനെത്തുടർന്ന് ഇറാൻ ഗൾഫ് രാജ്യങ്ങളെ വ്യാപകമായി ആക്രമിക്കാൻ ആരംഭിച്ചതോടെ ഹോങ്കോംഗില്‍നിന്ന് സൗദി അറേബ്യയിലേക്ക് പോകുകയായിരുന്ന കപ്പല്‍ കൊല്ലം തുറമുഖത്ത് അടുപ്പിച്ചു.
ഓഫ് ഷോര്‍ സപ്ലൈ വെസല്‍ ആണ് കൊല്ലം തുറമുഖത്ത് നങ്കൂരമിട്ടത്. ആക്രമണം വ്യാപിച്ചിരിക്കുന്നതിനാല്‍ സൗദി അറേബ്യന്‍ തീരത്തേക്കു പോകാന്‍ കഴിയാത്ത സാഹചര്യത്തില്‍ കൊല്ലം തുറമുഖത്ത് നങ്കൂരമിടുന്നതിന് കപ്പല്‍ അധികൃതര്‍ അനുമതി തേടുകയായിരുന്നു.
കസ്റ്റംസ്, ഇമിഗ്രേഷന്‍ ക്ലിയറന്‍സ് പൂര്‍ത്തിയാക്കി കപ്പല്‍ സുരക്ഷിത കേന്ദ്രത്തില്‍ അടുപ്പിച്ചിട്ടുണ്ട്.
ഗള്‍ഫ് മേഖലയില്‍ ആക്രമണം തുടങ്ങിയതിനു പിന്നാലെ അത്യാവശ്യ ഘട്ടത്തില്‍ കപ്പലുകള്‍ അടുപ്പിക്കാനുള്ള സൗകര്യം ഒരുക്കണമെന്ന് പോര്‍ട്ട് അധികൃതര്‍ക്ക് കേന്ദ്രസർക്കാർ നിര്‍ദേശം നല്‍കിയിരുന്നു.
കപ്പലുകള്‍ അടുപ്പിക്കാന്‍ സൗകര്യമുണ്ടെന്നും കൊല്ലത്തേക്ക് മറ്റു കപ്പലുകള്‍ വന്നാല്‍ ഇപ്പോഴുള്ളത് പുറംകടലിലേക്കു മാറ്റുമെന്നും യാത്രാ പ്രതിസന്ധി ഉണ്ടായതോടെയാണ് ചെറു ഓഫ് ഷോര്‍ സപ്ലൈ കപ്പലാണ് കൊല്ലം തുറമുഖത്ത് എത്തിയതെന്നും ചരക്കുകപ്പല്‍ അല്ലെന്നും പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. 12 ജീവനക്കാരാണ് ഓഫ് ഷോര്‍ സപ്ലെ കപ്പലിലുള്ളത്.
Kerala
പറവൂർ: കൊല്ലം പറവൂരിൽ ബസ് തട്ടി വീണ വീട്ടമ്മ അദ്ഭുതകരമായി രക്ഷപ്പെട്ടു. ബസ് മുന്നോട്ട് എടുക്കുന്നതു ശ്രദ്ധിക്കാതെ ബസിനെ മറികടക്കാൻ ശ്രമിക്കവേയാണ് വീട്ടമ്മ ബസ് തട്ടി താഴേക്കു വീണത്. വീട്ടമ്മ ബസിനു മുന്നിലേക്കു വന്നത് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. താഴേക്കു വീണ വീട്ടമ്മ ബസിന് നടുക്കു ഭാഗത്തേക്കാണ് വീണത്. രണ്ടു വശത്തെയും ചക്രങ്ങൾക്ക് ഇടയിൽ വീണതിനാൽ അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
പരവൂർ – പാരിപ്പള്ളി റോഡിൽ അമ്മാരത്ത് മുക്കിലാണ് സ്വകാര്യ ബസിനടിയിൽപ്പെട്ട വീട്ടമ്മ അത്ഭുതകരമായി രക്ഷപ്പെട്ടത്. ഇന്നലെ വൈകിട്ട് 5. 30 നായിരുന്നു അപകടം. റോഡിനു മറുവശത്തുനിന്നു വരുന്ന നെടുങ്ങോലം പാറയില്‍കാവ് സ്വദേശിനി ഓമനയമ്മ ബസ് പോകുന്നതിനു മുമ്പ് അതിൽ കയറാനായി അതിനു മുന്നിലൂടെ മറികടന്നപ്പോഴാണ് അപകടം. മുന്നോട്ടു നീങ്ങിയ ബസ് ഇവരെ ഇടിച്ചു വീഴ്ത്തി എങ്കിലും ചക്രങ്ങള്‍ക്ക് നടുവിലായതിനാല്‍ ജീവൻ രക്ഷപ്പെട്ടു.
ബസ് തട്ടി ഇവർ വീഴുന്നതു കണ്ട് ആളുകൾ നടുക്കത്തോടെ ഒാടിയെത്തി. ബസ് മുന്നോട്ടു പോയശേഷം ഇവര്‍ എഴുന്നേല്‍ക്കുകയായിരുന്നു. ആള് അടിയില്‍ വീണ വിവരം ഡ്രൈവര്‍ അറിഞ്ഞതേയില്ല. സീബ്രലൈനിൽ വച്ചാണ് വീട്ടമ്മയെ ബസ് തട്ടി വീഴ്ത്തിയത്. വീട്ടമ്മയ്ക്കു നിസാര പരിക്കുകളലേറ്റു.
District News
പാർട്ടി സ്ഥാനങ്ങളിൽ സ്വന്തക്കാരെ നിയമിക്കുന്നതിനുവേണ്ടി നല്ലരീതിയിൽ
പ്രവർത്തിക്കുന്നവരെ മുഴുവൻ ഒഴിവാക്കിയെന്നാരോപണം
കൊല്ലം: നേതാക്കൾ സാന്പത്തിക തട്ടിപ്പ് നടത്തുന്നുവെന്നാരോപിച്ച് അഞ്ചൽ മേഖലയിലെ ബിജെപി നേതാക്കൾ പാർട്ടി ഭാരവാഹിത്വം രാജി വച്ചു. അഞ്ചൽ മണ്ഡലം സെക്രട്ടറി ആർ.ബിജു, അഞ്ചൽ മണ്ഡലം മുൻ സെക്രട്ടറി അരുൺ,ബിജെപി അഞ്ചൽ പഞ്ചായത്ത് സമിതി ജനറൽ സെക്രട്ടറി രതീഷ്കുമാർ, അഞ്ചൽ പഞ്ചായത്ത് ബിജെപി സോഷ്യൽ മീഡിയ കൺവീനർ ആർ. സുരേഷ്ബാബു എന്നിവരാണ് ബിജെപിയുടെ എല്ലാ ചുമതലകളിൽനിന്നും രാജി വച്ചത്. മറ്റൊരു പാർട്ടിയിലേക്കു പോകുന്ന കാര്യം ഇതുവരെ ചിന്തിച്ചിട്ടില്ലെന്നും അവർ പത്രസമ്മേളനത്തിൽ അറിയിച്ചു. പാർട്ടിയുടെ സംഘടന ചുമതലയിൽ ഉള്ള നേതാവിനു പുനലൂർ നിയമസഭ മണ്ഡലത്തിൽ സ്ഥാനാർഥിയാകാനുള്ള നീക്കത്തിന്റെ ഭാഗമായി വെട്ടിനിരത്തൽ നടത്തുന്നുവെന്നും അദ്ദേഹം മത്സരിച്ചാൽ ചരിത്രത്തിലെ ഏറ്റവും കുറവ് വോട്ടുകിട്ടാൻ തങ്ങൾ ഇറങ്ങി പ്രവർത്തിക്കുമെന്നും അവർ വ്യക്തമാക്കി.
ബിജെപി കൊല്ലം ഈസ്റ്റ് ജില്ലയിൽ പെട്ട അഞ്ചൽ,പുനലൂർ മണ്ഡലങ്ങളിലെ പ്രധാന ചുമതലക്കാരെയും മണ്ഡലം പഞ്ചായത്ത് ഭാരവാഹികളെയും സുഗമമായി പ്രവർത്തിക്കാൻ അനുവദിക്കാതെ സംഘടനചുമതലയുള്ള നേതാവിന്റെ നേതൃത്വത്തിൽ ഗ്രൂപ്പുകളിക്കുകയാണ്. ഇവരെ സംബന്ധിച്ചു സംസ്ഥാന നേതൃത്വത്തോടു പരാതി പറഞ്ഞിട്ടും ഫലമില്ലാത്തതുകൊണ്ടാണ് ഭാരവാഹിത്വത്തിൽനിന്നും മാറിനിൽക്കുന്നതെന്നും ഇവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
പാർട്ടിയുടെ പ്രധാന ചുമതലക്കാരായനേതാക്കൾ ഡയറക്ടർമാരായി ഏരൂർ കേന്ദ്രം ആക്കി ആരംഭിച്ചു ഭാരതീയ കമ്പനി എന്ന സ്ഥാപനത്തിലേക്ക് പാർട്ടി അനുഭാവികളിൽ നിന്നുംപൊതുജനങ്ങളിൽനിന്നും ലക്ഷകണക്കിന് രൂപ ഷെയർ ഇനത്തിൽ പിരിക്കുകയും ഈ തുക ഈ നേതാക്കളുടെ റിയൽ എസ്റ്റേറ്റ് ബിസിനസിൽ നിക്ഷേപിക്കുകയും ചെയ്തിരിക്കുകയാണ്. ഈ സ്ഥാപനം ഇപ്പോൾ മാസങ്ങളായി അടച്ചുപൂട്ടിയിരിക്കുകയാണ്.
പണം തിരികെ ചോദിക്കുന്ന ആളുകളെ ഭീഷണിപ്പെടുത്തുകയാണെന്നും ഇവർ ആരോപിച്ചു.
2025 ൽ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി പാർട്ടി അനുവദിച്ച തുക താഴെ തട്ടിൽ നൽകാതെ നേതാക്കൾ അടിച്ചുമാറ്റിയെന്നും രാജിവച്ചവർ ആരോപിച്ചു. വോട്ടേഴ്സ് ലിസ്റ്റിൽ പേരുചേർക്കുന്നതിനു പാർട്ടി എല്ലാ പഞ്ചായത്തുകൾക്കും തുക അനുവദിച്ചിരുന്നു.അതും പാർട്ടിക്കാരിൽഎത്തിയില്ല. മഹിളാ മോർച്ച നേതാവും പഞ്ചായത്ത് സ്ഥാനാർഥിയുമായ വനിത നേതാവിനെതിരേ റിയൽ എസ്റ്റേറ്റ് ബിസിനസുള്ള നേതാക്കൾ ജാതി അധിക്ഷേപം നടത്തി. ഇവർ പരാതി നൽകിയെങ്കിലും നേതാക്കളെ സംരക്ഷിക്കുന്ന നിലപാടാണ് സംസ്ഥാനനേതാക്കൾ സ്വീകരിച്ചിരിക്കുന്നത്.
പാർട്ടി സ്ഥാനങ്ങളിൽ സ്വന്തക്കാരെയും ബന്ധു ജനങ്ങളെയും നിയമിക്കുന്നതിനുവേണ്ടി പാർട്ടിയിൽ നല്ലരീതിയിൽ പ്രവർത്തിക്കുന്നവരെ മുഴുവൻ ഒഴിവാക്കി സ്വന്തക്കാരെയും അടുപ്പക്കാരേയും നിയമിച്ചു വരികയാണ്. ഈ സാഹചര്യത്തിൽ പാർട്ടിഭാരവാഹികളായി തുടരുന്നതിൽ അർഥമില്ലെന്ന് രാജിവച്ചവർ വ്യക്തമാക്കി.
District News
ഒരു ഏക്കര്‍ ഭൂമിയില്‍ എട്ട് നിലകളിലായി 1.47 ലക്ഷം ചതുരശ്രയടിയിലാണ് ഐടി പാർക്ക് നിർമാണം
കൊട്ടാരക്കര: കൊട്ടാരക്കരയില്‍ സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയില്‍ സ്ഥാപിക്കുന്ന ഐടി പാര്‍ക്കിന്റെ നിര്‍മാണ ചുമതലയിലേയ്ക്ക് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയെ തെരഞ്ഞെടുത്തു. രണ്ടു ഘട്ടമായി നടന്ന ടെന്‍ഡര്‍ നടപടികളുടെ ഭാഗമായാണ് ഊരാളുങ്കല്‍ സൊസൈറ്റി നിര്‍മാണ കരാറിന് അര്‍ഹത നേടിയത്.
സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച കൊട്ടാരക്കര ഐടി പാര്‍ക്ക് ഏതാണ്ട് ഒരു ഏക്കര്‍ ഭൂമിയില്‍ എട്ട് നിലകളിലായി 1.47 ലക്ഷം ചതുരശ്രയടിയിലാണ് നിര്‍മിക്കുന്നത്. ഒരു അത്യാധുനിക ഐടി പാർക്കിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഈ കെട്ടിട സമുച്ചയത്തിൽ ഒരുക്കും. 1200 അധികം പേർക്ക് തൊഴിലെടുക്കാൻ കഴിയുന്ന സൗകര്യങ്ങളാണ് ഐടി പാർക്കിൽ ഉണ്ടാവുക.
രണ്ടു നിലകൾ വാഹന പാർക്കിംഗിനായി നീക്കിവയ്ക്കും. 120 വാഹനങ്ങൾക്കുള്ള പാർക്കിംഗ് സൗകര്യമാണ് ആദ്യഘട്ടത്തിൽ ഒരുക്കുക. ആറ് ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗ് യൂണിറ്റുകളുമുണ്ടാകും. ഭാവിയിലെ വികസന സാധ്യതകളെ കണ്ടുകൊണ്ടുള്ള എല്ലാ അനുബന്ധ സൗകര്യങ്ങളും കാമ്പസിനുള്ളിൽ ഉണ്ടാകും.
രണ്ടാംനിര നഗരങ്ങളിലെ ശ്രദ്ധേയമായ ഐടി കേന്ദ്രമായി കൊട്ടാരക്കര വളരുകയാണ്. നിലവിൽ 250 പേർക്ക് ഐടി തൊഴിൽ അവസരം ഉറപ്പാക്കിയ സോഹോയുടെ റസിഡൻഷ്യൽ ഐടി പാർക്ക് കൊട്ടാരക്കര നെടുവത്തൂരിൽ പ്രവർത്തനം തുടങ്ങി.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താനായി രൂപം നൽകിയിട്ടുള്ള വിഴിഞ്ഞം - കൊല്ലം - പുനലൂർ വളർച്ചാ മുനമ്പിന്റെ ഭാഗമായ വിവിധ ലക്ഷ്യങ്ങൾ ഫലപ്രാപ്തിയിൽ എത്തുമ്പോൾ കൊട്ടാരക്കരയും പരിസര പ്രദേശങ്ങളും ഒരു പ്രധാന ഐടി ഹബ്ബായി വികസിക്കും.
District News
ശാസ്താംകോട്ട : ജെൻസി തലമുറ മാറ്റങ്ങളെ വേഗത്തിൽ ഉൾക്കൊള്ളുന്നവരാണെന്ന് പ്രശസ്ത മനഃശാസ്ത്ര വിദഗ്ധനും ക്ലിനിക്കൽ സൈക്കോളജിസ്റ്റുമായ ഡോ. ഫിലിപ്പ് ഏബ്രഹാം. രാജഗിരി ബ്രൂക്ക് ഇന്റർനാഷണൽ സ്കൂളിൽ "സ്വാവബോധം ജൻസി ജനറേഷനിൽ' എന്ന വിഷയത്തെ അധികരിച്ചുനടന്ന ഇന്ററാക്റ്റീവ് സെക്ഷനിൽ ക്ലാസെടുക്കുകയായിരുന്നു അദ്ദേഹം.
ഏഴാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ക്ലാസ് വിദ്യാർഥികൾക്കും അധ്യാപകർക്കും നവ്യാനുഭവമായിരുന്നു.
വളരെപ്പെട്ടെന്ന് പ്രതികരിക്കുകയും മാറ്റങ്ങളെ ഉൾക്കൊള്ളുകയും ചെയ്യുന്ന പുതിയ തലമുറയ്ക്ക് വൈകാരികമായ സന്തുലിതാവസ്ഥഉണ്ടാകേണ്ടത് അത്യാവശ്യമാണെന്ന് സെക്ഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് ബ്രൂക്ക് ഡയറക്ടർ റവ. ഫാ. ഡോ. ജി. ഏബ്രഹാം തലോത്തിൽ അഭിപ്രായപ്പെട്ടു.
District News
കൊല്ലം: ദേശീയപാത പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങൾക്കായി കല്ലുംതാഴം - അയത്തില്‍ ബൈപാസ് റോഡിൽ 21 മുതല്‍ മാര്‍ച്ച് 31 വരെ ഗതാഗത നിരോധനം ഏര്‍പ്പെടുത്തി. ബദല്‍ ഗതാഗത സൗകര്യങ്ങള്‍ ഉറപ്പാക്കുമെന്ന് കളക്ടറേറ്റിൽ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ അറിയിച്ചു. നാളെ മുതല്‍ 28 വരെ രാത്രി 9നു ശേഷമാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍.
30 ട്രാഫിക് വാര്ഡന്മാരെ നിയോഗിക്കും. വഴിതിരിച്ചു വിടാനുള്ള സൈന്‍ ബോര്‍ഡുകളും സ്ഥാപിക്കും. പരീക്ഷ കാലയളവില്‍ വിദ്യാര്‍ഥികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്തവിധം അധിക സൗകര്യം ഒരുക്കും. പുളിയത്ത്മുക്ക് - കല്ലുംതാഴം റോഡ് നവീകരണം 28ന് മുമ്പ് പൂര്‍ത്തിയാക്കി സഞ്ചാരയോഗ്യമാക്കും. റെയില്‍ ലെവല്‍ ക്രോസ് സാഹചര്യത്തിനനുസൃതമായി അധികസമയം തുറന്ന് നല്‍കുന്നതിനും നിര്‍ദേശം നല്കി.
കല്ലുംതാഴം, അയത്തില്‍ ജംഗ്ഷനുകളിലെ അടിപ്പാതയില്‍ ഇരുവശത്തേക്കും സഞ്ചാരം ഉറപ്പാക്കും. പാല്‍ക്കുളങ്ങര - എന്‍ എച്ച് അപ്രോച്ച് റോഡും ഗതാഗത യോഗ്യമാക്കും. എറണാകുളത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന ഹെവി/ മള്‍ട്ടിപ്പിള്‍ ആക്സല്‍ വാഹനങ്ങള്‍ ചവറ കെഎംഎംഎല്‍ ഭാഗത്ത്നിന്ന് ശാസ്താംകോട്ട- ഭരണിക്കാവ് - കണ്ണനല്ലൂര്‍ വഴി കടത്തിവിടാനും തിരുവനന്തപുരത്ത് നിന്നും എറണാകുളത്തേക്ക് പോകുന്ന വാഹനങ്ങള്‍ കൊട്ടിയത്ത് നിന്ന് തിരിഞ്ഞ് കണ്ണനല്ലൂര്‍ - ഭരണിക്കാവ് - ശാസ്താംകോട്ട - ചവറ കെഎംഎംഎല്‍ വഴി എന്‍.എച്ചിലേക്ക് പ്രവേശിപ്പിക്കാനും തീരുമാനിച്ചു.
നാളെ ട്രയല്‍ റണ്‍ നടത്തും. എഡിഎം ജി നിര്‍മല്‍കുമാര്‍, പോലീസ്, ആര്‍ടിഒ, പിഡബ്ല്യുഡി, വിദ്യാഭ്യാസ വകുപ്പുകള്‍, എന്‍എച്ച്എഐ അധികൃതര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
District News
ചാത്തന്നൂർ: കേരളത്തിൽ വർഗീയത ആളി കത്തിച്ച് ജനങ്ങളെ ഭിന്നിപ്പിച്ച് അധികാരം പിടിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം പി. 600 കോടിയുടെ ഇ എസ് ഐ മെഡിക്കൽ കോളജ് കൊല്ലത്തിന് നഷ്ടപ്പെടുത്തിയ പിണറായി സർക്കാർ തൊഴിലാളി വിരുദ്ധ നിലപാട് ആണ് സ്വീകരിച്ചതെന്നും എൻ.കെ.പ്രേമചന്ദ്രൻ പറഞ്ഞു. മാർച്ച് രണ്ടിന് ചാത്തന്നൂരിൽ എത്തുന്ന പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ മുന്നോടിയായി സംഘടിപ്പിച്ച യു ഡി എഫ് ചാത്തന്നൂർ നിയോജക മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു എംപി.
ഭൂരിപക്ഷ വർഗീയതയെയും നൂനപക്ഷ വർഗീയതയെയും യുഡിഎഫ് ശക്തമായി എതിർക്കും. വിശ്വാസികളല്ലാത്തവർ ക്ഷേത്രങ്ങളുടെ ഭരണം കയ്യാളുമ്പോൾ അവരുടെ കണ്ണ് ക്ഷേത്രങ്ങളുടെ സ്വത്തിൽ മാത്രമാണെന്നും അതാണ് ശബരിമലയിൽ കണ്ടതെന്നും അദ്ദേഹം തുടർന്ന് പറഞ്ഞു. തകർന്ന കേരളത്തിലെ സമ്പദ് വ്യവസ്ഥയെ കൈ പിടിച്ചുയർത്താൻ പുതിയ പദ്ധതിയുമായിട്ടാണ് യു ഡി എഫ് തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നതെന്നും പ്രേമചന്ദ്രൻ പറഞ്ഞു.
യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ പരവൂർ സജീബ് അധ്യക്ഷത വഹിച്ച യോഗത്തിൽ മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് നൗഷാദ് യൂനുസ്, യു ഡി എഫ് ജില്ലാ കൺവീനർ ജി.രാജേന്ദ്രപ്രസാദ് , വി.എച്ച് .സത്ജിത്ത്, നെടുംങ്ങോലം രഘു, എസ്.ശ്രീലാൽ ,എൻ.ഉണ്ണികൃഷ്ണൻ, സുഭാഷ് പുളിക്കൽ ,ശാലു.വി.ദാസ് , ലതാ മോഹൻദാസ്, പരവൂർ രമണൻ ,പ്രദീഷ് കുമാർ,എ. ഷുഹൈബ്,ചാത്തന്നൂർ മുരളി,ബിജു പാരിപള്ളി, സിസിലി സ്റ്റീഫൻ,രാജു ചാവടി, ടി.എം ഇക്ബാൽ,ചാത്തന്നൂർ റഹിം,വരിഞ്ഞം സുരേഷ് ബാബു എന്നിവർ പ്രസംഗിച്ചു.
District News
രണ്ടുപേർ അറസ്റ്റിൽ, പിടിച്ചെടുത്തത് 18 കിലോ കഞ്ചാവ്
കൊല്ലം: റെയിൽവേ സ്റ്റേഷനിൽ ആർപിഎഫിന്റെ വൻകഞ്ചാവ് വേട്ടയിൽ 18 കിലോ കഞ്ചാവുമായി രണ്ട് ബംഗാൾ സ്വദേശികൾ അറസ്റ്റിലായി. മാമൻ മണ്ഡൽ (28) മാസിദുൾ ഇസ്ലാം(24) എന്നിവരാണ് പിടിയിലായത്. പൊതു വിപണിയിൽ പത്തുലക്ഷത്തോളം രൂപ വില വരുന്ന കഞ്ചാവാണ് പ്രതികളിൽ നിന്നും കണ്ടെടുത്തത്.
ഒറീസയിലെ ഭുവനേശ്വരിൽ നിന്നും വാങ്ങിയ കഞ്ചാവ് രണ്ട് ബാഗുകളിൽ ആക്കി കന്യാകുമാരിക്ക് പോകുന്ന വിവേക് എക്സ്പ്രസ് ട്രെയിനിൽ ബുധനാഴ്ച രാത്രി 12ന് കൊല്ലത്ത് എത്തിയതായിരുന്നു പ്രതികൾ. ബാഗുകൾ വാങ്ങുവാൻ വരുന്ന ആളിനെ പ്രതീക്ഷിച്ച പ്ലാറ്റ്ഫോമിൽ നിൽക്കുന്ന സമയത്താണ് ഇവർ പിടിയിലാവുന്നത്. ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്നും ട്രെയിൻ പുറപ്പെട്ടശേഷം സംശയാസ്പദമായ രീതിയിൽ കണ്ട യുവാക്കളെ ചോദ്യംചെയ്ത് അവരുടെ ബാഗ് പരിശോധിച്ചപ്പോഴാണ് 18 കിലോ കഞ്ചാവ് കണ്ടെടുത്തത്.
പ്ലാറ്റ്ഫോമിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ അതിനായി ഉപയോഗിക്കുന്ന സീറ്റുകൾക്കിടയിൽ മറഞ്ഞുനിൽക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഇവർ റെയിൽവേ പോലീസി െ ന്റ കണ്ണിൽപ്പെടുന്നത്. ആർപിഎഫ് ക്രൈം ഇന്റലിജൻസ്, ആർപിഎഫ്, റെയിൽവേ പോലീസ്, സിപിഡിഎസ് തിരുവനന്തപുരം എന്നിവർ സംയുക്തമായി നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്.
ഇവർ എത്തിക്കുന്ന കഞ്ചാവ് ചെറുപൊതികളിലാക്കി കൊല്ലത്തും പരിസരപ്രദേശത്തും ഉള്ള അതിഥി തൊഴിലാളികൾക്ക് വിൽക്കുവാൻ എത്തിച്ചതെന്നാണ് സംശയം. ഇപ്പോൾ പിടിയിലായ മാമൻ മണ്ഡൽ ഇതിനുമുമ്പും കഞ്ചാവ് കടത്തിയതിന് മൂവാറ്റുപുഴയിൽ പിടിയിലായി ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
ഇവരുമായി ബന്ധമുള്ള ആളുകളുടെ വിവരങ്ങൾ പോലീസ് ശേഖരിച്ചു വരികയാണ്. കഴിഞ്ഞ വർഷം മാത്രം 570 കിലോ കഞ്ചാവും 45 പ്രതികളേയും ആർ പി എഫ് പിടികൂടിയിട്ടുണ്ട്. തിരുവനന്തപുരം ഡിവിഷണൽ സെക്യൂരിറ്റി കമ്മീഷണർ മുഹമ്മദ് ഹനീഫയുടെ നിർദ്ദേശത്താൽ ആർപിഎഫ് കൊല്ലം ഇൻസ്പെക്ടർ ടി.എ.അനീഷ്, ക്രൈം ഇന്റലിജൻസ് ഇൻസ്പെക്ടർ എ.ജെ. ജിബിൻ, കൊല്ലം ജി ആർ പി എസ് എച്ച് ഒ ശ്യാമകുമാരി എന്നിവരുടെ പ്രത്യേക മേൽനോട്ടത്തിൽ ആർപിഎഫ് ക്രൈം ഇന്റലിജൻസ് ഉദ്യോഗസ്ഥരായ പ്രെയ്സ് മാത്യു, ഫിലിപ്സ് ജോൺ, സിജോ സേവിയർ, എസ്. വി.ജോസ്, ബിന്ദു, ജ്യോതീന്ദ്രൻ, ബിജു എബ്രഹാം, സജീവ്, അഖിൽ, ഡാൻസാഫ് അംഗങ്ങളായ സുനിൽ, കൃഷ്ണലാൽ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടി കൂടിയത്.
ട്രെയിനുകളിലും പ്ളാറ്റ് ഫോമുകളിലും പ്രത്യേക പരിശോധനകൾ കൂടുതൽ ശക്തമാക്കാനാണ് പോലീസിന്റെ തീരുമാനം.
District News
കൊല്ലം: കളക്ടറേറ്റിൽ 50 മിനിറ്റിനുള്ളിൽ ബോംബ് പൊട്ടുമെന്ന് പോലീസ് എമർജൻസി നമ്പരായ 112ൽ വിളിച്ച് വ്യാജ ഭീഷണി മുഴക്കിയ യുവാവിനെ പോലീസ് മുക്കാൽ മണിക്കൂറിനുള്ളിൽ വലയിലാക്കി. മയ്യനാട് മുക്കം വലിയഴികം വീട്ടിൽ പ്രമോദ് ജോൺ(44) ആണ് പിടിയിലായത്.
പ്രമോദ് ഇന്നലെ രാവിലെ പത്തോടെ തന്റെ മൊബൈൽ നമ്പരിൽ നിന്നും 112 -ൽ വിളിച്ചാണ് ബോബ് ഭീഷണി മുഴക്കിയത്. കളക്ടറേറ്റിൽ താൻ ബോംബ് വച്ചിട്ടുണ്ടെന്നും 50 മിനിറ്റിനുള്ളിൽ പൊട്ടുമെന്നുമായിരുന്നു ഭീഷണി. ഫോൺ നമ്പർ ഉപയോഗിച്ച് മിനിറ്റുകൾക്കുള്ളിൽ സിമ്മിന്റെ ഉടമയെ പോലീസ് തിരിച്ചറിഞ്ഞു.
തുടർന്ന് ടവർ ലൊക്കേഷൻ മനസിലാക്കി 10.45 ഓടെ പ്രമോദി െ ന്റ വീട്ടിൽ കൊല്ലം വെസ്റ്റ് പോലീസ് സംഘമെത്തി. അപ്പോൾ പോലീസ് തന്നെത്തേടി വരുമെന്ന പ്രതീക്ഷയിൽ വീടിന് മുന്നിൽ നിൽക്കുകയായിരുന്നു പ്രമോദ്.
മദ്യപിച്ചിട്ടാണ് ഫോൺ ചെയ്തത് എന്നാണ് പ്രമോദ് പോലീസിനോട് പറഞ്ഞത്. മുമ്പ് കളക്ടറേറ്റിൽ ബോംബ് സ്ഫോടനം ഉണ്ടായ സാഹചര്യത്തിൽ സന്ദേശം ലഭിച്ച ഉടൻ പോലീസ് അതീവ ജാഗരൂകരായി അന്വേഷണം ദ്രുതഗതിയിലാക്കി. സൈബർ സെല്ലി െന്റ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രമോദ് അറസ്റ്റിലായത്.
District News
കൊല്ലം: പിണറായി സർക്കാരി െ ന്റ വികസനത്തെ കുറിച്ചുള്ള അവകാശവാദങ്ങൾ വെറും പൊള്ളയാണെന്നും കെഎസ്ആർടിസി ബസുകളിലും വഴിയോരങ്ങളിലും സ്ഥാപിച്ചിരിക്കുന്ന പരസ്യ പലകകളിൽ മാത്രമാണ് വികസനം ഉള്ളതെന്നും പി.സി വിഷ്ണുനാഥ് എംഎൽഎ അഭിപ്രായപ്പെട്ടു.
സാധാരണ ജനങ്ങൾ ദുരിതത്തിലാണ്.
ക്ഷാമബത്ത കുടിശിക നിഷേധിക്കുകയും പങ്കാളിത്ത പെൻഷൻ ഉൾപ്പെടെയുള്ളവയിൽ പ്രകടനപത്രികാ വാഗ്ദാനങ്ങളിൽ നിന്നും ഒളിച്ചോടുകയും ചെയ്ത സർക്കാരിന് ജീവനക്കാർ ബാലറ്റിലൂടെ മറുപടി നൽകുമെന്ന് അദ്ദേഹം പറഞ്ഞു. എൻജിഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എ.എം.ജാഫർ ഖാൻ നയിക്കുന്ന നവജീവന യാത്രയ്ക്ക് കൊല്ലം കളക്ടറേറ്റിൽ നൽകിയ സ്വീകരണത്തോടനുബന്ധിച്ച് നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് എസ്. ഉല്ലാസ് അധ്യക്ഷനായി. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ. ബിന്ദു കൃഷ്ണ, കെപിസിസി ജനറൽ സെക്രട്ടറി സൂരജ് രവി, അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എ. പി. സുനിൽ, വി.പി. ബോബിൻ, ജി. എസ്. ഉമാശങ്കർ, ബി. പ്രദീപ്കുമാർ, സി. അനിൽ ബാബു, അജിത്.എം. എസ്, ഡി. ഗീതാ കൃഷ്ണൻ,
വിഷ്ണു സുനിൽ പന്തളം, വി.എൽ. രാകേഷ് കമൽ, ബിനു കോറോത്ത്, സി. ഷാജി, ജെ. ശുഭ, അർത്തിയിൽ സമീർ, വാര്യത്ത് മോഹൻ കുമാർ, എസ്.ശ്രീഹരി, സി. എസ്. അനിൽ, എ. എസ്. സുനിൽകുമാർ, മുഹമ്മദ് യാസർ, ആർ. ധനോജ് കുമാർ, ബി. അനിൽകുമാർ, എ. ആർ. ശ്രീഹരി എന്നിവർ പ്രസംഗിച്ചു.
District News
കൊല്ലം: പൊതുജനങ്ങൾക്ക് ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്റെ പ്രവർത്തനങ്ങളെക്കുറിച്ച് അവബോധം നൽകുന്നതിനായി സംഘടിപ്പിച്ച ഇവി എം ഡെമോൺസ്ട്രേഷൻ വാൻ പ്രചാരണയാത്രയ്ക്ക് കൊല്ലം താലൂക്കിൽ തുടക്കമായി. കൊല്ലം താലൂക്ക് അങ്കണത്തിൽ നടന്ന ചടങ്ങിൽ കൊല്ലം താലൂക്ക് തഹസിൽദാർ വിനോദ് കുമാർ വാഹനം ഫ്ലാഗ് ഓഫ് ചെയ്തു.
ചടങ്ങിൽ എൽ ആർ തഹസിൽദാർ ഡൊണാൾഡ് ലാസ്, ആർ ആർ തഹസിൽദാർ അഭിലാഷ്, ഇലക്ഷൻ ഡെപ്യൂട്ടി തഹസിൽദാർ മനോജ്, മറ്റ് ഡെപ്യൂട്ടി തഹസിൽദാർമാർ എന്നിവർ പങ്കെടുത്തു. കൊല്ലം താലൂക്കി െ ന്റ പരിധിയിലുള്ള നിയമസഭാമണ്ഡലങ്ങളിലാണ് ഈ വണ്ടി പര്യടനം നടത്തുന്നത്. വോട്ടിംഗ് മെഷീ െ ന്റ പ്രധാന ഭാഗങ്ങളായ ബാലറ്റ് യൂണിറ്റ്,
കൺട്രോൾ യൂണിറ്റ്, വിവിപാറ്റ് എന്നിവയെക്കുറിച്ച് ജനങ്ങൾക്ക് നേരിട്ട് കണ്ടു മനസിലാക്കാനും വോട്ട് ചെയ്ത് പരിശീലിക്കാനുമുള്ള സൗകര്യം ഈ വാഹനത്തിൽ ഒരുക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ താലൂക്കി ന്റെ വിവിധ ഭാഗങ്ങളിലുള്ള പോളിംഗ് സ്റ്റേഷൻ പരിധികളിൽ വാൻ പ്രദർശനം തുടരുമെന്ന് അധികൃതർ അറിയിച്ചു.
District News
കൊല്ലം: കണ്ണനല്ലൂർ പോലീസ് സ്റ്റേഷനു വേണ്ടി നെടുമ്പനയിൽ വ്യാഴാഴ്ച കെട്ടിട നിർമാണത്തിനായുള്ള തറക്കല്ലിടിൽ ചടങ്ങ് നടത്താനിരുന്നത് അവസാന നിമിഷം മാറ്റിയത് വിവാദമായി. എംഎൽഎ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച തുക വിനിയോഗിച്ച് കെട്ടിടനിർമാണം നടത്താൻ കേരള പോലീസ് ഹൗസിംഗ് ആൻഡ് കൺസ്ട്രക്ഷൻ കോർപറേഷൻ തീരുമാനമെടുത്തിരുന്നു.
ഇതി െന്റ ഭാഗമായി രണ്ടാഴ്ച മുമ്പ് പോലീസ് കമ്മീഷണർ ഉൾപ്പെടെ സ്ഥലമെത്തി പരിശോധനയും നടത്തി. ചടങ്ങിനായി നോട്ടീസ്, പോസ്റ്റർ, പന്തൽ എന്നിവ തയ്യാറാക്കി. എല്ലാം സജ്ജമായിരിക്കെ, ചടങ്ങിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കുമ്പോൾ തലേദിവസം രാത്രി പോലീസിൽ നിന്ന് ചടങ്ങ് മാറ്റിവെക്കണമെന്ന് അറിയിപ്പ് ലഭിച്ചതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.
കമ്മീഷണറെ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും ആവശ്യമായ അനുമതി വാങ്ങിയിട്ടില്ലെന്നുമാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്.ഇത് രാഷ്ട്രീയ ഇടപെടലിന്റെ ഫലമാണെന്ന ആരോപണമാണ് ഉണ്ടായത്.
തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ എംഎൽഎയുടെ വികസന പ്രവർത്തനങ്ങൾക്ക് പിന്തുണ വർധിക്കുമെന്ന ആശങ്കയിൽ ചടങ്ങ് തടഞ്ഞുവെന്ന ആരോപണമാണ് ഉണ്ടായത്. ജനങ്ങളുടെ സുരക്ഷക്കും സൗകര്യങ്ങൾക്കും വേണ്ടിയുള്ള പോലീസ് സ്റ്റേഷൻ നിർമാണം ഇങ്ങനെ അവസാന നിമിഷത്തിൽ തടയപ്പെടുന്നത് ജനാധിപത്യ സംവിധാനത്തെ തന്നെ ചോദ്യം ചെയ്യുന്നതാണെന്നും നാടി െന്റ വികസന പ്രവർത്തനങ്ങൾ ഇതുപോലെ രാഷ്ട്രീയ ലക്ഷ്യം വെച്ച് തടയുന്നത് പ്രതിഷേധാർഹമാണെന്നും പി. സി. വിഷ്ണുനാഥ് എം എൽ എ പറഞ്ഞു.
തെരഞ്ഞെടുപ്പ് അടുത്തതോടെ ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങളാണ് അടുത്ത കാലത്തായി എംഎൽഎയുടെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നാണ് ഇക്കാര്യത്തിൽ സി പി എം പറയുന്നത്. വികസന പ്രവർത്തനങ്ങളെ തടസപ്പെടുത്തുന്ന സമീപനമല്ല സിപിഎമ്മിനുള്ളത്. എന്നാൽ പോലീസ് സ്റ്റേഷൻ നിർമാണവുമായി ബന്ധപ്പെട്ട് എം എൽ എ നടത്തിയത് ജനാധിപത്യ വിരുദ്ധമായ നീക്കങ്ങളാണെന്നും സിപിഎം ആരോപിക്കുന്നു.
നല്ലില രണ്ടാം വാർഡിൽ നടന്ന പരിപാടിയിൽ ആ വാർഡിനെ പ്രതിനിധീകരിക്കുന്ന ജില്ലാ പഞ്ചായത്ത് അംഗത്തെ ബോധപൂർവ്വം ഒഴിവാക്കിയത് ശരിയായ നടപടിയല്ല. ഒരു സർക്കാർ സംവിധാനമായ പോലീസ് സ്റ്റേഷ െ ന്റ കാര്യത്തിൽ ചടങ്ങ് സംഘടിപ്പിക്കുമ്പോൾ ബന്ധപ്പെട്ട ആഭ്യന്തര വകുപ്പിനെ അറിയിക്കാനോ അനുമതി വാങ്ങാനോ എം എൽ എ തയ്യാറായില്ലെന്നാണ് സിപിഎം ജില്ലാ ആക്ടിംഗ് സെക്രട്ടറി എസ്. ജയമോഹൻ പ്രസ്താവനയിൽ കുറ്റപ്പെടുത്തുന്നത്.
District News
കടയ്ക്കൽ: ആനപ്പാറയിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ദമ്പതികളെ കാട്ടുപന്നി ആക്രമിച്ചു പരിക്കേൽപ്പിച്ചു. കിളിമാനൂർ വെള്ളല്ലൂർ സ്വദേശികളായ അനീഷ് കുമാർ, ഭാര്യ ഷീജ കുമാരി എന്നിവർക്കാണ് പരിക്കേറ്റത്. രണ്ടുപേരുടെയും തലയ്ക്കാണ് പരിക്കേറ്റിട്ടുള്ളത്. ഇവരെ കടയ്ക്കൽ ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം രാവിലെ വീട്ടിൽ നിന്നും കടയ്ക്കൽ ഭാഗത്തേക്ക് വരുന്ന വഴിക്കായിരുന്നു അപകടം. ആനപ്പാറ പുതുക്കോട് ഭാഗത്ത് റോഡിലേക്ക് ചാടിവീണ കാട്ടുപന്നി ദമ്പതികൾ സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. നിയന്ത്രണം വിട്ടു മറിഞ്ഞ ബൈക്കിൽ നിന്നും തെറിച്ചുവീണ അനീഷിനും ഷീജയ്ക്കും ഗുരുതരമായി പരിക്കേറ്റു. തലയ്ക്ക് ആഴത്തിൽ പരിക്കേറ്റ ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.
കടയ്ക്കൽ, ആനപ്പാറ മേഖലകളിൽ കാട്ടുപന്നി ശല്യം നിയന്ത്രണാതീതമായി തുടരുകയാണ്. കൃഷി നശിപ്പിക്കുന്നത് കൂടാതെ ഇപ്പോൾ ജനങ്ങളുടെ ജീവനും ഭീഷണിയായി പന്നിക്കൂട്ടങ്ങൾ മാറിക്കഴിഞ്ഞു. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ പന്നികൾ റോഡിലിറങ്ങുന്നത് കാൽനടയാത്രക്കാർക്കും ബൈക്ക് യാത്രക്കാർക്കും വലിയ ഭീഷണിയാണ് ഉയർത്തുന്നത്.
വനംവകുപ്പിന്റെ ഭാഗത്തുനിന്നും കാര്യക്ഷമമായ നടപടികൾ ഉണ്ടാകാത്തതിൽ നാട്ടുകാർക്കിടയിൽ ശക്തമായ പ്രതിഷേധമുണ്ട്. വന്യജീവി ശല്യം തടയാൻ ശാശ്വത പരിഹാരം കാണണമെന്ന ആവശ്യം ശക്തമാകുകയാണ്.
District News
കൊല്ലം: ചരിത്രവും പൈതൃകവുമൊക്കെ പേറുന്ന കൊല്ലം നഗരം ഇപ്പോൾ ആകെ അഴിയാക്കുരുക്കിലാണ്. ദീർഘവീക്ഷണമില്ലാത്ത പദ്ധതികളും അവഗണനയും നഗരത്തെ ഇല്ലാതാക്കുന്നതിലേക്കെത്തിച്ചെന്നാണ് ആക്ഷേപം. കൊല്ലം നഗരത്തിലും പരിസരപ്രദേശങ്ങളിലും റോഡുകളിൽ നടുവൊടിക്കുന്ന കുഴികളാണ്. രാത്രിയിലാണെങ്കിൽ ഇരുചക്രവാഹനങ്ങൾ മറിഞ്ഞ് അപകടം നിത്യസംഭവം.
പുതിയകാവ് ക്ഷേത്രത്തിനുമുന്നിലുള്ള റോഡിൽ വാഹനങ്ങളിൽ യാത്ര ചെയ്യുകയെന്നത് ദുഷ്കരമാണ്. കൊല്ലം ശങ്കേഴ്സ് ജംഗ്ഷനിൽ നിന്നും ഉളിയ കോവിലിലേക്ക് പോകുന്ന റോഡിലൂടെ യാത്ര ചെയ്തവർ ഈ വഴിമറക്കില്ല. പകൽസമയത്തുതന്നെ രക്ഷയില്ലാത്ത റോഡിൽ രാത്രിയുള്ള യാത്രയെകുറിച്ചു ചിന്തിക്കാൻ തന്നെ പറ്റില്ല. കാവനാട്-മേവറം റോഡിലേക്ക് പ്രവേശിച്ചാൽ ഓരോ നൂറു മീറ്ററിലും കുഴികളുടെ നീണ്ടനിരകൾ കാണാം. കാങ്കത്തുമുക്കിൽ യാത്രക്കാരുടെ നടുവൊടിക്കുന്ന തരത്തിലാണ് കുഴികൾ.
കാവനാടുമുതൽ മേവറംവരെയുള്ള പ്രധാന ജംഗ്ഷനുകളൊക്കെയും റോഡ് തിരിച്ചറിയാൻ കഴിയാത്ത തരത്തിൽ കുഴികളാണ്. ദേശീയപാതയുടെ ഭാഗമായിരുന്ന റോഡ് തകർന്നിട്ടു വർഷങ്ങളായി.
പുനർനിർമാണം നടത്താൻ ഒരു നടപടിയും അധികൃതർ സ്വീകരിച്ചിട്ടില്ല. കുഴിയിൽ വീണുള്ള അപകടങ്ങളും പ്രതിഷേധങ്ങളും പതിവാകുമ്പോൾമാത്രം താത്കാലിക കുഴിയടയ്ക്കൽ പ്രഹസനമുണ്ടാകും.
ദിവസങ്ങൾക്കുള്ളിൽ കൂടുതൽ ആഴത്തിലുള്ള കുഴികൾ രൂപപ്പെടും. ഈ റോഡിലെ കുഴികളിൽവീണ് ഒരു ഇരുചക്രവാഹനമെങ്കിലും അപകടത്തിൽപ്പെടാത്ത ദിവസങ്ങളില്ല.
District News
ചവറ: കെഎംഎംഎൽഎം എസ് യൂണിറ്റിലെ ഡി സി ഡബ്ല്യൂ തൊഴിലാളികളെ സ്ഥിരപ്പെടുത്താത്തതിൽ പ്രതിഷേധിച്ച് 24 മണിക്കൂർ പണിമുടക്കി പ്രതിഷേധിച്ചു. ടിപി യൂണിറ്റിലെ ഡിസിഡബ്ല്യൂ തൊഴിലാളികളെ കാഷ്വൽ വർക്കർമാരാക്കി സർക്കാർ ഏകപക്ഷീയ തീരുമാനമെടുക്കുകയും വീടും വസ്തുവും കമ്പനിയുടെ വികസന പ്രവർത്തനങ്ങൾക്ക് തുച്ഛമായ വിലയ്ക്ക് കൈമാറിയ മുൻഗണനയ്ക്ക് അർഹതയുള്ള യഥാർഥ തൊഴിലാളികളെ തഴയുകയും ചെയ്തതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക് നടത്തിയത്.
പ്രതിഷേധയോഗം കെപിസിസി ജനറൽ സെക്രട്ടറി പി. ജർമിയാസ് ഉദ്ഘാടനം ചെയ്തു. പ്രശാന്ത് പൊന്മന അധ്യക്ഷനായി . സന്തോഷ് തുപ്പാശേരി , സി.പി സുധീഷ്കുമാർ , ഫ്രാൻസിസ് .ജെ. നെറ്റോ, ആന്റണി മരിയാൻ, ജോസ് വിമൽരാജ്, സിനിൽ , സന്തോഷ് ഇടയില മുറി, സുമേഷ് എന്നിവർ പ്രസംഗിച്ചു.
District News
ചാത്തന്നൂർ: അശാസ്ത്രിയമായ മൺ ഉയരപ്പാതകൾ ഒഴിവാക്കി തൂണുകളിൽ പാത നിർമിക്കണമെന്ന ജനകീയ ആവശ്യം ഉയർത്തി ചാത്തന്നൂരിൽ ജനകീയ സമര സംഗമം നടന്നു. സംയുക്ത സമരസമിതി ജനറൽ കൺവീനറും ചാത്തന്നൂർ പഞ്ചായത്ത് പ്രസിഡന്റുമായ ഒ.മഹേശ്വരി ജനകീയ സംഗമം ഉദ്ഘാടനം ചെയ്തു. ചാത്തന്നൂർ വികസന സമിതി ചെയർമാൻ ജി.രാജശേഖരൻ അധ്യക്ഷത വഹിച്ചു.
സമരസമിതി നൽകിയ നിവേദനത്തെ തു ടർന്ന് ചാത്തന്നൂരിൽ മണ്ണ് പരിശോധന തുടർന്ന് വരുന്നു. ഇതിന്റെ ഫലം പൂർണമായും ലഭ്യമാകുന്നതിന് മൂന്നു മാസം വേണ്ടിവരുമെന്ന് ദേശീയ പാതഅഥോറിറ്റി അറിയിച്ചു. ഈ സാഹചര്യത്തിൽ സംയുക്ത സമരസമിതി നേതൃത്വത്തിൽ ചാത്തന്നൂരിൽ മുപ്പത്തിയൊൻപത് ദിവസമായി നടന്നു വരുന്ന പ്രതിഷേധ ജ്വാല തെളിക്കൽ സമരം താൽക്കാലികമായി അവസാനിപ്പിക്കുവാൻ സംയുക്ത സമരസമിതി തീരുമാനിച്ചു.
District News
കുണ്ടറ : തെരഞ്ഞെടുപ്പുമുന്നിൽകണ്ട് സിപിഎം വിലകുറഞ്ഞ നാടകങ്ങൾ ആരംഭിച്ചുവെന്നു പി.സി.വിഷ്ണുനാഥ് എംഎൽഎ. കുണ്ടറയിലെ കശുവണ്ടി ഫാക്ടറിയില്‍ തന്നെ തടയാന്‍ ശ്രമിച്ചത് സിപിഎം ആസൂത്രണം ചെയ്ത ഒരു നാടകമാണെന്ന് എംഎല്‍എ കുറ്റപ്പെടുത്തി.
കൊറ്റംകര കശുവണ്ടി ഫാക്ടറിയില്‍ തൊഴിലാളികള്‍ തടഞ്ഞുവെന്ന് സിപിഎം പ്രചരിപ്പിച്ചതിനു മറുപടിയുമായാണ് എംഎല്‍എ തന്നെ രംഗത്ത് വന്നത്. തന്നെ തടഞ്ഞതു സിപിഎം പ്രവർത്തകയാണെന്നു വ്യക്തമായിരിക്കേ, കോൺഗ്രസ് പ്രവർത്തകയാണെന്നു ആരോപിച്ചു ഫെയ്സ് ബുക്കിലൂടെ നേതാക്കൾ കഥകൾ മെനയുകയാണ്. ഇവരുടെ മകൾ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥിയായിരുന്നു.
മകനാണെങ്കിൽ ഡിവൈഎഫ്ഐ പ്രവർത്തകനും. തന്നോട് ചോദ്യം ചോദിക്കാൻ എത്തിയപ്പോൾ ഡിവൈഎഫ്ഐ നേതാക്കളും ഉണ്ടായിരുന്നു.അവരാണ് കാമറയിൽ പിടിച്ചതെന്നും വിഷ്ണുനാഥ് പറഞ്ഞു. കോണ്‍ഗ്രസുകാരിയായ തൊഴിലാളി എംഎല്‍എയെ തടഞ്ഞു എന്ന രീതിയില്‍ സിപിഎം ജില്ലാ കമ്മിറ്റിയുടെയും പ്രമുഖ നേതാക്കളുടെയും ഫേസ്ബുക്ക് പേജുകളിലൂടെ വ്യാജ പ്രചാരണം നടത്തുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സംഭവത്തിന് ശേഷം താന്‍ വീണ്ടും ഫാക്ടറിയില്‍ ചെന്നപ്പോള്‍, മറ്റ് തൊഴിലാളികള്‍ തന്നോട് സംസാരിച്ചുവെന്നും രാഷ്ട്രീയ പ്രേരിതമായി നടന്ന ആ സംഭവത്തില്‍ അവര്‍ ക്ഷമ ചോദിച്ചുവെന്നും എംഎല്‍എ പറഞ്ഞു.
District News
പത്തനാപുരം : വർധിച്ചുവരുന്ന കാട്ടാന ശല്യം പരിഹരിക്കാൻ സോളാർ വേലി പുനസ്ഥാപിക്കുമെന്ന് സ്ഥലം എംഎൽഎ കൂടിയായ മന്ത്രി കെ.ബി. ഗണേഷ്കുമാർ ഉറപ്പ് നൽകിയെങ്കിലും ഇനിയും നടപ്പായിട്ടില്ലാത്തതിൽ പ്രതിഷേധവുമായി നാട്ടുകാർ. വന്യ ജീവി ആക്രമണത്തിനെതിരെ റോഡ് ഉപരോധം ഉൾപ്പെടെയുള്ള സമരവുമായി രംഗത്തിറങ്ങാനാണ് നാട്ടുകാരുടെ തീരുമാനം.
കടശേരി റേഞ്ച് ഓഫിസ് പരിധിയിൽ കാട്ടാന സംഹാരതാണ്ഡവമാടിയിട്ടും ശാശ്വത പരിഹാരം കാണാൻ ഇനിയും കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസവും കാട്ടാനയിറങ്ങി വ്യാപകമായാണ് കൃഷികൾ നശിപ്പിച്ചത്. കടശേരി കെട്ടിടത്തിൽ ദിലീപ്കുമാറിന്റെ നൂറ്റമ്പതോളം കുലച്ച ഏത്തവാഴകളും കടശേരി പീച്ചങ്കോട് നിപിന്റെ പുരയിടത്തിലെ രണ്ടു തെങ്ങുകളും കാട്ടാന നശിപ്പിച്ചു.
ഈ മാസം ആദ്യ വാരത്തിലാണ് ഇലപ്പക്കോട് മൈലവിള വീട്ടിൽ സഹദേവന്റെ പുരയിടത്തിൽ കാട്ടാനയിറങ്ങി 40 മൂട് വാഴയും റബർ മരങ്ങളും നശിപ്പിച്ചത്. ജനവാസ മേഖലയിൽ വർധിച്ചുവരുന്ന കാട്ടാന ശല്യത്തിനെതിരെ ഈ മാസം മൂന്നിന് കടശേരി ഫോറസ്റ്റ് റേഞ്ച് ഓഫിസിനു മുന്നിൽ സമരവും നടന്നിരുന്നു. ഇതേതുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച മന്ത്രി കെ.ബി. ഗണേഷ്കുമാർ സ്ഥലം സന്ദർശിച്ചിരുന്നു. കാട്ടാന ശല്യം പരിഹരിക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച സോളാർ വേലിയുടെ പുനർനിർമാണം തിങ്കളാഴ്ച മുതൽ നടക്കുമെന്ന് മന്ത്രി ഉറപ്പുനൽകിയതുമാണ്. മുമ്പ് കരാർ എടുത്ത കരാറുകാരനെ മുന്നിൽ നിർത്തിയാണ് മന്ത്രി നാട്ടുകാർക്കു വാക്കുകൊടുത്തത്. എന്നാൽ, നിർമാണം ഇനിയും തുടങ്ങിയിട്ടില്ല.
കഴിഞ്ഞ ഒന്നരമാസത്തിനിടെ പത്തിലധികം തവണയാണ് കാട്ടാന നാട്ടിലിറങ്ങി ഭീതിപരത്തിയത്. കൃഷി ചെയ്യാനാകാത്ത സാഹചര്യത്തിൽ കറവൂർ മേഖലയിൽ നിന്നും നിരവധി കുടുംബങ്ങൾ വീട് വിട്ടുപോയ സാഹചര്യവും ഉണ്ടായിട്ടുണ്ട്.
ഈ സ്ഥിതി തുടർന്നാൽ തങ്ങൾക്കും വീട് വിട്ടുപോവുകയെ പോംവഴി ഉള്ളൂവെന്ന് നാട്ടുകാരും പറയുന്നു. അതേസമയം, തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മന്ത്രി ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണെന്നും ശാശ്വത പരിഹാരം ഉണ്ടായില്ലെങ്കിൽ നാട്ടുകാരെ അണിനിരത്തി റോഡ് ഉപരോധം ഉൾപ്പെടെയുള്ള സമര പരിപാടികൾക്ക് രൂപംനൽകുമെന്ന് ഐഎൻടിയുസി നിയോജക മണ്ഡലം പ്രസിഡന്റ് പുന്നല ഉല്ലാസ് കുമാർ അറിയിച്ചു.
കരുനാഗപ്പള്ളിയിൽ കാട്ടുപന്നി കൃഷി നശിപ്പിച്ചു
കരുനാഗപ്പള്ളി: നഗരസഭാ മേഖലകളിൽ കാട്ടുപന്നിക്കൂട്ടം വ്യാപകമായ കൃഷിനാശം വിതയ്ക്കുന്നതായി പരാതി. നഗരസഭാ പരിധിയിൽ ഒമ്പതാം ഡിവിഷനിൽ പുള്ളിമാൻ ജംഗ്ഷനു സമീപമാണ് കഴിഞ്ഞദിവസം കാട്ടുപന്നിക്കൂട്ടം മതിൽക്കെട്ടുകൾ ഇല്ലാത്ത വീടുകളിൽ കയറി വാഴ ഉൾപ്പെടെ നിരവധി കര കൃഷികൾക്കു നാശമുണ്ടാക്കിയത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രദേശത്ത് കാട്ടുപന്നിയുടെ സാന്നിധ്യം ഉള്ളതായി നാട്ടുകാർ പരാതിപ്പെടുന്നു. ഇപ്പോൾ പന്നിക്കൂട്ടങ്ങളെ ഭയന്ന് കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ളവർ സന്ധ്യ കഴിഞ്ഞാൽ വീടിനു പുറത്തിറങ്ങാത്ത അവസ്ഥയാണ്. കരുനാഗപ്പള്ളി നഗരസഭയെ കൂടാതെ കുലശേഖരപുരം, തൊടിയൂർ, തഴവ പഞ്ചായത്ത് പരിധിയിലും മാസങ്ങളായി കാട്ടുപന്നിക്കൂട്ടം കർഷകരുടെ ഉറക്കം കെടുത്തിരിക്കുകയാണ്.
നാട്ടുകാരുടെ നിരന്തരമായ പരാതിയെത്തുടർന്ന് തഴവ ഗ്രാമപഞ്ചായത്ത് പന്നിക്കൂട്ടങ്ങളെ നിയന്ത്രിക്കുവാൻ പ്രായോഗികമായ നടപടികൾ സ്വീകരിക്കുവാൻ പലതവണ കൂടിയാലോചന യോഗങ്ങൾ നടത്തി. സമാശ്വാസ നടപടികൾ മാത്രമാണ് അധികൃതർ കൈക്കൊള്ളുന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
District News
പുനലൂർ: ഉറുകുന്ന് ഹോളിക്രോസ് പള്ളിയുടെ ഭാഗമായ ഉറുകുന്നു കുരിശുമല തീർഥാടനം പുനലൂർ രൂപത ബിഷപ് ഡോ.സെൽവിസ്റ്റർ പൊന്നുമുത്തൻ ഉദ്ഘാടനം ചെയ്തു. കുരിശുമല തീർഥാടനം ഏപ്രിൽ അഞ്ചുവരെ നടക്കും.
കുരിശുമലയിൽ കുരിശിന്റെ വഴിയും ദിവ്യബലിയും നടക്കും. മാർച്ച് 28 ന് രൂപതയിലെ യുവജനങ്ങളുടെ നേതൃത്വത്തിൽ യൂത്ത് ക്രോസ് പ്രയാണവും കുരിശുമലയിൽ കുരിശിന്റെ വഴിയും നടക്കും.
ദുഃഖ വെള്ളിയാഴ്ച സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും കടന്നുവരുന്ന തീർഥാടകർക്കായി കുരിശിന്റെ വഴി നടക്കും. തീർഥാടകരുമായി വരുന്ന വൈദികർക്കു കുരിശുമലയിൽ ദിവ്യബലിയർപ്പിക്കുവാൻ അവസരം ഉണ്ടായിരിക്കും.
തീർഥാടനത്തിനു വേണ്ടിയുള്ള ക്രമീകരണങ്ങൾ ഇടവകയുടെ നേതൃത്വത്തിൽ നടക്കുന്നതായി വികാരി ഫാ. റോയി ഓലിക്കൽ, സെക്രട്ടറി ജോസ് പാറവിള, ഖജാൻജി മോസസ് സെബാസ്റ്റ്യൻ , സിസ്റ്റർ റെനി അലക്സ് , കോഡിനേറ്റർ ജെസ്ട്രസ് എന്നിവർ അറിയിച്ചു.
District News
ചവറ: കോവിൽത്തോട്ടം സെന്റ് ആൻഡ്രൂസ് പള്ളിയിലെ കൈകെട്ടിയ ഈശോയുടെ കുരിശടിയിൽ തിരുനാളിന്റെ ഭാഗമായി മാനവ മൈത്രി സംഗമം സംഘടിപ്പിച്ചു. വിവിധ മത ആധ്യാത്മിക നേതാക്കളും സാംസ്ക്കാരിക പ്രവർത്തകരും ചേർന്ന് മാനവ മൈത്രീ ദീപം തെളിയിച്ചു. സമഗ്ര വിമോചനത്തിനായി സാർവത്രിക സാഹോദര്യം എന്നതായിരുന്നു ഈ വർഷത്തെ സംഗമത്തിന്റെ ആത്മീയ ദർശനം. വികാരി ഫാ. ജോസഫ് ഡാനിയേൽ മതസൗഹാർദ സന്ദേശം നൽകി.
വിവിധ ക്ഷേത്രം പ്രതിനിധികളായ തമ്പി ചാത്തനാടി, പ്രസന്നകുമാർ, അജി, ഗ്രാമ പഞ്ചായത്ത് അംഗം ജെയിംസ് ജോസഫ് , ഫാ.ഫെലിക്സ് മൂപ്പശേരി, ഫാ.ബെയിസിൽ , പ്രസദേന്തിമാരായ വിജി മേരി, വർഗീസ് ജോസഫ്, യോഹന്നാൻ ആന്റണി, അജപാലന സമിതി പ്രതിനിധികളായ ജി. വിൻസന്റ് , അജി ,എഫ്. ഫ്രാൻസിസ് , ഷീജ എന്നിവർ സംഗമത്തിൽ പങ്കെടുത്തു പ്രസംഗിച്ചു.
District News
ൊകൊട്ടാരക്കര : പഴം, പച്ചക്കറി മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ കേരള (വിഎഫ്പിസികെ)യുടെ ജില്ലാ കർഷകോത്സവം"ഹരിതം 2026 ' ന് കൊട്ടാരക്കരയിൽ ജനത്തിരക്കേറുന്നു. കൊട്ടാരക്കര പുലമൺ മലങ്കര ഓർത്തഡോക്സ് ക്രിസ്ത്യൻ ഗ്രൗണ്ടിൽ ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്ത മേള കാണാനും ആസ്വദിക്കാനും കർഷകരും നാട്ടുകാരും ഒഴുകിയെത്തുന്നു. വിവിധ സ്റ്റാളുകളും കാർഷികമേളയിൽ നിറഞ്ഞുനിൽക്കുന്നു. കൃഷിയെ കുറിച്ചും കൃഷിരീതിയെ കുറിച്ചറിയാനും സെമിനാറുകളിൽ പങ്കെടുക്കാനും ആളുകളുടെ ബാഹുല്യമാണ്.
ഇന്നു രാവിലെ 10 ന് സെമിനാർ. പഴം, പച്ചക്കറി വിളകളുടെ എക്സ്പോർട്ട് സാധ്യതകൾ എന്ന വിഷയത്തിൽ എപിഇഡിഎ ബിസിനസ് ഡെവലപ്മെന്റ് ഓഫീസർ ആൽഫിൻ സന്തോഷ്, വിഎഫ്പി സികെ എക്സ്പോർട്ട് പ്രോട്ടോകോൾ ട്രയൽ അംഗം എ.ജെ. ജോബി എന്നിവർ പ്രസംഗിക്കും. നാളെ രാവിലെ 10 ന് കർഷക അനുഭവങ്ങൾ പങ്കിടൽ. ഉച്ചക്കു രണ്ടിനു ഫോണിനു വിശ്രമം, പാടത്തിന് ജീവൻ, സ്കൂൾ വിദ്യാർഥികൾക്കായുള്ള പോസ്റ്റർ ഡിസൈൻ മത്സരം. വൈകുന്നേരം ആറിനു കലാസന്ധ്യ.
21നു രാവിലെ 10 ന് ഹൈഡ്രോപോണിക്സ് കൃഷി രീതിയിൽ ഇവിഒ ഫാംസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് അമൽ അശോക് ക്ലാസ് നയിക്കും. 11 ന് കാർഷിക പ്രശ്നോത്തരി. മൂന്നിനു കർഷകഘോഷയാത്ര. നാലിനു സമാപന സമ്മേളനം കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. ധനകാര്യ മന്ത്രി കെ. എൻ. ബാലഗോപാൽ അധ്യക്ഷനാവും. മികച്ച കർഷകരെ മന്ത്രി കെ. ബി. ഗണേഷ് കുമാർ ആദരിക്കും. മന്ത്രി ജെ. ചിഞ്ചു റാണി സമ്മാനം വിതരണം ചെയ്യും.
വിഎഫ് പിസികെ പ്രോജക്ട് ഡയറക്ടർ ഷീജ മാത്യു, ജില്ലാ മാനേജർ വി ബിന്ദു, ഡെപ്യൂട്ടി മാനേജർമാരായ ഷാജു തോമസ്, സരിതബിന്ദു, എസ് പി ജിജി, സ്വാഗത സംഘം കൺവീനർ വി.ഗോപാലകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നല്കുന്നു.
District News
അഞ്ചല്‍ : ഓട നിര്‍മാണത്തിനായി വെട്ടിപ്പൊളിച്ച പാത പിന്നീട് ഒന്നും ചെയ്യാതെ ബന്ധപ്പെട്ടവര്‍ മുങ്ങിയപ്പോള്‍ നാട്ടുകാര്‍ ദുരിതത്തിലായി. അഞ്ചല്‍ പഞ്ചായത്തിലെ സെന്റ് ജോര്‍ജ് സ്കൂള്‍ -വൈരവണ്മുകള് റോഡാണ് മാസങ്ങളായി തകര്‍ന്നു കിടക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പാണ് പാതയില്‍ ഓട നിര്‍മാണം ആരംഭിച്ചത്.
ഇതിനായി ജെസിബി ഉള്‍പ്പടെയെത്തിച്ച് പാതയുടെ വശം കുഴിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് ഓട നിര്‍മാണം പൂര്‍ത്തികരിച്ചിട്ടും നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തകർന്ന പാത അറ്റകുറ്റ പണികള്‍ നടത്താതെ പഞ്ചായത്ത് അധികൃതരും കരാറുകാരും മുങ്ങിയത്. നിലവില്‍ പൂര്‍ണമായും തകര്‍ന്ന പാതയിലൂടെ കഷ്ടിച്ച് ഇരുചക്ര വാഹനങ്ങള്‍ മാത്രമാണു പോകുന്നത്.
വലിയ പാറകളും മറ്റും പാതയുടെ വശത്ത് കൂട്ടിയിട്ടിരിക്കുന്നതിനാല്‍ വലിയ വാഹനങ്ങള്‍ ഒന്നും ഇതുവഴി എത്താറില്ല. സ്ഥിരമായി എത്തിയിരുന്ന സ്കൂള്‍ ബസുകള്‍ പോലും വരാതായതോടെ ഒന്നര കിലോമേറ്റര്‍ അപ്പുറം കുട്ടികളെ എത്തിച്ചു ബസില്‍ കയറ്റി വിടേണ്ട അവസ്ഥയാണിന്ന്. ആശുപത്രിയിലേക്കൊ മറ്റോ പോകാന്‍ ഓട്ടോറിക്ഷകള്‍ വിളിച്ചാല്‍ പോലും ഇവിടെക്ക് എത്താറില്ല. അധികൃതര്‍ക്ക് കുലുക്കമില്ലാതായതോടെ നാട്ടുകാര്‍ വലിയ പ്രതിഷേധത്തിലും അമര്‍ഷത്തിലുമാണ്.